ലക്ഷണങ്ങള്‍ പ്രകടമാകും മുന്‍പ് തന്നെ അല്‍ഷിമേഴ്‌സ് പ്രവചിക്കാന്‍ സാധിക്കുന്ന ഒരു രക്തപരിശോധന വികസിപ്പിച്ചിരിക്കുകയാണ് യൂണിവേഴ്‌സിറ്റി ഓഫ് പിറ്റ്‌സ്ബര്‍ഗ് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രജ്ഞര്‍. നിലവില്‍ അല്‍ഷിമേഴ്‌സ് രോഗനിര്‍ണയത്തിന് ന്യൂറോ ഇമേജിങ് പോലുളള ചെലവേറിയ സങ്കേതങ്ങള്‍ ആവശ്യമാണ്. നിരവധി രോഗികള്‍ ഉള്ളതിനാല്‍ ഇതിനു വേണ്ടി കൂടുതല്‍ കാലം കാത്തിരിക്കേണ്ടതായും വരും. അതേ സമയം ചെലവ് കുറഞ്ഞതും സുരക്ഷിതവും വളരെ ലളിതവുമായ മാര്‍ഗത്തിലൂടെ അല്‍ഷിമേഴ്‌സ് കണ്ടെത്താന്‍ പുതിയ രക്തപരിശോധനയിലൂടെ സാധിക്കും. ബിഡി-താവ് അഥവാ ബ്രെയ്ന്‍ ഡെറൈവ്ഡ് താവ് എന്ന ബയോമാര്‍ക്കറാണ് […]
കടലാസിൽ ഒതുങ്ങിയ ഭക്ഷ്യസുരക്ഷ
സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കടലാസിൽ ഒതുങ്ങുന്ന വെറും വാക്ക് ആകുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോളാണ് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കും. അതിനായി കൃത്യമായ പരിശോധനയും ലൈസൻസും നടപ്പാക്കും, ടോൾ ഫ്രീ നമ്പർ കടകൾക്ക് മുമ്പിൽ പ്രദർശിപ്പിക്കണം , ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ […]
യുവ സംവിധായിക നയനയുടെ മരണത്തിൽ വിശദമായ അന്വേഷണത്തിന് പ്രത്യേകാന്വേഷണ സംഘം
യുവ സംവിധായക നയനയുടെ ദുരൂഹമരണത്തില്‍ മ്യൂസിയം പൊലീസിൻറെ പ്രാഥമിക അന്വേഷണത്തിൽ അപാകതയുണ്ടായെന്ന് കണ്ടെത്തൽ.ചില നിർണായക വിവരങ്ങള്‍ ലോക്കൽ പൊലീസ് ശേഖരിക്കാതെയാണ് റിപ്പോർട്ട് നൽകിയതെന്നാണ് പുതിയ സംഘത്തിൻെറ വിലയിരുത്തൽ. നയനയുടെ മരണ കാരണം കഴുത്തിനേറ്റ പരിക്കാണെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് ദുരൂഹതകള്‍ കൂടിയത്. നയനയുടെത് കൊലപാതകമല്ലെന്നും, നയനക്ക് സ്വയം പരിക്കേൽപ്പിക്കുന്ന പ്രത്യേകതരം മാനസിക അസ്വാസ്ഥ്യമുണ്ടെന്നുമായിരുന്നു മ്യൂസിയം പൊലീസിന്‍റെ നിരീക്ഷണം ഫൊറൻസിക് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു മ്യൂസിയം പൊലീസിന്റെ വിലയിരുത്തൽ. കഴുത്തിലുണ്ടായ മുറിവ്, ആന്തിരാകയവങ്ങള്‍ക്കുണ്ടായ ക്ഷതം എന്നിവ എങ്ങനെയുണ്ടായി എന്നതിൽ വ്യക്തതവരുത്തുന്ന […]
മദ്യലഹരിയില്‍ വിമാനയാത്രക്കാരിയുടെ ദേഹത്തു മൂത്രമൊഴിച്ചു
