Posted inടെക്നോളജി

ഐക്യൂ 11 ഇന്ത്യയിലെത്തി

കാത്തിരിപ്പിനൊടുവില്‍ ഐക്യൂ 11 ഇന്ത്യയിലെത്തി. വ്യത്യസ്ഥവും നൂതനവുമായ നിരവധി സവിശേഷതകള്‍ ഐക്യൂ 11 ഹാന്‍ഡ്‌സെറ്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിട്ടുള്ളത്. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറിലാണ് ഐക്യൂ 11 സ്മാര്‍ട്ട്‌ഫോണുകളുടെ പ്രവര്‍ത്തനം. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 8 ജെന്‍ 2 പ്രോസസറുമായി ഇറങ്ങുന്ന ഇന്ത്യയിലെ ആദ്യത്തെ മുന്‍നിര ഹാന്‍ഡ്‌സെറ്റാണ് ഐക്യൂ 11. 50 മെഗാപിക്‌സല്‍ സാംസംഗ് ജിഎന്‍ 5 ലെന്‍സ്, 13 മെഗാപിക്‌സല്‍ […]

Posted inവിനോദം

‘വീര സിംഹ റെഡ്ഡി’യിലെ ഗാനം ‘മാസ് മൊഗുഡു’

തെലുങ്കില്‍ പുതുവര്‍ഷത്തില്‍ ആദ്യമെത്തുന്ന വന്‍ റിലീസുകളില്‍ ഒന്നാണ് നന്ദമുറി ബാലകൃഷ്ണ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘വീര സിംഹ റെഡ്ഡി’. ജനുവരി 12 ന് ആണ് ചിത്രത്തിന്റെ റിലീസ്. റിലീസിന് മുന്നോടിയായുള്ള പ്രൊമോഷന്റെ ഭാഗമായി ചിത്രത്തിലെ ഒരു ഗാനം അണിയറക്കാര്‍ പുറത്തുവിട്ടിട്ടുണ്ട്. ‘മാസ് മൊഗുഡു’ എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് രാമജോഗയ്യ ശാസ്ത്രിയാണ്. തമന്‍ എസ് സംഗീതം പകര്‍ന്നിരിക്കുന്ന ഗാനം ആലപിച്ചത് മനോയും രമ്യ ബെഹറയും ചേര്‍ന്നാണ്. ബാലയ്യ സ്‌റ്റൈല്‍ ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിന് യു/ […]

Posted inവിനോദം

സൈജു കുറുപ്പ് വീണ്ടും നായകസ്ഥാനത്തേക്ക്

വലിയൊരു ഇടവേളക്കുശേഷം സൈജു കുറുപ്പ് വീണ്ടും നായകസ്ഥാനത്തെത്തുന്നു. നവാഗതനായ സിന്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സൈജു കുറുപ്പ് നായകനായി എത്തുന്നത്. ഒരു നാട്ടില്‍ നടന്ന യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം. സിനിമക്ക് ആവശ്യമായ മാറ്റങ്ങളും ചേരുവകളും ചേര്‍ത്തുകൊണ്ട് തികഞ്ഞ ഫാമിലി കോമഡി ഡ്രാമയായിട്ടാണ് ഈ ചിത്രം എത്തിക്കുക. ജിബു ജേക്കബ് ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി അഭിനയിക്കുന്നു. ചിത്രത്തിലെ നായികയായി ദര്‍ശനയാണ് എത്തുക. ജഗദീഷ്, ജോണി ആന്റണി, കോട്ടയം നസീര്‍, […]

Posted inഓട്ടോമോട്ടീവ്

2022ല്‍ റോള്‍സ് റോയ്സ് വിറ്റത് 6,021 കാറുകള്‍!

റോള്‍സ് റോയ്സ് കമ്പനിയുടെ 118 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും അധികം വാഹനങ്ങള്‍ വിറ്റ വര്‍ഷമായി 2022. 6,021 റോള്‍സ് റോയ്സുകളാണ് കഴിഞ്ഞ വര്‍ഷം നിരത്തുകളിലെത്തിയത്. ആറുകോടി രൂപയ്ക്ക് മുകളിലാണ് റോള്‍സ് റോയ്സ് മോഡലുകളുടെ വില ആരംഭിക്കുന്നത്. പടിഞ്ഞാറന്‍ ഏഷ്യ, ഏഷ്യ പസഫിക്, യുഎസ്എ, യൂറോപ്പ് ഉള്‍പ്പടെയുള്ള വിപണികളില്‍ വില്‍പ്പന ഉയര്‍ന്നു. എട്ട് ശതമാനമാണ് മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേടിയ വളര്‍ച്ച. 2022ല്‍ കമ്പനി വിറ്റതില്‍ പകുതിയും കള്ളിനന്‍ എന്ന എസ്യുവി മോഡലാണ്. വില്‍പ്പനയില്‍ ഗോസ്റ്റിന്റെ വിഹിതം 30 […]

