മലപ്പുറം കുടുംബ കോടതി പരിസരത്തു ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം നടത്തി. കുടുംബ കോടതി പരിസരത്താണ് സംഭവം നടന്നത്. നിരന്തര കുടുംബ പ്രശ്നങ്ങൾ കൊണ്ടാണ് കുടുംബകോടതിയിലേക്ക് ഇവരുടെ കേസ് എത്തിയത്. കുടുംബ വഴക്കാണ് കൊലപാതക ശ്രമത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. മേലറ്റൂര്‍ സ്വദേശി റൂബീനയെ(37)ആണ് ഭര്‍ത്താവ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. റൂബീനയുടെ ഭര്‍ത്താവ് മന്‍സൂര്‍ അലിക്കെതിരെ പൊലീസ് കേസെടുത്തു. വിവാഹമോചനവുമായി ബന്ധപ്പെട്ട് കോടതിയില്‍ എത്തിയപ്പോഴാണ് വധശ്രമം നടത്തിയത്.
പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സീതാറാം യെച്ചൂരി
2024 ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പൊതു പ്രധാനമന്ത്രി സ്ഥാനാർത്ഥിയുണ്ടാകാൻ സാധ്യതയില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ കോൺഗ്രസിനെ സഹായിക്കുന്നു. പ്രതികരണങ്ങൾ എത്രത്തോളം സംഘടനപരമായി ഗുണകരമെന്നത് കാത്തിരുന്നു കാണണം.പാർലമെന്‍റില്‍ മതേതരകക്ഷികളെ ഒന്നിപ്പിക്കാൻ കഴിയുന്ന ഏക പാർട്ടി സിപിഎമ്മെന്നും ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ യെച്ചൂരി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ത്രിപുരയിൽ ബിജെപിക്കെതിരായ വോട്ട് വിഭജിക്കപ്പെടാതെ പ്രതിപക്ഷ മുന്നണി രൂപപ്പെടുത്തണമെന്ന അഭിപ്രായം കോണ്‍ഗ്രസിലും സിപിഎമ്മിലും സജീവമാണ്. എന്നാല്‍ […]
സായാഹ്ന വാര്‍ത്തകള്‍ | ജനുവരി 10
◾സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിനു മുകളിലുളള പ്ലാസ്റ്റിക് ബാഗുകളെ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നിയമം നിലനില്‍ക്കെ നിരോധനം സാധുവല്ലന്ന സംസ്ഥാന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന ക്യാരി ബാഗുകള്‍ക്കു നിരോധനം ബാധകമാകില്ല. ◾താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. […]
ഇപി ജയരാജനെതിരെ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫ് ധർണ
ഇപി ജയരാജനെതിരെ അവിഹിത സ്വത്ത് സമ്പാദന ആരോപണം ഉയർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നിൽ യുഡിഎഫിന്റെ നേതൃത്വത്തിൽ ധർണ നടത്തുന്നു. പ്രതിഷേധ പരിപാടി പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്തു. 100 കോടി രൂപയുടെ നിക്ഷേപം ആ റിസോർട്ടിലുണ്ടെന്ന് വിഡി സതീശൻ പറഞ്ഞു. ക്വാറി, റിസോർട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. ഇപി എങ്ങനെ ഇനി എൽഡിഎഫ് കൺവീനറായി തുടരുമെന്നും അദ്ദേഹം ചോദിച്ചു. കെഎം ഷാജിയുടെ വീടിന്റെ അളവ് പരിശോധിക്കാൻ വിജിലൻസ് മൂന്ന് തവണ പോയെന്ന് […]
അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടിസിഎസ്
നടപ്പ് സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ അറ്റാദായം 10.98 ശതമാനം ഉയര്‍ത്തി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്. 10,883 കോടി രൂപയാണ് ടിസിഎസിന്റെ അറ്റാദായം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ അറ്റാദായം 9,806 കോടി രൂപയായിരുന്നു. അതേ സമയം പ്രതീക്ഷിച്ചതിനെക്കാള്‍ കുറവാണ് അറ്റാദായത്തിലെ വളര്‍ച്ച. പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള കമ്പനിയുടെ ഏകീകൃത വരുമാനം 19.11 ശതമാനം ഉയര്‍ന്ന് 58,229 കോടി രൂപയിലെത്തി. രണ്ടാംപാദത്തെ അപേക്ഷിച്ച് അറ്റാദായം വര്‍ധിച്ചത് 4 ശതമാനം ആണ്. 7.5 ബില്യണ്‍ ഡോളറിന്റെ ഡീലുകളാണ് മൂന്നാംപാദത്തില്‍ കമ്പനി നേടിയത്. […]
ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമില്‍ റിയല്‍മി 10 4ജി
റിയല്‍മിയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റായ റിയല്‍മി 10 4ജി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. റിയല്‍മി.കോം, ഫ്‌ലിപ്കാര്‍ട്ട്, റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ നിന്ന് ജനുവരി 15 മുതല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ സാധിക്കും. 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഇതിന് നല്‍കിയിട്ടുള്ളത്. 90 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. മീഡിയടെക് ഹീലിയോ ജി99 പ്രവര്‍ത്തിക്കുന്ന ഈ സ്മാര്‍ട്ട്‌ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 4 ജിബി റാം പ്ലസ് 64 ജിബി ഇന്റേണല്‍ സ്റ്റോറേജ്, […]
‘പഠാന്‍’ ട്രെയ്ലര്‍ എത്തി, ജനുവരി 25 ന് റിലീസ്
ഷാറുഖ് ഖാനെ നായകനാക്കി സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘പഠാന്‍’ ട്രെയ്ലര്‍ എത്തി. ഷാറുഖ് ഖാന്റെയും ജോണ്‍ അബ്രഹാമിന്റെയും സ്‌ക്രീന്‍ പ്രസന്‍സും അതി ഗംഭീര ആക്ഷന്‍ രംഗങ്ങളുമായി ട്രെയ്ലറിന്റെ ഹൈലൈറ്റ്. ജോണ്‍ ഏബ്രഹാമും ദീപിക പദുക്കോണുമാണ് ചിത്രത്തില്‍ ഷാറുഖിനൊപ്പം പ്രധാനവേഷങ്ങളില്‍ എത്തുന്നത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം ജനുവരി 25 ന് തിയറ്ററുകളില്‍ എത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ഹിന്ദിക്ക് പുറമെ […]
ഓസ്‌കര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ കാന്താരയും!
