കാര്യവട്ടം അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്. 24 മുതല്‍ 50 ശതമാനം വരെ വാങ്ങാമായിരുന്ന വിനോദ നികുതി, 12 ശതമാനമായി കുറച്ചുനല്‍കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ് ചെയ്തതെന്ന് മന്ത്രി പറഞ്ഞു. തിരുവനന്തപുരം കോര്‍പറേഷനോടും സംഘാടകരായ കേരളാ ക്രിക്കറ്റ് അസോസിയേഷനോടും ചര്‍ച്ച ചെയ്ത് സമ്മതം വാങ്ങിയാണ് നികുതി നിരക്ക് നിശ്ചയിച്ചതെന്നും മന്ത്രി വാർത്താക്കുറിപ്പിൽ പറഞ്ഞു.
അന്താരാഷ്ട്ര ഏകദിന മത്സരത്തിന് വിനോദ നികുതി കൂട്ടിയെന്ന വാര്‍ത്ത നിഷേധിച്ച് മന്ത്രി എം ബി രാജേഷ്
