വൈപ്പിനിൽ തീരദേശ ഹൈവേക്ക് ഭൂമി ഏറ്റെടുക്കാൻ 238.67 കോടി രൂപ നിർദിഷ്‌ട തീരദേശ ഹൈവേക്ക് വൈപ്പിനിൽ ഭൂമി ഏറ്റെടുക്കുന്നതിന് കിഫ്ബി 238,66,71,140 രൂപയുടെ സാമ്പത്തിക അനുമതി നൽകി. സ്ഥലമെടുപ്പിനും നഷ്‌ടപരിഹാരത്തിനും വിനിയോഗിക്കേണ്ട തുകയ്ക്കാണ് അംഗീകാരമായത്. ഏറ്റവും മികച്ച പുനരധിവാസ പാക്കേജ് നടപ്പാക്കാനാണ് സർക്കാർ തീരുമാനം. ജില്ലയിൽ പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ ഉൾപ്പെടുന്ന വൈപ്പിനിൽ പുതുവൈപ്പ് മുതൽ മുനമ്പം വരെ 27 കിലോമീറ്ററാണ് ഹൈവേയുടെ ദൈർഘ്യം. ഒരു വശത്തു മാത്രം സൈക്കിൾ ട്രാക്ക് ഉള്ള ഭാഗത്ത് 14 മീറ്ററും ഇരുവശത്തും […]
കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്കാരത്തിലെ പിഴവ് മാപ്പർഹിക്കാത്തതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
കലോത്സവത്തിലെ സ്വാഗത ഗാന ദൃശ്യാവിഷ്‌കാര വിവാദത്തിൽ സർക്കാർ ചെയ്തത് മാപ്പർഹിക്കാത്ത തെറ്റെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. നടന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ അവതരിപ്പിച്ച സംഗീത ശിൽപ്പത്തിൽ മുസ്ലിം വേഷധാരിയെ ഭീകരനായി ചിത്രീകരിച്ചതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കംപോസ് ചെയ്തവരുടെ വികലമായ മനസ്സാവാം ഇതിന് കാരണം. തിരിച്ചറിയാൻ കഴിയാത്തത് മാപ്പ് അർഹിക്കാത്ത തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സാഹോദര്യവും മതമൈത്രിയും ദേശസ്നഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്‌ക്കാരത്തിൽ തീവ്രവാദിയായി മുസ്ലിം […]
മൂന്നാം ദിനവും ഉയര്‍ന്ന് സ്വര്‍ണവില
തുടര്‍ച്ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 160 രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 41,000 കടന്നു. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് സ്വര്‍ണവില ഉയര്‍ന്നത്. വിപണിയില്‍ ഇന്നത്തെ വില 41,040 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 20 രൂപ ഉയര്‍ന്നു. ഇന്നത്തെ വിപണി വില 5130 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇന്ന് ഉയര്‍ന്നു. 20 […]
ഗൂഗിള്‍ ക്രോം നിര്‍ത്തലാക്കുന്നു! പുതിയ സിസ്റ്റത്തിലേക്ക് മാറാം
ജനുവരി 15 മുതല്‍ വിന്‍ഡോസ് 7, വിന്‍ഡോസ് 8.1 എന്നിവയുള്ള പിസികളില്‍ ഗൂഗിളിന്റെ ജനപ്രിയ ബ്രൗസര്‍ ക്രോം പ്രവര്‍ത്തിക്കുന്നത് നിര്‍ത്തുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു. ഉപഭോക്താക്കള്‍ക്ക് ക്രോമിന്റെ പുതിയ പതിപ്പുകള്‍ ഉപയോഗിക്കുന്നത് തുടരാന്‍ വിന്‍ഡോസ് 10, വിന്‍ഡോസ് 11 ഉള്ള പുതിയ സിസ്റ്റം ലഭ്യമാക്കേണ്ടി വരും. 2023 ഫെബ്രുവരി 7ന് പുറത്തിറക്കുന്ന ഗൂഗിള്‍ ക്രോം വി110 ന്റെ റിലീസിന് ശേഷം സേവനങ്ങള്‍ പൂര്‍ണമായും നിര്‍ത്തലാക്കും. വിന്‍ഡോസ് 7 ഇഎസ്യു, വിന്‍ഡോസ് 8.1 എന്നിവയ്ക്കുള്ള സപ്പോര്‍ട്ടും മൈക്രോസോഫ്റ്റും നിര്‍ത്തുകയാണ്. […]
‘മഹേഷും മാരുതിയും’ ഉടന്‍ തിയറ്ററുകളിലേക്ക്
ആസിഫ് അലി നായകനായി എത്തുന്ന ‘മഹേഷും മാരുതിയും’ എന്ന ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഉടന്‍ തിയറ്ററുകളില്‍ എത്തും. സെന്‍സറിംഗ് വിവരം പങ്കുവച്ച് പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. 1984 മോഡല്‍ മാരുതി 800 കാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായി എത്തുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിനൊപ്പം വിഎസ്എല്‍ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 2021ല്‍ പ്രഖ്യാപിച്ച ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് […]
21 മില്യണ്‍ കാഴ്ചക്കാരുമായി വാരിസ് ട്രെയിലര്‍
