Posted inവിനോദം

അജിത്, മഞ്ജു ചിത്രം ‘തുനിവ്’ ജനുവരി 11ന്

കോളിവുഡ് ആകാംക്ഷാപൂര്‍വ്വം കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. രണ്ട് സൂപ്പര്‍താര ചിത്രങ്ങള്‍ ഒരേസമയം എത്തും എന്നതാണ് അതിനു കാരണം. വിജയ് നായകനാവുന്ന വാരിസ്, അജിത്ത് കുമാര്‍ ചിത്രം തുനിവ് എന്നിവയാണ് പൊങ്കലിന് എത്തുന്ന ചിത്രങ്ങള്‍. രണ്ട് ചിത്രങ്ങളും പൊങ്കലിന് എത്തും എന്നതല്ലാതെ റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോഴിതാ അക്കൂട്ടത്തില്‍ ആദ്യം റിലീസ് തീയതി പ്രഖ്യാപിച്ച് എത്തിയിരിക്കുകയാണ് തുനിവിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം ജനുവരി 11 ന് ലോകമെങ്ങുമുള്ള തിയറ്ററുകളില്‍ എത്തും. വിജയ് ചിത്രം വാരിസിന്റെ ട്രെയ്‌ലര്‍ എത്തിയതിനു […]

Posted inഓട്ടോമോട്ടീവ്

ഡീസല്‍ വാഹന വില്‍പനയില്‍ ഹ്യൂണ്ടായ് കുതിപ്പ്

2022ലെ മൊത്തം വില്‍പ്പനയുടെ 26 ശതമാനവും ഡീസല്‍ മോഡലുകളാണെന്ന് ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. പ്രീമിയം എന്‍ഡ് എസ്യുവി വിപണിയില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് ഉയര്‍ന്ന ഡിമാന്‍ഡാണ് കമ്പനി സാക്ഷ്യം വഹിക്കുന്നത്. ഹ്യൂണ്ടായ് ക്രെറ്റ ഡീസല്‍ മൊത്തം വില്‍പ്പനയില്‍ 54 ശതമാനം സംഭാവന നല്‍കിയപ്പോള്‍, ടക്സണും അല്‍കാസറും യഥാക്രമം 72 ഉം 75 ഉം ശതമാനമാണ്. സബ്കോംപാക്റ്റ് എസ്യുവി വിഭാഗത്തില്‍, ഹ്യുണ്ടായ് വെന്യു ഡീസല്‍ 23 ശതമാനം മാത്രമാണ്. ഇടത്തരം എസ്യുവി വിഭാഗത്തില്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് 64 ശതമാനം […]

Posted inപുസ്തകങ്ങൾ

അക്ഷയ പാത്രം

കഥകളുടെ അക്ഷയപാത്രമാണ്, തീരാഖനിയാണ് ഭാരതം. ഈ പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്ന കഥകള്‍, നമ്മുടെ വടക്കന്‍ സംസ്ഥാനങ്ങളിലും ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ടിബറ്റ് മുതലായ അയല്‍ദേശങ്ങളിലും ഇന്നും പ്രചാരത്തിലുള്ളവയാണ്. നന്മയും കാരുണ്യവും സഹജീവി സ്നേഹവും പോലെയുള്ള സദ്ഗുണങ്ങള്‍ കുട്ടികളില്‍ അങ്കുരിപ്പിക്കുന്ന ഈ കഥകളിലെ ഗുണപാഠങ്ങള്‍ ജീവിതയാത്രയില്‍ അവര്‍ക്ക് ദീപസ്തംഭങ്ങളാകും. ‘അക്ഷയ പാത്രം’. ശ്രീധരന്‍ എന്‍ ബല്ല. എച്ച്ആന്‍ഡ്‌സി ബുക്‌സ്. വില 85 രൂപ.  

Posted inആരോഗ്യം

കഴുത്തുവേദനയ്ക്ക് ചൂട് അല്ലെങ്കില്‍ ഐസ് തെറാപ്പി!