Posted inപുസ്തകങ്ങൾ

പ്രവാചക

ഒരു പാതിയില്‍ നിലാവു വീഴുന്നു. മറുപാതി നീലനിറം പൂശി രാത്രിയാവുന്നു. കടലും കായലും ഒന്നായിത്തീര്‍ന്ന ജലത്തിന്റെ വീട് പ്രപഞ്ചമഹാകാശമായി ചുരുക്കിക്കൊണ്ട് ആഴി കടന്നുവരുന്നു. ജീവന്റെ പ്രവാചക അവളുടെ മാന്ത്രികവടിയില്‍നിന്ന് പ്രാവുകള്‍ പറന്നുപോകുന്നു… പ്രചോദിത, അഘോരി, അവസാനവാക്ക്. പ്രവാചക ആവഹനം, എഴുതുന്നവള്‍, നിയോഗം, വിരുദ്ധം, പ്രേതഭാഷണം, അമലസാന്ത്വനം, സ്വപ്നം തുടങ്ങിയ 40 കവിതകള്‍. എമിലി ഡിക്കന്‍സണ്‍, അന്ന എക്മതോവ എന്നിവരുടെ അഞ്ചു വിവര്‍ത്തന കവിതകളും. ‘പ്രവാചക’. ഇന്ദിര അശോക്. ഡിസി ബുക്‌സ്. വില 104 രൂപ.  

Posted inആരോഗ്യം

ആല്‍ക്കഹോള്‍ അടങ്ങിയ ഏത് പാനീയവും കാന്‍സറുണ്ടാക്കും!

സുരക്ഷിതമായ മദ്യപാനം എന്നൊന്നില്ലെന്ന് ലോകാരോഗ്യസംഘടന. എത്ര അളവ് മദ്യം അകത്താക്കുന്നു എന്നതിലല്ല മറിച്ച് ആല്‍ക്കഹോള്‍ അടങ്ങിയ ഏതൊരു പാനീയവും ആദ്യതുള്ളി കുടിക്കുന്നതില്‍ തുടങ്ങി ആരോഗ്യം പ്രശ്‌നമായി തുടങ്ങുമെന്നാണ് ഡബ്യൂഎച്ച്ഒ പറയുന്നത്. മദ്യപാനം കൂടുന്നതിനൊപ്പം കാന്‍സര്‍ സാധ്യതയും വര്‍ദ്ധിക്കുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി. അമിത മദ്യപാനം മൂലം യൂറോപ്പില്‍ 200 മില്യണ്‍ ആളുകള്‍ കാന്‍സര്‍ സാധ്യതാ പട്ടികയിലുണ്ടെന്നാണ് കണക്കുകള്‍. മിതമായി മദ്യം ഉപയോഗിക്കുന്നതുപോലും യൂറോപ്യന്‍ മേഖലയില്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിച്ചിട്ടുണ്ടെന്നാണ് ലാന്‍സെറ്റ് പബ്ലിക് ഹെല്‍ത്തിലെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആഴ്ച്ചയില്‍ […]

Posted inലേറ്റസ്റ്റ്

സ്ഥാനാർത്ഥിത്വം പാർട്ടി ത്തീരുമാനമെന്ന് താരിഖ് അൻവർ

ലോക്സഭ തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന ശശി തരൂരടക്കമുള്ള എംപിമാരുടെ പ്രതികരണങ്ങൾക്കെതിരേ എഐസിസി ജനറല്‍ സെക്രട്ടരി താരിഖ് അന്‍വര്‍ പ്രതികരിച്ചു. മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍റാണ്. സ്ഥാനാർഥിത്വം തീരുമാനിക്കാൻ നടപടി ക്രമം ഉണ്ട്. തരൂർ അഭിപ്രായം പറയേണ്ടത് ഹൈക്കമാന്‍റിനോടാണ്. ആർക്കും പദവികൾ ആഗ്രഹിക്കാം. പക്ഷെ പാർട്ടി നടപടി പാലിക്കണം. എന്ന് എഐസിസി താരിഖ് അൻവർ പറഞ്ഞു. മുഖ്യമന്ത്രി ആകാൻ തയ്യാർ എന്ന ശശി തരൂരിന്റെ പ്രതികരണത്തെും അദ്ദേഹം വിമർശിച്ചു. കെ പി സി സി പ്രസിഡന്റ് സ്ഥാനത്തിന് […]

