പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞി ഇനിമുതല്‍ സംരക്ഷിത സസ്യം. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് കഴിഞ്ഞ ദിവസം ഉത്തരവിറക്കിയത്. ഇതുപ്രകാരം, നീലക്കുറിഞ്ഞിച്ചെടികള്‍ പിഴുതെടുക്കുകയോ നശിപ്പിക്കുകയോ ചെയ്യുന്നത് മൂന്നുവര്‍ഷം തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. നീലക്കുറിനീലക്കുറിഞ്ഞി കൃഷി ചെയ്യുന്നതും കൈവശം വെയ്ക്കുന്നതും വിപണനവും വിലക്കിയിട്ടുമുണ്ട്.കേരളം, തമിഴ്‌നാട്, ഗോവ എന്നിവിടങ്ങളില്‍ നീലക്കുറിഞ്ഞി വളരുന്നുണ്ടെങ്കിലും ഇവ ഏറെയുള്ളത് മൂന്നാര്‍ മേഖലയിലാണ് പന്ത്രണ്ടു വർഷത്തിൽ ഒരുതവണ പൂക്കുന്ന നീലക്കുറിഞ്ഞി 2030 ൽ ആണ് അടുത്ത തവണ പൂക്കുന്നത്.
ചോദ്യം ചെയ്യലിൽ പുറത്തു വരുന്നത് പാപ്പരായ റാണയുടെ ചിത്രം
കോടികൾ വെട്ടിച്ച് മുങ്ങിയ പ്രവീൺ റാണ പോലീസ് പിടിയിലായപ്പോൾ ലഭിച്ച വിവരം അനുസരിച്ച് പാപ്പരായ റാണയുടെ ചിത്രമാണ് പുറത്തു വരുന്നത്. പ്രവീൺ റാണയുടെ അക്കൗണ്ടിൽ ഇപ്പോൾ പത്ത് പൈസയില്ലെന്ന് വിവരം. പൊലീസ് നടത്തിയ ചോദ്യം ചെയ്യല്ലിൽ പ്രവീൺ റാണ പറഞ്ഞത് വിരലിൽ അണിഞ്ഞ വിവാഹമോതിരം വിറ്റാണ് റാണ ഒളിവിൽ പോകാനുള്ള പണം സ്വരൂപിച്ചത് എന്നാണ്. പണത്തിനായി പല സുഹൃത്തുകളേയും സമീപിച്ചെങ്കിലും അവരെല്ലാം കൈമലർത്തിയെന്നാണ് റാണ പൊലീസിനോട് പറഞ്ഞത്. ഒടുവിൽ കോയമ്പത്തൂരെത്തി വിവാഹ മോതിരം വിറ്റ് പണം കണ്ടെത്തി. […]
ബി.ജെ.പിയുടെ ശക്തമായ പ്രവർത്തനത്തിൽ ഭയന്ന് പിണറായി കള്ളക്കേസെടുക്കുന്നു; പ്രകാശ് ജാവ് ദേക്കർ
ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേ കള്ളക്കേസെടുത്ത് രാഷ്ട്രീയവിരോധം തീർക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ വ്യാജ കുറ്റപത്രം സമർപ്പിച്ചത്. ബിജെപിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ട യുഡിഎഫും എൽഡിഎഫും ഒന്നിച്ച് […]
യുഎസിൽ വിമാനങ്ങൾ തടസ്സപ്പെട്ടത്, .സെപ്റ്റംബർ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത്
