മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ സ്ഥാനക്കയറ്റത്തിനായി സർക്കാർ ഉത്തരവ് തിരുത്തി വ്യാജരേഖയുണ്ടാക്കിയതായി കണ്ടെത്തി രണ്ട് മാസം പിന്നിട്ടിട്ടും തുടർ നടപടി ഉണ്ടായില്ലെന്ന് പരാതി. ആരോഗ്യവകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറിയുടെ പരിശോധനയിലാണ് അസിസ്റ്റന്റ് പ്രഫസർ സ്ഥാനക്കയറ്റത്തിന് പി.എച്ച്.ഡി ഉള്ളവർക്ക് മുൻഗണന നൽകണമെന്ന 1992ലെ ഉത്തരവ് അട്ടിമറിക്കാനായി വ്യാജ ഉത്തരവുണ്ടാക്കിയതായി കണ്ടെത്തിയത്. സ്ഥാനക്കയറ്റം മരവിപ്പിച്ച് വ്യാജരേഖയിൽ അന്വേഷണവും നടപടിയും വേണമെന്ന് നിർദേശം നൽകിയിട്ടും തുടർനടപടിയുണ്ടായില്ല എന്ന് പരാതി. ആരോഗ്യ വകുപ്പിൽ കഴിഞ്ഞ വർഷം ഏപ്രിലിൽ നാല് ട്യൂട്ടർ ടെക്നീഷ്യന്മാർക്ക് അസിസ്റ്റന്റ് പ്രൊഫസർ […]
കോട്ടയത്തെ ഭക്ഷ്യ വിഷബാധയുണ്ടായ ഹോട്ടലിനെതിരേ പരാതികൾ തുടരുന്നു.
ഭക്ഷ്യവിഷബാധയേറ്റ് കോട്ടയത്ത് യുവതി മരിച്ച കോട്ടയം സംക്രാന്തിയിലെ പാർക്ക് ഹോട്ടലിൽ അന്ന് ഭക്ഷണം കഴിച്ച പലരും ഇപ്പോഴും ആശുപത്രിയിൽ തന്നെ. ഇരുപതോളം പേർക്കാണ് ഡിസംബർ 29ന് ഹോട്ടലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്ന് വിഷബാധയേറ്റത്. മിക്കവരും അപകടനില തരണം ചെയ്തെങ്കിലും പലരും ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. ഭക്ഷ്യവിഷബാധയേറ്റ കോട്ടയം സ്വദേശി ഇമ്മാനുവേലിന് ഇപ്പോഴും ആശുപത്രി കിടക്കയിൽ നിന്ന് ഏഴുന്നേൽക്കാനായിട്ടില്ല. ഇമ്മാനുവലിൻ്റെ വാക്കുകൾ – ഡിസംബർ 29-ന് വൈകുന്നേരം ആറ് മണിയോടെയാണ് സുഹൃത്തിനൊപ്പം ഞാൻ കോട്ടയം സംക്രാന്തിയിലെ കുഴിമന്തിക്കടിയിലേക്ക് […]
സജി ചെറിയാൻ ഇന്ന് വൈകിട്ട് 4 ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും
സജി ചെറിയാൻ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.ചടങ്ങ് പ്രതിപക്ഷം ബഹിഷ്ക്കരിക്കും. കടുത്ത വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയത്. ഇന്ന് വൈകിട്ട് നാലിനാണ് രാജ്ഭവനിൽ സത്യപ്രതിജ്ഞ. അറ്റോർണി ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. സജിക്കെതിരായ കേസിൽ കോടതിയുടെ അന്തിമതീർപ്പ് വരാത്ത സാഹചര്യത്തിൽ പ്രശ്നത്തിൽ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സർക്കാരിനായിരിക്കുമെന്നാണ് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചത്.സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചതിൽ നിർണായകമായത് അറ്റോർണി ജനറൽ നൽകിയ ഉപദേശം തന്നെയായിരുന്നു.മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ […]
മൂവാറ്റുപുഴ കുന്നയ്ക്കാലിൽ ഭാര്യയ്ക്കും ഭർത്താവിനും നേരേ സദാചാരാക്രമണം
മൂവാറ്റുപുഴ വാളകം കുന്നയ്ക്കാലിൽ സദാചാര ഗുണ്ടായിസമെന്ന് പരാതി. കുഞ്ഞുമായി കാറിൽ യാത്ര ചെയ്ത ഭാര്യയ്ക്കും ഭർത്താവിനും നേരെയാണ് സദാചാര പൊലീസ് ചമഞ്ഞ് രണ്ടംഗ സംഘം ആക്രമണം നടത്തിയത്. എം ജി യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് ഡെനിറ്റിന്‍റെയും ഭാര്യ റിനിയുമായിരുന്നു കാറിൽ . കാർ തടഞ്ഞുനിർത്തി അസഭ്യം പറഞ്ഞെന്നും കയ്യേറ്റത്തിന് മുതിർന്നെന്നും ആരോപണമുണ്ട്. ഡെനിറ്റിന്റെയും ഭാര്യയുടേയും പരാതിയിൽ രണ്ടംഗ സംഘത്തിനായി പൊലീസ് അന്വേഷണം തുടങ്ങി. അഞ്ചൂമാസം പ്രായമുള്ള കുഞ്ഞുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ വാളകം സിടിസി കവലക്ക് സമീപമുള്ള കുന്നയ്ക്കാൽ […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 4