റിലീസ് ചെയ്ത് 19 മണിക്കൂറില്‍ ആണ് 21 മില്യണ്‍ കാഴ്ചക്കാരെ സ്വന്തമാക്കി വാരിസ് ട്രെയിലര്‍. 1. 7 മില്യണ്‍ ലൈക്കുകളും 118,775 കമന്റുകളും ട്രെയിലറിന് ഇതുവരെ ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു മാസും ആക്ഷനും ഇമോഷണലും നിറഞ്ഞ വാരിസ് ട്രെയിലര്‍ റിലീസ് ചെയ്തത്. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആകും സിനിമയെന്ന് ഉറപ്പുനല്‍കുന്നതാണ് ട്രെയിലര്‍. ഇതിലെ സ്റ്റില്‍സും ആക്ഷനുകളുടെയും ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. വിജയ്ക്ക് ഒപ്പം തന്നെ അജിത്തിന്റെ തുനിവും ജനുവരി 11ന് റിലീസ് ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ […]
വില വര്‍ദ്ധിപ്പിച്ച് സിട്രോണ്‍ മോഡലുകള്‍
വില വര്‍ദ്ധിപ്പിച്ച് ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കള്‍. സിട്രോണ്‍ നിലവില്‍ രണ്ട് മോഡലുകളാണ് വില്‍ക്കുന്നത് – സി3 കോംപാക്റ്റ് ഹാച്ച്ബാക്കും സി5 എയര്‍ക്രോസ് എസ്യുവിയും. 2023-ന്റെ തുടക്കത്തോടെ, സി3 ക്രോസ്-ഹാച്ച്ബാക്കിനും സി5 എയര്‍ക്രോസ് മിഡ്-സൈസ് എസ്യുവിക്കും സിട്രോണ്‍ ഇന്ത്യ വില വര്‍ദ്ധന പ്രഖ്യാപിച്ചു. ഇത് മുഴുവന്‍ വേരിയന്റ് ലൈനപ്പിനും ബാധകമാണ്. എല്ലാ സി3 വേരിയന്റുകളുടെയും വില ഒരേപോലെ 10,000 രൂപ കമ്പനി വര്‍ധിപ്പിച്ചു. ലോഞ്ച് ചെയ്തതിന് ശേഷം സി3 ഹാച്ച്ബാക്കിന് ലഭിക്കുന്ന രണ്ടാമത്തെ വിലവര്‍ദ്ധനയാണിത്. 5.98 ലക്ഷം മുതല്‍ […]
എന്റെയും നിങ്ങളുടെയും മഴകള്‍
പ്രത്യാഗമനം, ആര്‍ദ്രം, ത്രികാലജ്ഞന്‍, വിഡാഭായി നൃത്തം ചെയ്യുന്നു തുടങ്ങിയ കവിതകളൊക്കെത്തന്നെ എന്നിലെ ആസ്വാദകനെ വീണ്ടും വീണ്ടും രസിപ്പിക്കുന്നു. എന്നാല്‍ ശ്രീനാരായണഗുരുവിനെക്കുറിച്ച് എഴുതപ്പെട്ട ‘ഒരു’ എന്ന കവിത ആദ്ധ്യാത്മികവും ഭൗതികവും സാമൂഹികവും സര്‍ഗ്ഗാത്മകവുമായ നിത്യനൂതനചൈതന്യത്തെ വെളിവാക്കിത്തരുന്നു. അതു കൊണ്ടുതന്നെ ഒരിക്കല്‍ വായിച്ചാല്‍ ആ മത്തേഭപദചലനം ഹൃദയത്തിന്റെ കരിമ്പിന്‍തോട്ടത്തില്‍നിന്ന് ഇറങ്ങിപ്പോകുകയില്ല. 51 കവിതകളുടെ സമാഹാരം. ‘എന്റെയും നിങ്ങളുടെയും മഴകള്‍’. എന്‍ എസ് സുമേഷ് കൃഷ്ണന്‍. ഡിസി ബുക്‌സ്. വില 152 രൂപ.
അണുബാധ കുറയ്ക്കാന്‍ ബൂസ്റ്റര്‍ ഡോസ് എടുക്കാം
പുതിയ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുമ്പോഴും കോവിഡ് വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും സംബന്ധിച്ച് ആളുകള്‍ ഇപ്പോഴും ആശങ്കാകുലരാണ്. വാക്സിനേഷന്‍ കോവിഡ് അണുബാധയെ ഒരു പരിധി വരെ തടയുമെന്നാണ് പല പഠനങ്ങളും പറയുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, വാക്സിനേഷനും ബൂസ്റ്റര്‍ ഡോസും അണുബാധ കുറയ്ക്കാന്‍ സഹായിക്കും. എന്നിരുന്നാലും, അണുബാധയ്ക്കുള്ള സാധ്യത ഇപ്പോഴും ഉയര്‍ന്നതാണെന്നും പഠനം പറയുന്നു. ജയിലില്‍ ഒരേ സെല്ലില്‍ താമസിക്കുന്ന ആളുകള്‍ക്കിടയില്‍ വൈറസ് പടരുന്നത് പരിശോധിക്കാന്‍ യുസി സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗവേഷകര്‍ ഒരു […]
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതൽ
പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത് സമ്മേളനം ജനുവരി 23 മുതല്‍. സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ ഇന്നലെ ചേര്‍ന്ന പ്രത്യേക മന്ത്രിസഭായോഗം തീരുമാനിച്ചു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരട് തയ്യാറാക്കുന്നതിന് മന്ത്രിസഭാ ഉപസമിതിയെയും ചുമതലപ്പെടുത്തി. സഭാ സമ്മേളനം എത്ര ദിവസം നീണ്ടുനില്‍ക്കും എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മാര്‍ച്ച് 31നകം സമ്പൂര്‍ണ്ണ ബജറ്റ് പൂര്‍ത്തിയാക്കി സഭ സമ്മേളനം പിരിയാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഗവർണ്ണറും സംസ്ഥാന സർക്കാരും തമ്മിലുള്ള പോരില്‍ അയവ് വന്നതോടെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ സഭാ […]