ആര്‍ആര്‍ആര്‍, ദ കാശ്മീര്‍ ഫയല്‍സ്, കാന്താര, ഗംഗുഭായ് കത്തിയാവാഡി, വിക്രാന്ത് റോണ എന്നീ ചിത്രങ്ങള്‍ 95-ാമത് ഓസ്‌കര്‍ അവാര്‍ഡിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടി. ഇന്ത്യയില്‍ നിന്നുള്ള അഞ്ച് സിനിമകള്‍ ഷോര്‍ട്ട് ലിസ്റ്റില്‍. 301 സിനിമകള്‍ക്കൊപ്പം ആണ് ഓസ്‌കറിനായി ഈ ഇന്ത്യന്‍ സിനിമകള്‍ മത്സരിക്കാന്‍ ഒരുങ്ങുന്നത്. ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ മികച്ച ചിത്രം, മികച്ച നടന്‍ എന്നീ വിഭാഗങ്ങളില്‍ ആണ് മത്സരിക്കുന്നത്. അന്തിമ നോമിനേഷനുകള്‍ ജനുവരി 24 ന് പുറത്തിറങ്ങും. കഴിഞ്ഞ വര്‍ഷം രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് […]
ഹൈലക്‌സിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട
ഹൈലക്‌സിന്റെ ബുക്കിങ് പുനരാരംഭിച്ച് ടൊയോട്ട. വില പ്രഖ്യാപിക്കുന്നതിന് മുമ്പേ മികച്ച പ്രതികരണം ലഭിച്ചതിന്റെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഹൈലക്‌സിന്റെ ബുക്കിങ് ടൊയോട്ട താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. മാര്‍ച്ചിലായിരുന്നു വാഹനത്തിന്റെ വില ടൊയോട്ട ഇന്ത്യ പ്രഖ്യാപിച്ചത്. മൂന്ന് വകഭേദങ്ങളില്‍ വിപണിയിലെത്തുന്ന വാഹനത്തിന്റെ അടിസ്ഥാന വകഭേദം സ്റ്റാന്റേര്‍ഡിന് 33.99 ലക്ഷം രൂപയും ഹൈ വകഭേദത്തിന് 35.80 ലക്ഷം രൂപയും ഹൈ ഓട്ടമാറ്റിക്കിന് 36.80 ലക്ഷം രൂപയുമാണ് വില. ഇമോഷണല്‍ റെഡ്, വൈറ്റ് പേള്‍, സില്‍വ്വര്‍ മെറ്റാലിക്ക്, സൂപ്പര്‍ വൈറ്റ്, ഗ്രേ […]
ലൈബ്രറിയിലെ കൊലപാതകം
അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ ലൈബ്രറികളിലൊന്നിലെ ക്യാബിനില്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നു. കൊലയ്ക്കു പിന്നിലെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ക്രൈം റിപ്പോര്‍ട്ടര്‍ കാര്‍ത്തിയും പോലീസ് ചീഫ് റോഗനും വ്യത്യസ്ത നിഗമനങ്ങള്‍ വച്ചുപുലര്‍ത്തുമ്പോള്‍, പ്രധാന ലൈബ്രേറിയന്‍ കൂടി കൊല്ലപ്പെടുന്നു. വിലപിടിച്ച പുസ്തകങ്ങളാണോ, മറ്റെന്തെങ്കിലുമാണോ കൊലയാളിയുടെ ലക്ഷ്യം? വിഷയം സങ്കീര്‍ണ്ണമായിത്തീര്‍ന്നതോടെ പ്രശസ്ത മനശ്ശാസ്ത്ര വിദഗ്ദ്ധന്‍ പ്രൊഫ. ഹാര്‍ളി അന്വേഷണത്തിന്റെ നേതൃത്വമേറ്റെടുക്കുന്നു. തുടര്‍ന്നും ദുരൂഹതയാര്‍ന്ന ആക്രമണങ്ങളും വിലയേറിയ പുസ്തകങ്ങള്‍ നഷ്ടപ്പെടുന്നതും തുടരുമ്പോള്‍ ഗ്രന്ഥാലയവും അതിനെ വലയംചെയ്യുന്ന ഭീതിദമായ അന്തരീക്ഷവും വളരുന്നു. ചാള്‍സ് ജെ. ഡട്ടണിന്റെ പ്രശസ്ത […]