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ സിനിമയിലെ ഗാനമായ ‘നാട്ടു നാട്ടു’വിന് ഗോള്‍ഡന്‍ ഗ്ലോബ് പുരസ്‌കാരം. ഒറിജിനല്‍ സോംഗ് വിഭാഗത്തിലാണ് പുരസ്‌കാരം. എം.എം കീരവാണിയും മകന്‍ കാലഭൈരവയും ചേര്‍ന്ന് സംഗീതം നിര്‍വഹിച്ച ഗാനമാണിത്. റിഹാന, ലേഡിഗാഗ, ടെയ്‌ലര്‍ സ്വിഫ്റ്റ് എന്നിവര്‍ക്കൊപ്പമാണ് കീരവാണിയുടെ ഹിറ്റ് ഗാനം മത്സരിച്ചത്. എ.ആര്‍ റഹ്‌മാന്‍ പുരസ്‌കാരം നേടി 14 വര്‍ഷത്തിനുശേഷമാണ് ഗോള്‍ഡന്‍ ഗ്ലോബ് ഇന്ത്യയിലെത്തുന്നത്. ഗോള്‍ഡന്‍ ഗ്ലോബ് നേടിയ ആര്‍ആര്‍ആര്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ട്വിറ്ററിലൂടെ അഭിനന്ദിച്ചു. ഒന്നര കോടി രൂപയുടെ […]

Posted inലേറ്റസ്റ്റ്

ലഹരിക്കടത്ത് നടത്തിയ ആലപ്പുഴ സിപിഎം കൗൺസിലർക്കെതിരേ ഇഡി ക്ക് പരാതി

ക​രു​നാ​ഗ​പ്പ​ള്ളി​യി​ലെ ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആലപ്പുഴ സി​പിഎം ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ര്‍ ഷാ​ന​വാ​സി​നെ​തി​രെ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡയറക്ട്രേറ്റി​ന് പ​രാ​തി. സി​പി​എം പ്ര​വ​ര്‍​ത്ത​ക​ർ തന്നെയാണ് പ​രാ​തി ന​ല്‍​കി​യ​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​യാ​ള്‍ അ​ന​ധി​കൃ​തമായി സ്വ​ത്ത് സ​മ്പാ​ദി​ച്ചു​വ​രി​ക​യാ​ണെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഇ​വ​ര്‍ ചി​ല രേ​ഖ​ക​ളും പ​രാ​തി​ക്കൊ​പ്പം ഇ​ഡി​ക്ക് കൈ​മാ​റി​യ​താ​യാ​ണ് വി​വ​രം. അ​തേ​സ​മ​യം ഷാ​ന​വാ​സി​നെ​യും സു​ഹൃ​ത്ത് അ​ന്‍​സാ​റി​നെ​യും ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. വാ​ഹ​നം വാ​ട​ക​യ്ക്ക് ന​ല്‍​കി​യെ​ന്ന് കാ​ണി​ച്ച് ഇ​യാ​ള്‍ ന​ല്‍​കി​യ രേ​ഖ​ക​ള്‍ പോ​ലീ​സ് പ​രി​ശോ​ധി​ച്ച് വ​രി​ക​യാ​ണ്. ഒ​രു കോ​ടി രൂ​പ​യു​ടെ നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടിയത് […]

Posted inലേറ്റസ്റ്റ്

കുത്തിടല്‍ യജ്ഞം വെറുതേ; പണം വാരാന്‍ ഫേസ്ബുക്ക്

ഫേസ് ബുക്കില്‍ അക്കൗണ്ടുള്ള വിദ്യാസമ്പന്നര്‍ പോലും കുത്തും കോമയും ലൈക്കും കമന്റും ഇരന്നു വാങ്ങിക്കൊണ്ടിരിക്കുകയാണ്. ഫേസ് ബുക്കിന്റെ അല്‍ഗോരിത സംവിധാനംമൂലം ഓരോരുത്തരുടേയും ഫേസ് ബുക്ക് പോസ്റ്റുകള്‍ 25 ലേറെ പേരെ കാണിക്കില്ലെന്നു പറഞ്ഞുകൊണ്ടാണ് കുത്തും കമന്റുമെല്ലാം അഭ്യര്‍ത്ഥിക്കുന്നത്. യഥാര്‍ത്ഥത്തില്‍ എന്താണ് ഇതിനു പിറകിലെ സത്യം? ഫേസ് ബുക്കിന്റെ മാര്‍ക്കറ്റിംഗ് തന്ത്രമാണ് അല്‍ഗോരിതത്തിനു പിറകില്‍. ഓരോരുത്തരുടേയും പോസ്റ്റു കാണുന്നവരുടെ എണ്ണം നിയന്ത്രിക്കുന്നതിനു മാനദണ്ഡം രൂപപ്പെടുത്തിയിരിക്കുകയാണ്. കൂടുതല്‍ പേരെ കാണിക്കാന്‍ ഫേസ് ബുക്കു തയാറാണ്. അതിനു പണം അടയ്ക്കണം. ബൂസ്റ്റ് […]