പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ പി സുനിൽ 70 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമെ പ്രതി 1,70,000 രൂപ പിഴയും ഒടുക്കണം. 5, 7, 8 വയസ്സായ കുട്ടികളെയാണ് പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി […]
കേരളത്തിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷണം കഴിക്കാൻ പേടിക്കേണ്ട അവസ്ഥ ; വി.ഡി. സതീശൻ
സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉദ്യോഗസ്ഥ ലോബിയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിനെ നിയന്ത്രിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറ് ദിവസത്തിനിടെ ഭക്ഷ്യവിഷബാധയെ തുടര്‍ന്നുള്ള രണ്ട് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഭീതിതമായ അവസ്ഥയിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്. യുഡിഎഫ് സര്‍ക്കാരിന്‍റെ കാലം മുതല്‍ക്കെ ദേശീയ ഭക്ഷ്യ സുരക്ഷാ സൂചികയില്‍ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022-ല്‍ ആറാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് തന്നെ സംസ്ഥാനത്തെ […]
മദ്ധ്യാഹ്ന വാര്‍ത്തകള്‍ | ജനുവരി 7
ബഫര്‍ സോണ്‍ പ്രശ്‌നത്തില്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഇന്ന് വൈകിട്ട് 5 മണിക്ക് അവസാനിക്കും. ഇതിനു ശേഷം പരാതികള്‍ ഇ മെയില്‍ വഴിയോ, നേരിട്ടോ സ്വീകരിക്കില്ലെന്ന് വനം വകുപ്പ് അറിയിച്ചു. നേരിട്ടുള്ള സ്ഥലപരിശോധന വരും ദിവസങ്ങളിലും തുടരും. ഇതുവരെ 54,607 പരാതികളാണ് വിവിധ പഞ്ചായത്തു ഹെല്‍പ് ഡെസ്‌കുകളില്‍ ലഭിച്ചത്. ഇതില്‍ 17,054 എണ്ണത്തില്‍ മാത്രമാണ് തീര്‍പ്പാക്കിയത്. ബഫര്‍സോണ്‍ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. പതിനഞ്ച് […]
ബഫർ സോൺ പരാതി; സമയപരിധി നീട്ടണമെന്ന് ജോസ് കെ മാണി മുഖ്യമന്ത്രിയോട്
ബഫര്‍സോൺ വിഷയത്തില്‍ പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയപരിധി പതിനഞ്ച് ദിവസം കൂടി നീട്ടി നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാൻ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. സ്ഥലപരിശോധന പകുതി പോലും പൂര്‍ത്തിയാകാത്ത സാഹചര്യത്തിൽ സമയപരിധി കൂട്ടുന്നതിൽ തെറ്റില്ലെന്ന് ജോസ് കെ മാണി പറഞ്ഞു. ബഫർസോൺ ഉപഗ്രഹ സർവേ ഭൂപടത്തിൽ വിട്ടുപോയ നിർമിതികളെ കുറിച്ചുള്ള വിവരം ചേർക്കാൻ സർക്കാർ നിശ്ചയിച്ച സമയപരിധി വൈകീട്ട് അവസാനിക്കും. ഈ സാഹചര്യത്തിലാണ് സമയപരിധി നീട്ടണമെന്ന ആവശ്യം ജോസ് കെ മാണിയടക്കം […]
എറണാകുളം ജില്ലയിൽ പഴകിയ ഭക്ഷണം വിറ്റ 47 ഹോട്ടലുകൾക്കെതിരേ നടപടി
എറണാകുളം ജില്ലയിൽ പഴകിയ ഭക്ഷണം വിറ്റ 47 സ്ഥാപനങ്ങൾക്കെതിരെ നടപടി. മട്ടാഞ്ചേരിയിലെ ഹോട്ടലിൽ നിന്ന് ബിരിയാണിയിൽ പഴുതാരയെയാണ് ഉദ്യോഗസ്ഥർക്ക് കിട്ടിയത്. കളമശേരി അടക്കമുളള മേഖലകളിൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തുകയാണ്. മട്ടാഞ്ചേരിയിലെ കായാസ് ഹോട്ടലില്‍ വിളമ്പിയ ബിരിയാണിയിലാണ് പഴുതാരയെ കണ്ടെത്തിയത്. ദിവസവും നിരവധി സഞ്ചാരികൾ വന്ന് പോകുന്ന ഹോട്ടലാണിത്. കട പൂട്ടാൻ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ നിർദേശം നൽകി. കായാസ് മാത്രമല്ല ഗുരുതര വീഴ്ച കണ്ടെത്തിയ മറ്റ് ആറ് ഹോട്ടലുകൾ കൂടി അടപ്പിച്ചു. മട്ടാഞ്ചേരിയിലെ സിറ്റിസ്റ്റാർ, ഫോർട്ടുകൊച്ചിയിലെ […]
