സേഫ് ആൻഡ് സ്ട്രോങ്ങ് തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ പിടിയിൽ. കോയമ്പത്തൂരിൽ നിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. തട്ടിപ്പ് കേസിൽ അന്വേഷണം ശക്തമാക്കിയതിന് പിന്നാലെ ജനുവരി ആറിനാണ് ഇയാൾ സംസ്ഥാനത്ത് നിന്നും മുങ്ങിയത്. ഇയാളെ കേരളത്തിലേക്ക് കൊണ്ടു വരികയാണ് എന്നാണ് വിവരം. കോടിക്കണക്കിന് രൂപയുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രവീണ്‍ റാണയ്ക്ക് എതിരെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ ഇതിനോടകം പരാതികൾ ലഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ ഒളിവിൽ പോയതിന് പിന്നാലെ ഇയാൾക്കെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് […]
മെട്രോ എജി ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍
രാജ്യത്തെ പ്രമുഖ ഹോള്‍ സെയ്ല്‍ ബിസിനസ് ബ്രാന്‍ഡ് ആയ മെട്രോ എജി ഏറ്റെടുത്ത് റിലയന്‍സ് റീറ്റെയ്ല്‍. 2085 കോടി രൂപയുടേതാണ് ഏറ്റെടുക്കല്‍. നിലവില്‍ ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, കാറ്ററിംഗ് സംരംഭങ്ങള്‍ എന്നിവയ്ക്ക് സാധനങ്ങള്‍ എത്തിച്ചിരുന്ന മെട്രോ എജി ഇനി മുതല്‍ ‘ഡയറക്റ്റ് ടു കസ്റ്റമര്‍’ ബിസിനസിലേക്കാണ് കടക്കുന്നത്. റിലയന്‍സിന്റെ ഏറ്റെടുക്കല്‍ നടന്നതോടെ റീറ്റെയ്ല്‍ ബിസിനസിലേക്കും മെട്രോ എജിക്ക് കടക്കാം. ഏറ്റെടുക്കല്‍ മാര്‍ച്ചോടെ പൂര്‍ണമാകും. ഡീല്‍ അനുസരിച്ച് മൂന്നു വര്‍ഷം വരെ ബ്രാന്‍ഡ് നാമം മെട്രോ എജി എന്നു തന്നെ […]
‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പ്രണയഗാനമെത്തി
ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പുതിയ ചിത്രം ‘ലവ്ഫുള്ളി യുവേഴ്‌സ് വേദ’യിലെ പ്രണയ ഗാനമെത്തി. രാഹുല്‍ രാജ് സംഗീതം നല്‍കിയ ‘ആകാശ പാലാഴി..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ശ്വേത മോഹന്‍ ആണ്. രതി ശിവരാമന്‍ ആണ് വരികള്‍ എഴുതിയിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ പ്രഗേഷ് സുകുമാരന്‍ ആണ്. വെങ്കിടേഷ്, രജിഷ വിജയന്‍ എന്നിവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയം പറയുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അനിഘ സുരേന്ദ്രന്‍, രഞ്ജിത് ശേഖര്‍, ചന്തുനാഥ്, അര്‍ജുന്‍ […]