എയര്‍ ഇന്ത്യ വിമാനത്തിലെ ബിസിനസ് ക്ലാസില്‍ മദ്യപിച്ചു ലക്കുകെട്ട യാത്രക്കാന്‍ തന്റെ ദേഹത്തു മൂത്രമൊഴിച്ചെന്നു വയോധികയായ യാത്രക്കാരി. ന്യൂയോര്‍ക്കില്‍നിന്ന് ന്യൂഡല്‍ഹിയിലേക്കുള്ള എഐ 102 വിമാനത്തില്‍ സംഭവം നടന്നയുടനേ വിമാനത്തിലെ ജീവനക്കാരോടു പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല. നവംബറില്‍ നടന്ന സംഭവത്തെക്കുറിച്ച് യാത്രക്കാരി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍ ചന്ദ്രശേഖരന് പരാതിക്കാരി എഴുതിയ കത്ത് പുറത്തായതോടെയാണ് വിവരം ലോകം അറിയുന്നത്. ഉച്ചഭക്ഷണത്തിനു ശേഷം ലൈറ്റുകള്‍ ഓഫായതിനു പിറകേ, സഹയാത്രികന്‍ തന്റെ സീറ്റിനരികിലേക്കു വന്ന് പാന്റിന്റെ സിബ് തുറന്ന് ദേഹത്തേക്ക് മൂത്രം ഒഴിക്കുകയായിരുന്നു. […]
ദില്ലിയിൽ കാറപകടത്തിൽ യുവതി മരിച്ചത് അതി ദാരുണമായി
ദില്ലിയിൽ പുതുവത്സര ദിനത്തിൽ അഞ്ജലി സിംഗ് എന്ന യുവതി , കാറിനടിയിൽ പ്പെട്ട് മരണമടഞ്ഞത് അതിദാരുണമായി എന്ന വിവരങ്ങൾ പുറത്ത്. അഞ്ജലിയുടെ ശരീരത്തിൽ 40 ഇടങ്ങളിൽ മാരകമായ രീതിയിൽ പരിക്കേറ്റിട്ടുണ്ട്. തലച്ചോർ മൃതദേഹത്തിൽ നിന്നും വേർപെട്ട് കാണാതായി. കിലോമീറ്ററുകളോളം റോഡിൽ ശരീരും ഉരഞ്ഞ് നട്ടെല്ല് തകർന്നു. ശരീരത്തിന്റെ പുറകുവശത്തെ തൊലി പൂർണമായി ഉരഞ്ഞു അടർന്നു. ഇരു കാലുകൾക്കും മാരകമായി പരിക്കേറ്റു. അപകടത്തിൽ പെൺകുട്ടിയുടെ കാലുകൾ ആദ്യം കാറിന്റെ ആക്സിലിലാണ് കുടുങ്ങിയത്. ഇടത് ടയറിന് സമീപമാണ് തല കുടുങ്ങിയത്. […]
മധ്യാഹ്ന വാര്‍ത്തകള്‍
സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള ഏറ്റുമുട്ടല്‍ അവസാനിപ്പിക്കുന്നു. നിയമസഭാ സമ്മേളനത്തിന്റെ തുടക്കത്തില്‍തന്നെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉള്‍പെടുത്താന്‍ ധാരണ. നിയമസഭാ സമ്മേളനം പിരിഞ്ഞതായി ഗവര്‍ണറെ അറിയിക്കും. ബജറ്റ് സമ്മേളനം വിളിച്ചുകൂട്ടാനും നയപ്രഖ്യാപന പ്രസംഗത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു വിയോജിപ്പോടെയാണെങ്കിലും ഗവര്‍ണര്‍ അനുമതി നല്‍കിയതിനു പിറകേയാണ് ഗവര്‍ണറുമായുള്ള പോര് അവസാനിപ്പിക്കാന്‍ ധാരണയായത്. വിവാദങ്ങള്‍ക്കൊടുവില്‍ ഇന്നു നാലിന് സജി ചെറിയാന്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞ […]
ബിജെപി ഇതര സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് കനിമൊഴി .
