പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെ ഒരു വർഷമായി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 70 വർഷം കഠിന തടവും 1,70,000 രൂപ പിഴയും. വെഞ്ഞാറമൂട് പുല്ലമ്പാറ സ്വദേശി കുട്ടൻ എന്ന് വിളിക്കുന്ന അപ്പുകുട്ടനെയാണ് നെടുമങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് കെ പി സുനിൽ 70 വർഷം കഠിന തടവിന് ശിക്ഷിച്ചത്. ഇതിന് പുറമെ പ്രതി 1,70,000 രൂപ പിഴയും ഒടുക്കണം. 5, 7, 8 വയസ്സായ കുട്ടികളെയാണ് പുറത്തു പറഞ്ഞാൽ അമ്മയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചത്. ഒടുവിൽ കുട്ടികൾ അമ്മയോട് പറയുകയായിരുന്നു
5 മുതൽ 8 വരെ വയസ്സുള്ള 3 കുട്ടികളെ പീഡിപ്പിച്ചയാൾക്ക് ശിക്ഷ 70 വർഷം കഠിന തടവ്