◾ഗവര്‍ണറുടെ വിയോജിപ്പോടെ സജി ചെറിയാന്‍ മന്ത്രിയായി ഇന്നു വൈകുന്നേരം നാലിനു സത്യപ്രതിജ്ഞ ചെയ്യും. നിയമത്തിനു മുന്നില്‍ സജി ചെറിയാന്‍ തെറ്റുകാരനാണെങ്കില്‍ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കാണെന്ന മുന്നറിയിപ്പോടെയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യപ്രതിജ്ഞക്കു തയാറായത്. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണറെ ഫോണില്‍വിളിച്ചു സംസാരിച്ചതോടെയാണ് തടസവാദങ്ങള്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ സത്യപ്രതിജ്ഞ നടത്താമെന്നു സമ്മതിച്ചത്. ◾സിനിമാ തിയേറ്ററുകളില്‍ പുറത്തുനിന്നുള്ള ഭക്ഷണ പാനീയങ്ങള്‍ വിലക്കാന്‍ തിയേറ്ററുടമകള്‍ക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി. എന്നാല്‍ ശുദ്ധമായ കുടിവെള്ളം സൗജന്യമായി നല്‍കണം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും കൊണ്ടുവരുന്ന ഭക്ഷണ […]
ഭക്ഷ്യവിഷബാധയേറ്റ് മരിച്ച രശ്മി രാജിന്‍റെ മരണം ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമെന്ന് പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്
കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്സ് രശ്മി രാജിന്‍റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. ആന്തരികാവയവങ്ങള്‍ക്ക് ഏറ്റ അണുബാധ മൂലമാണ് മരണമെന്നാണ് പ്രാഥമിക പോസ്റ്റുമാര്‍ട്ടം റിപ്പോർട്ട്. ഏതു തരത്തിലുള്ള അണുബാധയാണ് ഏറ്റതെന്ന് സ്ഥിരീകരിക്കാൻ രാസപരിശോധനാ ഫലം ലഭിക്കണം. ശരീര ശ്രവങ്ങൾ രാസ പരിശോധനയ്ക്കായി തിരുവനന്തപുരം റീജണൽ ലാബിലേക്ക് അയക്കും. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി കഴിഞ്ഞ മാസം 29 നാണ് ഓൺലൈനിലൂടെ കോട്ടയം സംക്രാന്തിയിലുള്ള പാർക്ക് ഹോട്ടലിൽ നിന്ന് ഭക്ഷണം വാങ്ങിക്കഴിച്ചത്. ഒരു […]
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി ബിജെപി
ജോൺ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയർമാന് പരാതി നൽകി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുൽ മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയർമാൻ ജഗദീപ് ധൻക്കറിന് പരാതി നൽകിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്‍റെ പ്രസംഗമെന്നാണ് പരാതി. എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം […]
2022ല്‍ സ്വിഗിയുടെ നഷ്ടം 3,629 കോടി രൂപ!
ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സ്വിഗിയുടെ നഷ്ടം 2022 സാമ്പത്തിക വര്‍ഷത്തില്‍ 3,629 കോടി രൂപയായി. 2021ല്‍ നഷ്ടം 1,617 കോടി രൂപയായിരുന്നു. മൊത്തം ചെലവുകള്‍ 131 ശതമാനമാണ് ഉയര്‍ന്നത്. ഇത് 9,574.5 കോടി രൂപയായി വര്‍ദ്ധിച്ചു. അതേസമയം, സ്വിഗിയുടെ വരുമാനം 2021 സാമ്പത്തിക വര്‍ഷത്തിലെ 2,547 കോടി രൂപയില്‍ നിന്ന് 2.2 മടങ്ങ് വര്‍ദ്ധിച്ച് 5,705 കോടി രൂപയായി. പരസ്യ, പ്രൊമോഷണല്‍ ചെലവുകളില്‍ 4 മടങ്ങാണ് വര്‍ദ്ധന. ഇത് 1,848.7 കോടി രൂപ വരും. അതേസമയം […]
മലൈക്കോട്ടൈ വാലിബനില്‍ സൊണാലി കുല്‍ക്കര്‍ണിയും
മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലൊരുങ്ങുന്ന മലൈക്കോട്ടൈ വാലിബനില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ജീനിയസ് ലിജോ ജോസ് പെല്ലിശ്ശേരിക്കും ഇതിഹാസം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. ഷട്ടര്‍ സിനിമയുടെ, വി.കെ. പ്രകാശ് സംവിധാനം ചെയ്ത മറാഠി റീമേക്കില്‍ സൊണാലിയായിരുന്നു […]
പുതിയ സിനിമ പ്രഖ്യാപിച്ച് അനൂപ് മേനോന്‍
അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന്‍ സംവിധാനം ചെയ്യുക. അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്. ഷില്ലോംഗിലും ഉത്തരാഖണ്ഡിലുമാകും അനൂപ് മേനോന്‍ ചിത്രം ചിത്രീകരിക്കുക. ഏപ്രിലില്‍ ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’യുടെ ചിത്രീകരണം തുടങ്ങുമെന്നും അനൂപ് മേനോന്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ വി കെ പ്രകാശിന്റെ സംവിധാനത്തില്‍ ‘ഒരു നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന പേരില്‍ പ്രഖ്യാപിച്ച ചിത്രമാണ് ഇത്. എന്തുകൊണ്ടാണ് വി കെ പ്രകാശ് ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് […]
