Posted inഷോർട് ന്യൂസ്

രാത്രി വാര്‍ത്തകള്‍

  സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പളം കൂട്ടാന്‍ ശുപാര്‍ശയില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്ട്ട് സമര്‍പ്പിച്ചു. ഇന്ധനത്തിന് വര്‍ഷം മൂന്നു ലക്ഷം രൂപവരെ ലഭിക്കും. പ്രതിമാസ ടിഎ 20,000 രൂപയാക്കും. ചികില്‍സാ ചെലവിന്റെ മുഴുവന്‍തുകയും റി ഇംബേഴ്‌സ്‌മെന്റ്, ഭവനവായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപവരെ. പലിശരഹിത വാഹന വായ്പ പത്തു ലക്ഷം രൂപവരെ എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍. വണ്‍ റാങ്ക്, വണ്‍ പെന്‍ഷന്‍ പദ്ധതിയുടെ […]

Posted inലേറ്റസ്റ്റ്

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ

കോണ്‍ഗ്രസിനെ വിമര്‍ശിച്ച് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ശശി തരൂരുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയാണ് കോണ്‍ഗ്രസിനെതിരെ ബാവ വിമര്‍ശനം ഉന്നയിച്ചത്. തുടര്‍ച്ചയായി പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നത് കോണ്‍ഗ്രസിന്റെ അപജയം. കൂട്ടായ്മ നഷ്ടപ്പെട്ടത് കോണ്‍ഗ്രസിന്റെ തുടര്‍പരാജയങ്ങള്‍ക്ക് വഴിവെച്ചു. കേരളത്തിലെ കോണ്‍ഗ്രസ് ശക്തിപ്പെടണമെന്നും ബാവ പറഞ്ഞു. കേരളത്തിന് വേണ്ടി ദില്ലിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നെന്ന് ബാവയോട് തരൂര്‍ പറഞ്ഞു.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

പാലക്കാട്  ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി

പാലക്കാട്  ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. ഭക്ഷ്യ വിഷബാധയേറ്റുള്ള മരണം സ്ഥിരീകരിച്ചതിന് പിന്നാലെ നാടൊട്ടുക്കും പരിശോധനകൾ തുടരുന്നതിനിടെയാണ് പാലക്കാട് നഗരത്തിലെ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടിയത്. സുൽത്താൻ ഓഫ് ഫ്ലേവേഴ്സ്, ഹോട്ടൽ ഗ്രാൻഡ്, എടിഎസ് ഗ്രാൻഡ് കേരള, ചോയ്സ് കാറ്ററിംഗ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം  പിടിച്ചത്. ഹോട്ടലുകൾക്ക് നോട്ടീസ് നൽകി സീൽ ചെയ്തു. കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സായിരുന്ന രശ്മി രാജ് അൽഫാമിൽ നിന്നും ഭക്ഷ്യ വിഷബാധയേറ്റ് മരിച്ച സംഭവത്തിന് […]

Posted inബിസിനസ്സ്

വിദേശ നാണയശേഖരത്തില്‍ നേരിയ വര്‍ധന

ഇന്ത്യയുടെ വിദേശ നാണയശേഖരം ഡിസംബര്‍ 30ന് അവസാനിച്ച ആഴ്ചയില്‍ 4.40 കോടി ഡോളറിന്റെ നേരിയ വര്‍ദ്ധനയുമായി 56,290 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. കരുതല്‍ സ്വര്‍ണശേഖരത്തിലെ വര്‍ദ്ധനയാണ് പ്രതിഫലിച്ചത്. ശേഖരത്തിലെ മുഖ്യശ്രേണിയായ വിദേശ കറന്‍സി ആസ്തി 30.20 കോടി ഡോളര്‍ ഇടിഞ്ഞ് 49,820 കോടി ഡോളറായി. കരുതല്‍ സ്വര്‍ണശേഖരം 35.4 കോടി ഡോളര്‍ ഉയര്‍ന്ന് 4,130 കോടി ഡോളറിലെത്തി. 2021 സെപ്തംബറിലെ 64,250 കോടി ഡോളറാണ് ഇന്ത്യയുടെ വിദേശ നാണയശേഖരത്തിലെ എക്കാലത്തെയും ഉയരം. 15മാസത്തെ ഇറക്കുമതിച്ചെലവിന് […]

Posted inവിനോദം

‘റെജീന’യിലെ ആദ്യ ഗാനം, ‘ഓരോ മൊഴി ഓരോ മിഴി’

പ്രശസ്ത തെന്നിന്ത്യന്‍ താരം സുനൈനയെ നായികയാക്കി സംവിധായകന്‍ ഡോമിന്‍ ഡിസില്‍വ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘റെജീന’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ‘ഓരോ മൊഴി ഓരോ മിഴി’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ഹരിനാരായണന്‍ ബി കെ ആണ്. സതീഷ് നായര്‍ ഈണമിട്ടിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശങ്കര്‍ മഹാദേവന്‍ ആണ്. ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സ്റ്റാര്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഡോമിന്‍ ഡിസില്‍വ സംവിധാനം ചെയ്യുന്ന ചിത്രമാണ് റെജീന. മലയാളത്തിന് […]

Posted inവിനോദം

‘ഓ മേരി ലൈല’ എന്ന ചിത്രത്തിലെ ഗാനം

ആന്റണി വര്‍ഗീസിനെ നായകനാക്കി നവാഗതനായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന ‘ഓ മേരി ലൈല’ എന്ന ചിത്രത്തിലെ വീഡിയോ ഗാനം അണിയറക്കാര്‍ പുറത്തുവിട്ടു. ‘രാമന്‍ തേടും സീതപ്പെണ്ണേ’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീതം അങ്കിത് മേനോന്‍. ജാസി ഗിഫ്റ്റിനൊപ്പം അങ്കിത് മേനോനും ശബരീഷ് വര്‍മ്മയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മ്യൂസിക് കോഡിനേറ്റര്‍ ആര്‍ ബാബു ചെന്നൈ. ചുവട് വെക്കാന്‍ പ്രേരിപ്പിക്കുന്ന ബീറ്റുകളുണ്ട് ഈ ഗാനത്തിന്. അനുരാജ് ഒ ബിയുടേതാണ് ചിത്രത്തിന്റെ […]

Posted inഓട്ടോമോട്ടീവ്

9.99 ലക്ഷം – 13.49 ലക്ഷം, ഥാര്‍ വാങ്ങാം!