കഴുത്തുവേദനയ്ക്ക് പരിഹാരമായി ചൂട് അല്ലെങ്കില്‍ ഐസ് തെറാപ്പി. വീക്കം കുറയ്ക്കുന്നതിനും ഇത് ഉപയോഗപ്രദമാണ്. വേദനയുള്ളപ്പോള്‍ പെട്ടെന്നുള്ള ആശ്വാസത്തിനായി നിങ്ങള്‍ക്ക് ഒരു ചൂട് സഞ്ചി ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നത് പോലും മികച്ച ഫലങ്ങള്‍ നല്‍കും. ഇതുപോലെ തന്നെ ഫലപ്രദമാണ് കോള്‍ഡ് തെറാപ്പിയും. ഇതാണ് നിങ്ങള്‍ ചെയ്യാനുദ്ദേശിക്കുന്നതെങ്കില്‍ ഏകദേശം 20 മിനിറ്റ് നേരം ഐസ് പായ്ക്ക് ഉപയോഗിക്കുക. കുറച്ച് ഐസ് ക്യൂബുകള്‍ എടുത്ത ശേഷം ഇത് ഒരു തൂവാലയില്‍ പൊതിഞ്ഞ് കഴുത്തിലെ വേദനയുള്ള ഭാഗങ്ങളില്‍ വെച്ചുകൊടുത്ത് വിശ്രമിക്കാം. കഴുത്തിലെ വേദനകള്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഇന്ന് 547 സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വൃത്തിഹീനമായി പ്രവര്‍ത്തിച്ച 18 സ്ഥാപനങ്ങളുടേയും, ലൈസന്‍സ് ഇല്ലാതിരുന്ന 30 സ്ഥാപനങ്ങളുടേയും ഉള്‍പ്പെടെ 48 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തി വയ്പ്പിച്ചു. 142 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ശക്തമായ പരിശോധന തുടരും. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന് ഭക്ഷ്യ സുരക്ഷാ വകുപ്പ് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. നല്ല ഭക്ഷണം നാടിന്റെ അവകാശം കാമ്പയിന്റെ ഭാഗമായി ഓപ്പറേഷന്‍ ഷവര്‍മ, ഓപ്പറേഷന്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സജി ചെറിയാന്റെ  മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കമെന്ന് കെ സുധാകരന്‍

മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ  മടങ്ങിവരവ് കേരള രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കുമെന്ന് കെ പി സി സി പ്രസിഡന്‍റ് കെ സുധാകരന്‍ എംപി. പിണറായി വിജയനെന്ന വ്യക്തിയുടെ താല്‍പ്പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ഭക്തജനക്കൂട്ടമായി സി പി എം മാറിയെന്നും കെ സുധാകരൻ വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രൂക്ഷവിമര്‍ശനവുമായി അദ്ദേഹം രംഗത്തെത്തിയത്. സജി ചെറിയാന്‍ മന്ത്രിസഭയില്‍ നിന്ന് പുറത്തായത് ഇന്ത്യന്‍ ഭരണഘടനയെ വളരെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചതിന്റെ പേരിലാണ്. അധികാരം ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ ആവില്ല […]

Posted inGeneral

രാത്രി വാര്‍ത്തകള്‍

  ഭരണഘടനയെ അധിക്ഷേപിച്ചതിന്റെ പേരില്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ സജി ചെറിയാന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടനയോടു കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്നു പ്രഖ്യാപിച്ച് സഗൗരവമായിരുന്നു സത്യപ്രതിജ്ഞ. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും പങ്കെടുത്തു. പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു. സജി ചെറിയന്റെ വിവാദ പ്രസംഗത്തിന്റെ രേഖകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഓര്‍മിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സജി ചെറിയന്റെ സത്യപ്രതിജ്ഞക്കുശേഷമാണ് അതേവേദിയില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാൻ

മന്ത്രിസ്ഥാനത്തേക്കുള്ള മടങ്ങിവരവിൽ മുഖ്യമന്ത്രിക്കും ഗവർണർക്കും ചെങ്ങന്നൂരിലെ ജനത്തിനും നന്ദി പറഞ്ഞ് മന്ത്രി സജി ചെറിയാൻ. 13 മാസം മന്ത്രിയായി രൂപപ്പെടുത്തിയ നിരവധി പദ്ധതികൾ ഉണ്ട്. അവ പൂർത്തിയാക്കും. മുൻപ് താൻ കൈകാര്യം ചെയ്ത വകുപ്പുകൾ തനിക്ക് തിരികെ ലഭിക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തീരദേശ മേഖലയിലെ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമം തുടരും. സർക്കാർ ചെയ്ത കാര്യങ്ങൾ പൂർണതയിൽ എത്തിക്കണം. മുമ്പ് തുടങ്ങി വച്ചതെല്ലാം പൂർത്തിയാക്കും. രാജിവെച്ച ശേഷം മാധ്യമങ്ങൾ നല്ല രീതിയിൽ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം […]

Posted inലേറ്റസ്റ്റ്

സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദില്ലിയിലെ ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ശ്വാസകോശത്തിൽ അണുബാധയേറ്റതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു

സജി ചെറിയാന്‍ മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. വൈകിട്ട് നാലിന് രാജ്ഭവനില്‍ നടന്ന ചടങ്ങിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രതിപക്ഷം ചടങ്ങിൽ പങ്കെടുത്തിരുന്നില്ല. മുഖ്യമന്ത്രിയും മന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞക്കു ശേഷം സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി സജി ചെറിയാന്‍ ചുമതലയേറ്റെടുക്കും. നേരത്തെ കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സാംസ്‌കാരികം, യുവജനക്ഷേമം വകുപ്പുകള്‍ തന്നെയായിരിക്കും വീണ്ടും ലഭിക്കുകയെന്നാണ് സൂചന.കെപിസിസി ഇന്ന് കരിദിനമായി ആചരിക്കുകയാണ്.