കേന്ദ്രം ജനാധിപത്യ വിരുദ്ധ പ്രവർത്തനങ്ങൾക്ക് വേണ്ടി ഗവർണർമാരെ ആയുധമാക്കുകയാണെന്നും കനിമൊഴി പറഞ്ഞു. മുമ്പൊന്നുമില്ലാത്ത രീതിയിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കുന്നു. ഗവർണർമാർ സംസ്ഥാനത്തെ ജനങ്ങൾക്കിടയിൽ സ്പർധയുണ്ടാക്കാൻ ശ്രമിക്കുന്നു. ജനാധിപത്യ രാജ്യത്ത് ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെതിരെ പ്രവർത്തിക്കാൻ കേന്ദ്ര സർക്കാർ നിയമിക്കുന്ന ഗവർണർമാർക്ക് അധികാരമില്ലെന്നിരിക്കെയാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതെന്നും കനിമൊഴി പറഞ്ഞു.. ജനാധിപത്യ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളെ അംഗീകരിക്കാനാകില്ല. ഇതിന് പരിഹാരം കണ്ടേ മതിയാകൂവെന്നും കനിമൊഴി പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ ജനവിധി ഉണ്ടാകുമെന്നും തമിഴ്നാട്ടിൽ ഡിഎംകെ തൂത്തുവാരുമെന്നും […]
ഗവർണ്ണറും സർക്കാരും തമ്മിൽ തൽക്കാലം പോരിനില്ല.
ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിൽ സർക്കാർ . നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ ഔദ്യോഗികമായി അറിയിക്കാൻ തീരുമാനിച്ചു. ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. .വിയോജിപ്പോടെ സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് നിയമസഭയിലെ നയപ്രഖ്യാപന പ്രസംഗത്തിന് ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനു മുന്നോടിയായാണ് കേരള നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കുന്നത്. സജി ചെറിയാൻ്റെ സത്യപ്രതിജ്ഞയ്ക്ക് […]
ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാമ ക്ഷേത്രം ട്രസ്റ്റിയും മുഖ്യ പുരോഹിതനും
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അയോധ്യയിലെ രാമക്ഷേത്രത്തിലെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി രാമജന്മഭൂമി ക്ഷേത്രത്തിലെ പ്രധാന പൂജാരിയായി പ്രവർത്തിച്ചു വരുന്നയാളാണ് ദാസ്. നേരത്തേഭാരത് ജോഡോ യാത്രയേയും രാഹുൽ ഗാന്ധിയെയും പ്രശംസിച്ച് രാമജന്മഭൂമി ട്രസ്റ്റ് സെക്രട്ടറിയും രംഗത്ത് എത്തിയിരുന്നു. രാഹുലിൻ്റെ യാത്ര പ്രശംസിക്കപ്പെടേണ്ടതാണെന്ന് ട്രസ്റ്റ് സെക്രട്ടറി ചമ്പത് റായ് പറഞ്ഞത്. ആർഎസ്എസ് രാഹുലിൻ്റെ യാത്രയെ വില കുറച്ച് കാണുന്നില്ലെന്നും ചമ്പത് റായ് വ്യക്തമാക്കി. ഭാരത് […]
വെള്ളച്ചാട്ടത്തില്‍ കിടന്ന യുവതി
ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളിലൊന്നായ വിക്ടോറിയ വെള്ളച്ചാട്ടത്തില്‍ അതിസാഹസികമായി കമിഴ്ന്നു കിടന്ന് ഒരു യുവതി. 380 അടി ഉയരമുള്ള വെള്ളച്ചാട്ടത്തിന്റെ ഉച്ചിയില്‍ താഴേക്കു പതിക്കാനാരംഭിക്കുന്ന ഭാഗത്താണു യുവതി കമഴ്ന്നുകിടന്ന് വെള്ളച്ചാട്ടത്തെ ആസ്വദിക്കുന്നത്. ‘വിചിത്രവും ഭീതിജനകവും’ (വിര്‍ഡ് ആന്‍ഡ് ടെറിഫൈംയിംഗ്) എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ സാഹസിക വീഡിയോ പുറത്തുവിട്ടത്. പതിനഞ്ച് സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോ നാല് ദിവസത്തിനുള്ളില്‍ കണ്ടത് രണ്ടര കോടി ജനങ്ങളാണ്. രണ്ടു ലക്ഷത്തിലധികം പേരാണ് വീഡിയോ ഇതുവരെ ലൈക്ക് ചെയ്തത്. നിരവധി പേര്‍ […]