ഫ്ലൈറ്റിൽ സഹയാത്രക്കാരിയുടെ മേൽ മൂത്രമൊഴിച്ചയാൾ അറസ്റ്റിൽ
ന്യൂയോർക്ക്-ദില്ലി എയർ ഇന്ത്യ ഫ്ലൈറ്റിൽ സഹയാത്രക്കാരിയായ സ്ത്രീയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തിൽ പ്രതിയായ ശങ്കർ മിശ്ര(34)അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞ ശങ്കർ മിശ്രക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് ബെംഗളുരുവിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ഇയാളുടെ സഹോദരിയുടെ വീട് ബെംഗളുരുവിലാണ്. ഇയാളുടെ ടവർ ലൊക്കേഷനിലും ഇയാൾ ബെംഗളൂരുവിലുണ്ടെന്ന സൂചന ലഭിച്ചിരുന്നു. ശങ്കർ മിശ്ര ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും സുഹൃത്തുക്കളുമായി ആശയവിനിമയം നടത്താൻ അദ്ദേഹം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഉപയോഗിച്ചിരുന്നുവെന്നും ക്രെഡിറ്റ് കാർഡ് […]
ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐ ടി ടവറുകൾ സ്മാർട്ട് സിറ്റിയിൽ ഒരുങ്ങുന്നു
സ്മാർട്ട് സിറ്റി കൊച്ചിയിൽ ലുലു ഗ്രൂപ്പ് നിർമിക്കുന്ന ഇരട്ട ഐടി പാർക്കുകളുടെ നിർമാണം ജൂണിൽ പൂർത്തിയാകും. ലുലുവിനുകീഴിലുള്ള സാൻഡ്‌സ് ഇൻഫ്രാബിൽഡിന്റേതാണ് പദ്ധതി. 12.74 ഏക്കറിൽ 30 നിലകളിലായാണ് രണ്ട് ഐടി ടവറുകൾ ഒരുങ്ങുന്നത്. മുപ്പതിനായിരത്തോളം പേർക്ക് ഇവിടെ ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലുലു ഐടി ടവർ ഒന്നിന്റെയും രണ്ടിന്റെയും നിർമാണം 95 ശതമാനം പൂർത്തിയായി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമുള്ള ഐടി ടവറുകളാണ് ജൂണിൽ തുറന്നുകൊടുക്കുന്നതെന്ന് സ്‌മാർട്ട് സിറ്റി അധികൃതർ പറഞ്ഞു. മുപ്പത്തിമൂന്നുലക്ഷം ചതുരശ്രയടിയിലുള്ള ഐടി ടവറുകളിൽ ഫുഡ് […]
സംസ്ഥാനത്ത് ഭക്ഷ്യ വിഷബാധയേറ്റ് വീണ്ടും മരണം.
കാസർക്കാട് തലക്ലായിലെ അഞ്ജുശ്രീ പാർവ്വതിയാണ് ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചത്. കാസർകോട്ടെ അൽ റൊമൻസിയ ഹോട്ടലിൽ നിന്നും ഓൺലൈനിൽ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെയാണ് ശാരീരിക അസ്വസ്ഥത ആരംഭിച്ചത്. ഇവർക്ക് പുറമെ കൂടുതൽ പേർക്ക് ഭക്ഷ്യവിഷബാധയേറ്റിരുന്നു. ജനുവരി ഒന്ന് മുതൽ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മംഗലാപുരത്തും അഞ്ജുശ്രീ ചികിത്സയിലായിരുന്നു. . എങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടിയുടെ ബന്ധുക്കൾ മേൽപ്പറമ്പ് പൊലീസിൽ പരാതി നൽകി. പുതുവർഷ ദിവസമാണ് ഇവർ ഓൺലൈനായി കുഴിമന്തി വാങ്ങിയത്. 19 വയസായിരുന്നു പെൺകുട്ടിക്കെന്നാണ് വിവരം. […]
ഷാരോൺ വധക്കേസിൽ വിചാരണ കേരളത്തിൽ തന്നെ
ഷാരോൺ വധക്കേസിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം കേരളത്തിൽ തന്നെ വിചാരണ നടത്താൻ തീരുമാനമായി. കുറ്റപത്രം കേരള പൊലീസ് തയ്യാറാക്കി നെയ്യാറ്റിൻകര കോടതിയിൽ നൽകും. ഈ മാസം 25 ന് മുമ്പ് കുറ്റപത്രം നൽകുമെന്നാണ് പൊലീസ് പറയുന്നത്. സ്പെഷ്യൻ പബ്ലിക് പ്രോസിക്യൂട്ടറായി കേസിൽ അഡ്വ വിനീത് കുമാറിനെ നിയമിച്ചു. കേസിൽ ഗ്രീഷ്മയാണ് ഒന്നാം പ്രതി. ഗ്രീഷ്ണയുടെ അമ്മ ബിന്ദു രണ്ടാം പ്രതിയും അമ്മാവൻ നിർമ്മൽ കുമാർ മൂന്നാം പ്രതിയുമാണ്. പത്ത് മാസം നീണ്ട പദ്ധതിക്കു ശേഷമാണ് ഷാരോണിനെ ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് […]
