സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷ കടലാസിൽ ഒതുങ്ങുന്ന വെറും വാക്ക് ആകുന്നു. കഴിഞ്ഞ വർഷം മെയ് ഒന്നിന് കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച പെൺകുട്ടി മരിച്ചപ്പോളാണ് ആരോഗ്യ വകുപ്പ് കർശന നിർദ്ദേശങ്ങൾ പുറത്തിറക്കിയത്. ഭക്ഷ്യസുരക്ഷാ ഉറപ്പാക്കും. അതിനായി കൃത്യമായ പരിശോധനയും ലൈസൻസും നടപ്പാക്കും, ടോൾ ഫ്രീ നമ്പർ കടകൾക്ക് മുമ്പിൽ പ്രദർശിപ്പിക്കണം , ആരോഗ്യവകുപ്പ് വ്യക്തമാക്കിയിരുന്നു. ഭക്ഷണ പദാര്‍ത്ഥം വിതരണം ചെയ്യുന്ന എല്ലാ സ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസന്‍സ് എടുക്കണമെന്നും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്പർ കടകള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കണം , പൊതുജനങ്ങൾക്ക് പരാതികൾ ഫോട്ടോ സഹിതം പരാതികൾ അപ് ലോഡ് ചെയ്യാനുള്ള നടപടികൾ സ്വീകരിക്കും തുടങ്ങി നിരവധി നിർദ്ദേശങ്ങൾ മന്ത്രിയുൾപ്പെട്ട സമതി എടുത്തിരുന്നു. എന്നാൽ പ്രഖ്യാപിച്ച നടപടികൾ മിക്കതും കടലാസ്സിൽ ഒതുങ്ങി. തുടർന്നും ഹോട്ടൽ ഭക്ഷണം കഴിച്ച് ജീവനുകൾ പൊലിയുന്നു
കടലാസിൽ ഒതുങ്ങിയ ഭക്ഷ്യസുരക്ഷ
