Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ആശ്രിത നിയമനം, നാലാം ശനി അവധി; വിഷയങ്ങൾ ചർച്ചയ്ക്കായി സംഘടനാ പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയുടെ ചർച്ച ഇന്ന്

ആശ്രിത നിയമനത്തിൽ നിയന്ത്രണം കൊണ്ടു വരുന്നതും സർക്കാർ ഓഫീസുകൾക്ക് മാസത്തിലെ 4-ാം ശനി അവധി നൽകുന്നതും ചർച്ച ചെയ്യാനായി ചീഫ് സെക്രട്ടറി വിപി ജോയി ഉച്ചയ്ക്ക് 2 മണിക്ക് യോഗം വിളിച്ചു. സർവ്വീസ് സംഘടനാ പ്രതിനിധികളുമായാണ് ഇക്കാര്യം ചർച്ചചെയ്യുന്നത്. ആശ്രിത നിയമനം 5 ശതമാനമായി പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചന. സര്‍ക്കാര്‍ സര്‍വീസിലിരിക്കെ മരിച്ചയാളുടെ ആശ്രിതരില്‍ യോഗ്യതയുള്ള ഒരാൾക്ക് ഒരു വര്‍ഷത്തിനകം ജോലി സ്വീകരിക്കാം. ഇതിനായി സമ്മതപത്രം കൊടുത്താല്‍ മാത്രം നിയമനം നല്‍കിയാല്‍ മതിയെന്നാണ് നിര്‍ദേശം. ഒരു വർഷത്തിനുള്ളിൽ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ജനങ്ങളെ വേർതിരിവോടെ കാണുന്ന കായിക മന്ത്രിയെ മുഖ്യമന്ത്രി ചുമക്കരുതെന്ന് പ്രതിപക്ഷ നേതാവ് വി ഡി.സതീശൻ

ജനങ്ങളെ വേർതിരിവോടെ കാണുന്ന കാ​യി​ക മ​ന്ത്രി അ​ബ്ദു​റ​ഹ്മാ​നെ മു​ഖ്യ​മ​ന്ത്രി മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ൻ പ​റ​ഞ്ഞു. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​രൊ​ന്നും ക്രി​ക്ക​റ്റ് കളികാണേ​ണ്ടെ​ന്ന മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന എ​ല്ലാ​വ​രെ​യും ഞെ​ട്ടി​ച്ചു. ജ​നാ​ധി​പ​ത്യ​പ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​മ്മ്യൂ​ണി​സ്റ്റ് മ​ന്ത്രി​സ​ഭ​യി​ലെ ഒ​രു മ​ന്ത്രി​യാ​ണ് ഇ​ത് പ​റ​ഞ്ഞ​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. മൂ​ന്നു നേ​ര​വും ഭ​ക്ഷ​ണം ക​ഴി​ക്കാ​ത്ത ആ​ളു​ക​ൾ ഇ​ന്നും നാ​ട്ടി​ലു​ണ്ട്. അ​വ​രൊ​ന്നും ക​ളി കാ​ണേ​ണ്ടെ​ങ്കി​ൽ ആ​ർ​ക്കു വേ​ണ്ടി​യാ​ണ് ഇ​തൊ​ക്കെ ന​ട​ത്തു​ന്ന​ത്. ചി​ല ക്ല​ബു​ക​ളി​ൽ സ്യൂ​ട്ടും ബൂ​ട്ടും കോ​ട്ടും ഇ​ടു​ന്ന​വ​ർ​ക്ക് മാ​ത്ര​മെ പ്ര​വേ​ശ​ന​മു​ള്ളൂ​വെ​ന്ന് പ​റ​യു​ന്ന​ത് […]