യുഎസിൽ തടസ്സപ്പെട്ട വിമാന സർവീസുകൾ പുനരാരംഭിച്ചു തുടങ്ങി.സാങ്കേതിക തകരാർ പരിഹരിച്ചുവെന്നും സർവീസുകൾ സാധാരണനിലയിലേക്കു മടങ്ങുകയാണെന്നും അധികൃതർ അറിയിച്ചു. ഇന്നലെ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ (എഫ്എഎ) കംപ്യൂട്ടർ സംവിധാനം തകരാറിലായതോടെയാണ് യുഎസിലെ വ്യോമയാന മേഖല സ്തംഭിച്ചത്.സെപ്റ്റംബർ 11 ആക്രമണത്തെ അനുസ്മരിപ്പിക്കുന്നത് എന്നാണ് വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കിയ സാഹചര്യത്തെ ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്. സാങ്കേതിക തകരാറിനെത്തുടർന്ന് ഇതുവരെ 9500 വിമാനങ്ങള്‍ വൈകുകയും 1300ൽ പരം സർവീസുകൾ റദ്ദാക്കുകയും ചെയ്തുവെന്ന് വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ്അവേർ അറിയിച്ചു. ഈ കണക്ക് […]
ഇടുക്കിയിൽ വഴിയിൽ നിന്ന് കിട്ടിയ മദ്യം കുടിച്ച് ചികിത്സയിൽ കഴിഞ്ഞ ഒരാൾ മരിച്ചു
ഇടുക്കിയിൽ വഴിയിൽ നിന്ന് വീണുകിട്ടിയ മദ്യം കുടിച്ച് അവശനിലയിലായ മൂന്ന് പേരിൽ ഒരാൾ മരിച്ചു. അടിമാലി പടയാട്ടിൽ കുഞ്ഞുമോൻ ആണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതിനിടെയാണ് മരണം. ജനുവരി എട്ടിന് രാവിലെയാണ് അടിമാലി അഫ്സരകുന്നിൽ നിന്നും വീണു കിട്ടിയ മദ്യം അനിൽ കുമാർ , കുഞ്ഞുമോൻ, മനോജ് എന്നിവർ ചേർന്ന് കുടിച്ചതും പിന്നീട് അവശനിലയിലായതും. ജനുവരി എട്ടിന് രാവിലെ ഏഴരയോടെ വഴിയിൽ കിടന്ന മദ്യം കഴിച്ചശേഷം ഛർദ്ദി ഉണ്ടായെന്നാണ് മൂന്നുപേരും പോലീസിന് നൽകിയിരിക്കുന്ന […]
സന്യാസിവേഷത്തിൽ റാണയെ പിടികൂടിയത് ദേവരായപുരത്ത് നിന്ന്
150 കോടി രൂപ തട്ടിപ്പ് നടത്തിയ പ്രവീൺ റാണയെ തേടി പോലീസ് ദേവരായപുരത്തെ കരിങ്കൽക്വാറിയിൽ എത്തുമ്പോൾ കണ്ടത് കറുപ്പണിഞ്ഞ് കുടിലിൽ കഴിയുന്ന പ്രവീൺ റാണയെ.തട്ടിച്ചെടുത്ത പണമുപയോഗിച്ച് അത്യാഡംബര സൗകര്യങ്ങളിൽ കഴിഞ്ഞിരുന്ന റാണ കുടിലിൽ പാമരനായി കഴിയുന്നു. കുടിലിൽ പണമൊന്നും ഉണ്ടായിരുന്നില്ല. പ്രവീൺ റാണ ചിലവന്നൂരിലെ ഫ്ലാറ്റിൽ നിന്നു പൊലീസിന്റെ കണ്ണുവെട്ടിച്ചു ലിഫ്റ്റിൽ കയറി രക്ഷപ്പെട്ടതു പോലീസിന് നാണക്കേടുണ്ടാക്കിയിരുന്നു. ഇതോടെയാണു സിറ്റി ക്രൈം സ്ക്വാഡും ഈസ്റ്റ്, വെസ്റ്റ്, വിയ്യൂർ പൊലീസ് സ്റ്റേഷനുകളും സംയുക്തമായി പുതിയ അന്വേഷണ സംഘം രൂപീകരിച്ചത്. […]
പ്രഭാത വാര്‍ത്തകള്‍ | ജനുവരി 12
◾റേഷന്‍ കടകളിലൂടെ ഗോതമ്പിനു പകരം റാഗി വരും. കര്‍ണാടകയിലെ എഫ്.സി.ഐ ഗോഡൗണില്‍നിന്ന് റാഗി എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടണ്‍ റാഗിയാണ് കൊണ്ടുവരിക. ഒരു പഞ്ചായത്തില്‍ ഒരു റേഷന്‍ കടയിലൂടെയാണ് റാഗി ആദ്യഘട്ടത്തില്‍ വിതരണം ചെയ്യുക. ◾അധ്യാപകരെ ലിംഗ വ്യത്യാസമില്ലാതെ ടീച്ചര്‍ എന്നു വിളിക്കണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവ്. അധ്യാപകരെ ആദര സൂചകമായി അഭിസംബോധന ചെയ്യാന്‍ കഴിയുന്ന അനുയോജ്യമായ പദമാണ് ടീച്ചര്‍. ടീച്ചര്‍ വിളിയിലൂടെ […]
