ലഹരി കടത്ത് കേസില്‍ രണ്ട് പേര്‍ക്കെതിരെ ആലപ്പുഴ സിപിഎം ജില്ലാ ഘടകം നടപടി സ്വീകരിച്ചു. കേസിലെ മുഖ്യപ്രതിയും ആലപ്പുഴ സി വ്യൂ ബ്രാഞ്ച് അംഗവുമായ ഇജാസിനെ പാര്‍ട്ടിയിൽ നിന്ന് പുറത്താക്കി. ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നല്‍കിയ ആലപ്പുഴ നോര്‍ത്ത് ഏരിയാ സെന്‍റർ അംഗം എ ഷാനവാസിനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തു. സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനങ്ങൾ എടുത്തത്. രണ്ട് ദിവസമായി തുടരുന്ന വിവാദങ്ങൾക്കൊടുവിലാണ് ലഹരിക്കടത്തിന് ഉപയോഗിച്ച വാഹനം വാടകയ്ക്ക് നൽകിയ ആലപ്പുഴ […]
ഡപ്പാം കൂത്ത് പാട്ടെന്ന പേരുദോഷം തീർത്ത് കീരവാണിയുടെ ആർ ആർ ആർ ഗോൾഡൻ ഗ്ലോബ് നേടി
ഗോൾഡൻ ഗ്ലോബ് പുരസ്കാരവുമായി ആർആർആർ .എ. ആർ റഹ്മാന് ശേഷം ഗോൾഡൻ ഗ്ലോബ് ഇന്ത്യയിലെത്തിച്ചിരിക്കുകയാണ് ആർ ആർ ആർ എന്ന ചിത്രത്തിലൂടെ .കടുത്ത മത്സരത്തിനൊടുവിലാണ് ദക്ഷിണേന്ത്യൻ ചിത്രമായ ആർആർആർ പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്കാരം ലഭിച്ചിരിക്കുന്നത്. രാജമൌലിയുടെ ഈ ചിത്രത്തിൽ എം എം കീരവാണിയും മകൻ കാലഭൈരവയും ചേർന്ന് സംഗീതം നിർവഹിച്ച നാട്ടു നാട്ടു എന്ന പാട്ടിനാണ് പുരസ്കാരം.റിഹാന, ലേഡിഗാഗ , ടെയ്ലർ സ്വിഫ്റ്റ് എന്നിവർക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനവും മത്സരിച്ചത്. എആർ റഹ്മാൻ […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 11
◾സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനും നാലാം ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കാനുമുള്ള സര്‍ക്കാര്‍ നിര്‍ദേശം സര്‍വീസ് സംഘടനകള്‍ തള്ളി. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലാണ് സംഘടനാ നേതാക്കള്‍ എതിര്‍പ്പ് അറിയിച്ചത്. നാലാം ശനി അവധി ദിനമാക്കാന്‍ പ്രവൃത്തി ദിനങ്ങളില്‍ 15 മിനിട്ട് അധികം ജോലി, വര്‍ഷത്തില്‍ അഞ്ചു ക്യാഷ്വല്‍ ലീവ് കുറക്കല്‍ എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നു സംഘടനകള്‍. മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി ആശ്രിത നിയമനം പരിമിതപ്പെടുത്തണമെന്ന നിര്‍ദേശവും തള്ളി. […]
സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍
സേഫ് ആന്‍റ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പിലെ മുഖ്യപ്രതി പ്രവീണ്‍ റാണയുടെ കൂട്ടാളി അറസ്റ്റില്‍. വെളുത്തൂര്‍ സ്വദേശി സതീശിനെയാണ് വിയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ചിരുന്ന നിക്ഷേപ രേഖകളും പിടിച്ചെടുത്തു.റാണയുടെ വിശ്വസ്തനും അഡ്മിന്‍ മാനേജരുമായ സതീശിനെയാണ് വിയ്യൂര്‍ എസ്ഐ കെ സി ബിജുവും സംഘവും പിടികൂടിയത്. 25 ലക്ഷം തട്ടിയെടുത്തെന്ന കോലഴി സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. പാലാഴിയിലെ വീട്ടില്‍ ഒളിപ്പിച്ച ഈ രേഖകളും പൊലീസ് കണ്ടെത്തി. റാണയുടെ ബിനാമിയായി പ്രവര്‍ത്തിച്ചയാളാണ് സതീശ്. സതീശിന്റെ അറസ്റ്റോടെ റാണയിലേക്കുള്ള വഴി […]
തമിഴ്‌നാട്ടിൽ ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര് മുറുകുന്നു
തമിഴ്നാട്ടിലെ ഗവണർ സർക്കാർ പോരിൽ വിട്ടുവീഴ്ചക്കില്ലാതെ ഇരുപക്ഷവും. ഇന്ന് രാജ്ഭവൻ പുറത്തിറക്കിയ ഗവർണറുടെ പൊങ്കൽ വിരുന്നിന്റെ ക്ഷണക്കത്തിൽ തമിഴ്നാട് സർക്കാരിന്റെ മുദ്ര വച്ചിട്ടില്ല. തമിഴക ഗവർണർ എന്നാണ് കത്തിൽ ഗവർണർ സ്വയം അഭിസംബോധന ചെയ്യുന്നത്. തമിഴ്നാടിന്റെ പേര് തമിഴകം എന്നാക്കണമെന്ന ഗവർണറുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവന വിവാദമായിരുന്നു. ഡിഎംകെയും സഖ്യകക്ഷികളും രാജ്ഭവന് മുന്നിൽ സമരങ്ങൾ പ്രഖ്യാപിച്ചു. ഇന്നലെ സഭാതലത്തിൽ നേർക്കുനേർ ഏറ്റുമുട്ടലിന് ശേഷവും ഗവർണർ സർക്കാർ പോര് കടുക്കുകയാണ്. ഡിഎംകെയും സഖ്യകക്ഷികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗവർണറുടെ […]