Posted inലേറ്റസ്റ്റ്

ക്രിക്കറ്റ് കളി എല്ലാവർക്കുമുള്ളത്; പി.കെ. കുഞ്ഞാലിക്കുട്ടി

ക്രി​ക്ക​റ്റ് ക​ളി എ​ല്ലാ​വ​ർ​ക്കും ഉ​ള്ള​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് നേ​താ​വ് കു​ഞ്ഞാ​ലി​ക്കു​ട്ടി. പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി കാ​ണാ​ൻ പോ​കേ​ണ്ട​തി​ല്ലെ​ന്നു​​ള്ള മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ന് മറുപടി പറയുകയായിരുന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി​. ക​ളി കാ​ണു​ന്ന​തി​ൽ പാ​വ​പ്പെ​ട്ട​വ​നും പ​ണ​ക്കാ​ര​നും എ​ന്ന വ്യ​ത്യാ​സ​മി​ല്ലെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള നി​കു​തി കു​റ​ക്കാ​നാ​കി​ല്ലെ​ന്നും പ​ട്ടി​ണി കി​ട​ക്കു​ന്ന​വ​ർ ക​ളി കാ​ണാ​ൻ പോ​കേ​ണ്ട​തി​ല്ലെ​ന്നു​മാ​യി​രു​ന്നു മ​ന്ത്രി​ പറഞ്ഞത്. ഇ​ന്ത്യ-​ശ്രീ​ല​ങ്ക ഏ​ക​ദി​ന ക്രി​ക്ക​റ്റ് മ​ത്സ​ര​ത്തി​നു​ള്ള ടി​ക്ക​റ്റി​ന്‍റെ വി​നോ​ദ നി​കു​തി കു​ത്ത​നെ ഉ​യ​ർ​ത്തി​യ​തി​നെ ന്യായീകരിച്ചാണ്  കാ​യി​ക മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ൻ […]

Posted inലേറ്റസ്റ്റ്

അടുത്ത വട്ടം ലോക്സഭയിലേയ്ക്കില്ല, എം എൽ എ ആയാൽ കൂടുതൽ ജനങ്ങളെ സേവിക്കാം ; ടി.എൻ പ്രതാപൻ എം.പി

ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇനി മത്സരിക്കാനില്ലെന്ന് ടിഎൻ പ്രതാപൻ എംപി. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചു. എംപിയായി പ്രവർത്തിച്ച കാലത്തേക്കാൾ എംഎൽഎയായി പ്രവർത്തിച്ച കാലമാണ് ജനങ്ങളെ കൂടുതൽ സേവിക്കാനായത്. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ എന്നെ മത്സരസ്ഥാനത്ത് നിന്നും മാറ്റുന്നതാകും ഉചിതമെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. തനിക്ക് പകരക്കാരനായി നല്ലൊരു പേര് തൃശൂരിലേയ്ക്കായി തന്റെ മനസിലുണ്ട്. പക്ഷേ അത് നിശ്ചയിക്കേണ്ടത് ഹൈക്കമാൻഡായതിനാൽ പറയുന്നില്ല’. ആ സന്ദർഭത്തിൽ നേതൃത്വം തന്നോട് ആരാഞ്ഞാൽ മനസിലുള്ള ‘വിന്നിംഗ് കാൻഡിഡേറ്റിന്റെ’ പേര് അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രമേശ് […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

തീരശോഷണം പഠിക്കാൻ സർക്കാർ സമിതിയും ലത്തീൻ സഭാ സമിതിയും.

വിഴിഞ്ഞത്ത്‌ തീരശോഷണം പഠിക്കാനുള്ള വിദഗ്ധ സമിതിയുടെ പരിഗണനാ വിഷയങ്ങൾ സർക്കാർ നിശ്ചയിച്ചു. ഏതൊക്കെ പ്രദേശങ്ങളിൽ തുറമുഖ നിർമാണം മൂലം തീരശോഷണമുണ്ടായി, പരിഹാര മാർഗങ്ങൾ തുടങ്ങിയവയാണ് സമിതിക്കുള്ള ടെംസ് ഓഫ് റെഫറൻസുകൾ. എന്നാൽ സർക്കാർ ഉത്തരവിൽ തീരശോഷണം പഠിക്കേണ്ട പ്രദേശങ്ങൾ കൃത്യമായി അടയാളപ്പെടുത്താത്തതിനാൽ അവ്യക്തതയുണ്ടെന്ന് പരാതി. വിദഗ്ധ സമിതിയുടെ പരിഗണന വിഷയങ്ങളിൽ തീരുമാനമാക്കാൻ സമരത്തെ തുടർന്ന് ഒരു മാസം സമയമെടുത്തു. വിഴിഞ്ഞം തുറമുഖ നിർമാണ കാലയളവിൽ, പദ്ധതി ബാധിത പ്രദേശത്ത്‌ തീരശോഷണം ഉണ്ടായിട്ടുണ്ടോ, ഉണ്ടായെങ്കിൽ ഏത് അറ്റം വരെ, […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജനുവരി 10