രാജ്യത്തെ ഏറ്റവും വലിയ വാഹനമേള
ഡല്‍ഹിയില്‍ ഓട്ടോ എക്‌സ്‌പോയ്ക്കു തുടക്കം. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ വാഹന മേള നോയിഡയിലാണ്. 58 ഏക്കറില്‍ പരന്നുകിടക്കുന്ന ഇന്ത്യാ എക്സ്പോ മാര്‍ട്ടില്‍ 14 എക്സിബിഷന്‍ ഹാളുകളും കണ്‍വന്‍ഷന്‍ സൗകര്യങ്ങളും ലോഞ്ചുകളും റസ്റ്റോറന്റുകളും ഫുഡ് കോര്‍ട്ടുകളുമുണ്ട്. വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 45 വാഹന നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെ 70 എക്സിബിറ്റര്‍മാര്‍ പങ്കെടുക്കും. കാറുകള്‍, ഇരുചക്ര വാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍, കണ്‍സെപ്റ്റ് വാഹനങ്ങള്‍, വാണിജ്യ വാഹനങ്ങള്‍ (ട്രക്കുകളും ബസുകളും), വിന്റേജ് കാറുകള്‍, ടയറുകള്‍, ട്യൂബുകള്‍, […]
ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങ് പ്രതിപക്ഷ ഐക്യ വേദിയാക്കാൻ കോൺഗ്രസ് നീക്കം. ഇതിനായി രാജ്യത്തെ 21 പ്രതിപക്ഷ പാർട്ടികളെയാണ് സമാപന ചടങ്ങിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയാണ് പ്രതിപക്ഷ പാർട്ടികളെ ഭാരത് ജോഡോ യാത്രയുടെ സമാപന ചടങ്ങിലേക്ക് ക്ഷണിച്ചത്. സി പി എം, സി പി ഐ, ഡി എം കെ, ശിവസേന, എൻ സി പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളെയെല്ലാം ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. […]
സംസ്ഥാനത്ത് റേഷൻ കടകൾ വഴി റാഗി വിതരണം ചെയ്യും
സംസ്ഥാനത്തെ റേഷൻ കടകൾ വഴി ഗോതമ്പിന് പകരം റാഗി വിതരണം ചെയ്യും. ഗുണനിലവാരം ഉറപ്പാക്കിയ റാഗി കർണാടകയിലെ എഫ്.സി.ഐ ഗോഡൗണിൽ നിന്ന് എത്തിച്ച് ഒരു കിലോ പാക്കറ്റുകളാക്കി വിതരണം ചെയ്യുമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍ അനിൽ അറിയിച്ചു. ശുചീകരിച്ച 687 മെട്രിക് ടൺ റാഗിയാണ് സംസ്ഥാനത്തേക്ക് കൊണ്ടുവരിക. ഒരു പഞ്ചായത്തിൽ ഒരു റേഷൻ കടയിലൂടെ റാഗി ആദ്യഘട്ടത്തിൽ വിതരണം ചെയ്യും. അരിയും ഗോതമ്പും മുഖ്യഭക്ഷണമായ സംസ്ഥാനത്ത് റാഗിയുടെ സ്വീകാര്യത അറിഞ്ഞ ശേഷം വിതരണം വിപുലപ്പെടുത്തണോ എന്ന് തീരുമാനിക്കും. ഇടുക്കി, […]