ഇന്ത്യയ്ക്ക് 67 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം
വിരാട് കോലിയുടെ 73-ാം അന്താരാഷ്ട്ര സെഞ്ചുറി അതായിരുന്നു ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനത്തിന്റെ പ്രധാന ആകർഷണം. മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കി. ശ്രീലങ്കയെ 67 റൺസിന് തകർത്ത് ഇന്ത്യ മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പരയിൽ 1-0 ന് മുന്നിലെത്തി. ഇന്ത്യ ഉയർത്തിയ 374 റൺസെന്ന കൂറ്റൻ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 306 റൺസിലൊതുങ്ങി. നായകൻ ഡാസൺ ശനകയുടെ അപരാജിത സെഞ്ചുറിയാണ് ശ്രീലങ്കയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. 108 റൺസെടുത്ത് പുറത്താവാതെ നിന്ന […]
നടി മോളി കണ്ണമാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ
നടി മോളി കണ്ണമാലി ശ്വാസകോശ അണുബാധയെ തുടർന്ന് ഗുരുതരാവസ്ഥയിൽ. എറണാകുളം ഫോർട്ട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് നടി. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നുള്ള വിവരം. വീട്ടിൽ ബോധം കെട്ടു വീണതിനെ തുടർന്നു മൂന്നു ദിവസം മുൻപാണ് നടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്നു കുറച്ചു കാലമായി ഇവർ ചികിത്സയിലായിരുന്നു. നിലവിൽ ഐസിയുവിലാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. ആരോഗ്യനിലയിൽ കാര്യമായ മാറ്റമില്ലെന്നാണ് വിവരം. നേരത്തെ രണ്ടു പ്രാവശ്യം ഹൃദയാഘാതം ഉണ്ടായെങ്കിലും തിരിച്ചു വന്നു […]
ഇടുക്കി ഭൂമി പ്രശ്നത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍
ഇടുക്കി ഭൂമി പ്രശ്നത്തില്‍ നിര്‍ണായക തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. പട്ടയ ഭൂമിയിലെ നിര്‍മാണങ്ങള്‍ക്ക് നിയമപരിരക്ഷ ഉറപ്പാക്കും. അനധികൃത റിസോര്‍ട്ടുകള്‍ക്ക് പക്ഷേ ഈ പരിരക്ഷ ഉണ്ടാകില്ല.ഈ മാസം 23ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തില്‍, ഈ ഭേദഗതി ബില്‍ കൊണ്ടുവരും. 1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങള്‍ ഉണ്ടാക്കുന്നതിന് സര്‍ക്കാരിന് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. ഭൂപതിവ് ചട്ടം ഭേദഗതിയില്‍ 4 […]
ഗിന്നസ് ലോക റെക്കോര്‍ഡ് മസ്‌കിന്, 182 ബില്യന്‍ ഡോളര്‍ നഷ്ടമായതിന്!
ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്ടമായതിന്റെ ഗിന്നസ് ലോക റെക്കോര്‍ഡ് ഇലോണ്‍ മസ്‌കിന്. 2021 നവംബര്‍ മുതല്‍ 182 ബില്യന്‍ ഡോളറാണ് മസ്‌കിന് നഷ്ടമായതാണ് ഫോബ്‌സ് മാസികയുടെ റിപ്പോര്‍ട്ട്. എന്നാല്‍ കൃത്യമായ കണക്ക് ഇതുവരെ സ്ഥിരീകരിക്കാനായിട്ടില്ല. 2021 നവംബറില്‍ 320 ബില്യന്‍ ഡോളര്‍ ആസ്തിയുണ്ടായിരുന്നത് 2023 ജനുവരി ആയപ്പോഴേക്കും 137 ബില്യനായി കുറഞ്ഞു. ടെസ്ലയുടെ ഓഹരി മോശം പ്രകടനം നടത്തിയതാണ് മസ്‌കിന്റെ ആസ്തി ഇടിയാന്‍ കാരണമായത്. 2000 ത്തില്‍ ജാപ്പനീസ് ടെക് ഇന്‍വെസ്റ്റര്‍ മസയോഷി സണ്ണിന് 58.6 […]
രാത്രി വാര്‍ത്തകള്‍
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കാനുള്ള നീക്കത്തിനെതിരേ സര്‍വീസ് സംഘടനകള്‍. ചീഫ് സെക്രട്ടറി വിളിച്ച യോഗം തീരുമാനമെടുക്കാനാകാതെ പിരിഞ്ഞു. ഉപാധികളോടെ നാലാം ശനി അവധി ദിനമാക്കുന്നതും എതിര്‍ത്തു. എല്ലാ ദിവസവും 15 മിനിട്ട് അധികം ജോലി ചെയ്യണം, വര്‍ഷത്തില്‍ അഞ്ചു ക്യാഷ്വല്‍ ലീവ് കുറക്കും എന്നീ ഉപാധികള്‍ അംഗീകരിക്കില്ലെന്നു സംഘടനകള്‍. മരിച്ചാല്‍ ഒരു വര്‍ഷത്തിനകം ജോലി കിട്ടാന്‍ അര്‍ഹതയുള്ളവര്‍ക്കു മാത്രമായി നിയമനം പരിമിതപ്പെടുത്തണമെന്നാണു സര്‍ക്കാര്‍ നിര്‍ദേശം. ഒഴിവു വരുന്ന തസ്തികകളില്‍ അഞ്ചു ശതമാനത്തില്‍ താഴെ മാത്രമെ […]