‘കഠിന കഠോരമീ അണ്ഡകടാഹ’ത്തിലെ ലിറിക് വീഡിയോ
ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം ‘കഠിന കഠോരമീ അണ്ഡകടാഹ’ത്തിലെ ലിറിക് വീഡിയോ റിലീസ് ചെയ്തു. ‘ലൈഫ് ലോക്ക് സേഫ്റ്റി വീക്ക്..’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്. ഗോവിന്ദ് വസന്തയുടേത് തന്നെ സംഗീതത്തിന് വരികള്‍ എഴുതിയത് ഷര്‍ഫു ആണ്. നൈസാം സലാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹാഷിന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിര്‍വഹിച്ച ഹര്‍ഷദ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിക്കുന്നത്. ബേസിലിനൊപ്പം ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി […]
ബി.വൈ.ഡി സീല്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
വൈദ്യുതി കാര്‍ രംഗത്തെ ചൈനീസ് വമ്പന്മാരായ ബി.വൈ.ഡി(ബില്‍ഡ് യുര്‍ ഡ്രീംസ്) ഇന്ത്യയില്‍ ആദ്യമായി സീല്‍ അവതരിപ്പിച്ചു. ന്യൂഡല്‍ഹി ഓട്ടോ എക്സ്പോ 2023ലാണ് അവതരിപ്പിച്ചത്. ഈ വര്‍ഷം നാലാം പാദത്തില്‍ സീല്‍ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നും അതേസമയത്തു തന്നെ വില്‍പനയും തുടങ്ങുമെന്നും ബി.വൈ.ഡി അറിയിച്ചു. ബി.വൈ.ഡിയുടെ സമുദ്രത്തില്‍ നിന്നു പ്രചോദനം ഉള്‍ക്കൊണ്ടുള്ള ഡിസൈന്‍ സീരിസില്‍ പെടുന്നതാണ് സീലിന്റേയും ഡിസൈന്‍. ഈ വര്‍ഷം സെപ്തംബറോടെ സീലിന്റെ ബുക്കിങ് ആരംഭിക്കുമെന്നാണ് സൂചനകള്‍. അങ്ങനെ വന്നാല്‍ ഒക്ടോബറില്‍ പുറത്തിറക്കുന്ന സീലിന് ഏകദേശം 70 […]
കമല കള്‍ട്ട്
ഏറ്റവും പുതിയ തലമുറയിലെ ശ്രദ്ധേയരായ എഴുത്തുകാരില്‍ ഒരാളായ ആര്‍ദ്ര കെ.എസിന്റെ ‘കമല കള്‍ട്ട്’ എന്ന ഈ ആദ്യ സമാഹാരത്തിലെ കഥകളിലൂടെ കടന്നുപോകുമ്പോഴാണ് കഥയിലെ തലമുറകള്‍ എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നൊരു വിചാരം ഉണ്ടാവുന്നത്. മലയാള ചെറുകഥ ഇപ്പോള്‍ ഒന്‍പതാം തലമുറയിലാണ് എത്തിനില്‍ക്കുന്നതെങ്കില്‍ ഉറപ്പായും ഒന്‍പതാം തലമുറയില്‍ തന്നെ ഉള്‍പ്പെട്ട എഴുത്തുകാരി എന്ന് ആര്‍ദ്രയെ വിശേഷിപ്പിക്കാം. തന്റെ കാലത്തിനെയും അതിന്റെ സ്വഭാവങ്ങളെയും സൂക്ഷ്മമായി തിരിച്ചറിയാനും അത് മനോഹരമായ കഥയിലേക്ക് സന്നിവേശിപ്പിക്കാനുമുള്ള കഴിവുകൊണ്ടു തന്നെയാണ് ആര്‍ദ്ര ആ വിശേഷണം അര്‍ഹിക്കുന്നത്. ഡിസി […]
സന്തോഷമായിരിക്കാന്‍ കഴിക്കാം, എരിവുള്ള ഭക്ഷണം!