◾സംസ്ഥാനത്തെ മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ആനുകൂല്യങ്ങള്‍ 35 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ. ശമ്പളം കൂട്ടാന്‍ ശുപാര്‍ശയില്ല. സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ധനത്തിന് വര്‍ഷം മൂന്നു ലക്ഷം രൂപവരെ ലഭിക്കും. പ്രതിമാസ ടിഎ 20,000 രൂപയാക്കും. ചികില്‍സാ ചെലവിന്റെ മുഴുവന്‍തുകയും റി ഇംബേഴ്സ്മെന്റ്. ഭവനവായ്പ അഡ്വാന്‍സ് 20 ലക്ഷം രൂപവരെ. പലിശരഹിത വാഹന വായ്പ പത്തു ലക്ഷം രൂപവരെ എന്നിങ്ങനെയാണു നിര്‍ദേശങ്ങള്‍. ◾ബ്രസീലില്‍ അട്ടിമറി കലാപം പരാജയപ്പെടുത്തി സൈന്യം. തെരഞ്ഞെടുപ്പില്‍ […]

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ഞായറാഴ്ച ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം ചെങ്കല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഞായറാഴ്ച ഡോക്ടര്‍മാര്‍ ആരും ഇല്ലാതിരുന്ന സംഭവത്തില്‍ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ചാര്‍ജ് വഹിക്കുന്ന ഡോക്ടറെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. ഞായറാഴ്ച ഡോക്ടർമാർ ആരും ഇല്ലാതിരുന്നതിന്റെ കാരണം കൃത്യമായി അന്വേഷിച്ചു റിപ്പോർട്ട് നൽകണം.

Posted inലേറ്റസ്റ്റ്

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്ന് ഹൈക്കോടതി

ചിത്രങ്ങളും പോസ്റ്ററുകളുമായി ശബരിമലയിൽ ദർശനം നടത്തുന്ന ഭക്തരെ പതിനെട്ടാം പടി വഴി കടത്തിവിടരുതെന്ന് ഹൈക്കോടതി. സോപാനത്തിലും ദർശനത്തിന് അനുവദിക്കരുത്. ഇക്കാര്യത്തിൽ ദേവസ്വം ബോർഡ് ആവശ്യമായ നടപടിയെടുക്കണം. താരങ്ങളുടെയോ രാഷ്ടീയ നേതാക്കളുടെയോ ചിത്രങ്ങളോ പോസ്റ്ററുകളോ അനുവദിക്കരുതെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്

കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. 24 മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദ നികുതി, 12 ശതമാനമായി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത് സമ്മതം വാങ്ങിയാണ് നികുതി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.

Posted inലേറ്റസ്റ്റ്

ജാതിയല്ല കഴിവാണ് പ്രധാനമെന്ന് ശശി തരൂര്‍

ജാതിയല്ല കഴിവാണ് പ്രധാനമെന്ന് ശശി തരൂര്‍. ജാതീയ പ്രവര്‍ത്തനം നടത്തുന്നുവെന്ന ആരോപണം തെറ്റാണ്. തറവാടി നായരാണെന്ന പ്രയോഗത്തോട് പ്രതികരിക്കാനില്ല.അത് പറഞ്ഞവരോട് ചോദിക്കണമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുമെന്നും തരൂര്‍ പറഞ്ഞു. കേരളത്തില്‍ പ്രവര്‍ത്തിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ തരൂരിനോട് ആവശ്യപ്പെട്ടിരുന്നു.നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന സൂചന ഇതോടെ വ്യക്തമാക്കിയിരിക്കുകയാണ് തരൂര്‍.