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഥാര്‍ എസ്യുവിയുടെ പുതിയ വകഭേദങ്ങളും പുതിയ പവര്‍ട്രെയിന്‍ ഓപ്ഷനും അവതരിപ്പിച്ചു. മോഡല്‍ ലൈനപ്പിന് പുതിയ 1.5 എല്‍ ഡീസല്‍ എഞ്ചിന്‍ ലഭിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി ജോടിയാക്കിയ മോട്ടോര്‍, 117 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കും പുറപ്പെടുവിക്കുന്നു. പുതിയ 1.5ലി. ഡീസല്‍ എഞ്ചിനും നിലവിലുള്ള 2.0ലി. എംസ്റ്റാലിയന്‍ ടര്‍ബോ പെട്രോള്‍ യൂണിറ്റും ഉള്ള ആര്‍ഡബ്‌ളിയുഡി സിസ്റ്റം 2023 മഹീന്ദ്ര ഥാറിന് ലഭിക്കുന്നു എന്നതാണ് കൂടുതല്‍ ശ്രദ്ധേയം. എവറസ്റ്റ് വൈറ്റ്, ബ്ലേസിംഗ് […]

Posted inപുസ്തകങ്ങൾ

കാമറൂണി

എഴുത്തിന്റെ സൃഷ്ടിസ്ഥിതിസംഹാരങ്ങള്‍കൊണ്ട് അമ്മാനമാടുന്ന പത്തു കഥകള്‍. മനുഷ്യമനസ്സിലെ മരണക്കിണറുകള്‍ അനാവരണം ചെയ്യുന്ന വ്യത്യസ്തമായ കഥാപരിസരങ്ങള്‍. അതില്‍ തീവ്രമായ ദുഃഖമുണ്ട്. പകയുണ്ട്. നിസ്സഹായതയുണ്ട്. സ്‌നേഹത്തിന്റെ മുറിവുകളുണ്ട്. അവിചാരിതമായ വളവും തിരിവും താണ്ടി വായിച്ചുപോകവേ നിങ്ങള്‍ ഒരുവേള ഭ്രാന്തിലേക്ക് വഴുതിവീണേക്കാം. മരണക്കിണറിന്റെ ആഴങ്ങളില്‍നിന്നുള്ള മുഴക്കങ്ങള്‍ കേട്ടേക്കാം. ‘ഒരു കാട്ടില്‍ രണ്ടു സിംഹം വേണോ’ എന്ന് എതിരാളിയുടെ നേരേ പകയുടെ കത്തിയുയര്‍ത്തിയേക്കാം. ഗൂഗിള്‍ മേരിയുടെ ചതിക്കുഴികളില്‍ പകച്ചുപോയേക്കാം. ഒരു ഗെയിം ഡെവലപ്പറുടെ ചാതുര്യം ഈ കഥകളിലുണ്ട്. ആകപ്പാടെയുള്ള ഒരു ജീവിതത്തെ ആയിരം […]

Posted inആരോഗ്യം

ആപ്പിള്‍ കഴിക്കൂ, ശരീരഭാരം കുറയ്ക്കൂ!

അമിതഭാരം കൊണ്ട് പെടാപ്പാട് പെടുന്നവരാണ് ഇന്ന് അധികം പേരും. ഭാരം കുറയ്ക്കാന്‍ ഹെല്‍ത്ത്ക്ലബുകള്‍ കയറിയിറങ്ങുന്നു. ഇവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത പങ്കുവച്ചിരിക്കുകയാണ് ആരോഗ്യവിദഗ്ധര്‍. ആപ്പിള്‍ കഴിച്ച് ശരീരഭാരം കുറയ്ക്കാം. അമിത വണ്ണത്തില്‍ നിന്നും രക്ഷ നേടാന്‍ സഹായിക്കുന്ന ഒന്നാണേ്രത ആപ്പിള്‍. ആപ്പിളില്‍ ധാരാളമായി നോണ്‍ ഡൈജസ്റ്റീവ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ആരോഗ്യം മെച്ചപ്പെടുത്താനും അമിതഭാരത്തെ കുറയ്ക്കാനും ഈ ബാക്ടീരിയകള്‍ സഹായിക്കുന്നു. ധാരാളം നാരുകളും പോളിഫിനോളുകളും ആപ്പിളില്‍ അടങ്ങിയിട്ടുണ്ട്. ഇവ ദഹനം […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ

ഒരു കാലത്ത് ഉപേക്ഷിച്ച അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. പലതിനും ഇരയാകുന്നത് സ്ത്രീകളാണെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അക്രമിയെ കുറ്റപ്പെടുത്തുന്നതിന് പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം കാണുന്നു. കുറ്റവാളികളെ സംഘപരിവാർ മഹത്വവൽകരിക്കുന്നു. ദേശീയ പൗരത്വ നിയമ ഭേദഗതിയെ അദ്ദേഹം […]