എരിവുള്ള ഭക്ഷണം എപ്പോഴും നമ്മളെ സന്തോഷിപ്പിക്കുമെന്ന് പഠന റിപ്പോര്‍ട്ട്. ഇതിന് ശാസ്ത്രീയ വിശദീകരണം നല്‍കുകയാണ് വിദഗ്ധര്‍. സ്പൈസി സെറോടോണിന്‍ എന്ന ഫീല്‍ ഗുഡ് ഹോര്‍മോണ്‍ സമ്മര്‍ദ്ദത്തെയും വിഷാദത്തെയും അടിച്ചമര്‍ത്തുമത്രെ. മാത്രമല്ല, എരിവുള്ള ഭക്ഷണം കഴിച്ചാല്‍ വേറെയും ചില ഗുണങ്ങളുണ്ടെന്ന് പറഞ്ഞു വയ്ക്കുകയാണ് ഈ റിപ്പോര്‍ട്ട്. പച്ചമുളകും വറ്റല്‍ മുളകുമൊക്കെയാണ് നമ്മള്‍ എരിവിനായി പതിവായി ഉപയോഗിക്കുന്നത്. ഇതില്‍ അടങ്ങിയിട്ടുള്ള കാപ്സൈസിന്‍ ആണ് എരിവുള്ള ഭക്ഷണം കഴിച്ചതിനുശേഷമുള്ള എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം. എന്നാല്‍ ഇതേ കാപ്സൈസിന് ചില പ്രയോജനങ്ങളും ഉണ്ട്. […]
രാത്രി വാര്‍ത്തകള്‍
റേഷന്‍ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വരും. കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റാഗി എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെയാണ് റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചര്‍ എന്നു വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചര്‍ […]
തുര്‍ക്കി അംബാസിഡറുമായി മുഖ്യമന്ത്രി പിണറായി വിജയൻ കൂടിക്കാഴ്ച നടത്തി
തുര്‍ക്കി അംബാസിഡര്‍ ഫിററ്റ് സുനൈലുമായി കൂടിക്കാഴ്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഫെയ്സ്ബുക്കിൽ കുറിച്ചു. ടൂറിസം, ആരോഗ്യം, സാംസ്കാരിക മേഖലകളില്‍ തുര്‍ക്കിയുമായി സഹകരണ സാധ്യത ചര്‍ച്ചചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയിൽ ഇസ്താംബൂളില്‍ നിന്ന് കൊച്ചിയിലേക്ക് നേരിട്ട് വിമാന സര്‍വ്വീസ് ആരംഭിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് അംബാസിഡര്‍ പറഞ്ഞു. ടര്‍ക്കിഷ് എയര്‍ലൈന്‍സ് മുഖേനയാണ് സര്‍വ്വീസ് നടത്തുക. കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകത്തെയും ടൂറിസം രംഗത്ത് കൈവരിച്ച നേട്ടങ്ങളെയും തുർക്കി അംബാസഡർ അഭിനന്ദിച്ചു. തുര്‍ക്കിയും കേരളവും തമ്മില്‍ സമുദ്രമാര്‍ഗമുള്ള ദീര്‍ഘകാല […]
തന്നെ വിമർശിക്കുന്നവർ തന്നെ കാരണം വ്യക്തമാക്കട്ടെയെന്ന് ശശി തരൂർ എം.പി
അഭിപ്രായ സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ടെന്ന് ശശി തരൂർ എം പി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ലെന്നും തനിക്കെതിരെയുള്ള വിമർശനത്തിൻ്റെ കാരണം വിമർശിക്കുന്നവരാണ് പറയേണ്ടതെന്നും തരൂർ ചൂണ്ടിക്കാട്ടി. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ തയ്യാറാണെന്ന ശശി തരൂരിന്റെ പ്രസ്താവനയെ ദേശീയ നേതൃത്വം വിമർശിച്ചതിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു ശശി തരൂർ . താരിഖ് അൻവറിനോടോ ഹൈക്കൻമാഡിനോടോ തനിക്ക് തർക്കമില്ലെന്നും തരൂർ മലപ്പുറത്ത് പറഞ്ഞു. സംസ്ഥാനത്ത് വിവിധ പരിപാടികളിൽ താൻ പങ്കെടുക്കുന്നത് പുതിയ കാര്യമല്ല. ക്ഷണിച്ചിട്ടാണ് പരിപാടികളിൽ പങ്കെടുക്കുന്നതെന്നും ശശി തരൂർ […]
