Posted inവിനോദം

‘ടൈറ്റാനിക്ക്’ വീണ്ടും തിയേറ്ററിലേക്ക്

ലോകസിനിമാ ചരിത്രത്തിലെ നാഴികക്കല്ലായ ചിത്രമാണ് ടൈറ്റാനിക്. ചരിത്ര സംഭവത്തെ ആസ്പദമാക്കി വിഖ്യാത സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കിയ ഈ സിനിമ എക്കാലത്തെയും ഒരു വിസ്മയമായിരുന്നു. റിലീസ് ചെയ്ത് രണ്ടര പതിറ്റാണ്ട് പിന്നിട്ട സാഹചര്യത്തില്‍ വീണ്ടും ടൈറ്റാനിക്ക് തിയേറ്ററിലേക്ക് എത്തിക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടിരിക്കുന്നത്.4 കെ 3 ഡിയിലേക്ക് റീമാസ്റ്ററിങ് നടത്തിയാണ് ഇത്തവണ ചിത്രം തിയേറ്ററിലേക്കെത്തുക. പുതിയ ട്രെയിലറും അണിയറപ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ഫെബ്രുവരി 10 ന് ടൈറ്റാനിക് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ 4 കെ. 3 […]

Posted inവിനോദം

‘ജാനകി ജാനേ..’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നവ്യാ നായര്‍ നായികയാകുന്ന പുതിയ ചിത്രത്തിന് പേരിട്ടു. അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ജാനകി ജാനേ..’ എന്നാണ് പേരിട്ടിരിക്കുന്നത്. സൈജു കുറുപ്പാണ് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തുവിട്ടിട്ടുണ്ട്. കാറളം ഗ്രാമത്തിലെ ഒരു പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ‘ജാനകി’യുടെ കഥയാണ് ഈ ചിത്രം പറയുന്നത്. അവളുടെ ജീവിതത്തില്‍ ഒരിക്കലുണ്ടായ ഒരു സംഭവം പിന്നീട് അവരുടെ ജീവിതത്തിലിന്നും വേട്ടയാടപ്പെടുന്നു. പിഡബ്‌ള്യൂഡി സബ് കോണ്‍ട്രാക്‌റായ ‘ഉണ്ണി’ അവളുടെ ജീവിതത്തിലേക്കു കടന്നുവരികയും പിന്നീടവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹ […]

Posted inലേറ്റസ്റ്റ്

ഏലയ്ക്കയില്ലാതെ അരവണ ഉണ്ടാക്കി, ദേവസ്വം ബോർഡിന് 7 കോടിയിലേറെ നഷ്ടം

ശബരിമലയിൽ ഏലയ്ക്ക ഇല്ലാത്ത അരവണ വിരണം ആരംഭിച്ചു. ഇന്ന് പുലർച്ചെ 3 മുതലുള്ള ഭക്തർക്കാണ് വീണ്ടും അരവണ നൽകി തുടങ്ങിയത്. ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥരുടെ മേൽ നോട്ടത്തിൽ നിർമ്മിച്ച അരവണയുടെ വിതരണം ഇന്നുച്ചയോടെ സമാപിക്കും എന്നാണ് അറിയിച്ചിരുന്നത്. അതേസമയം, ശബരിമലയിൽ ഭ‍ക്ഷ്യസുരക്ഷ വിഭാഗം സീൽ ചെയ്തത് 7,07,157 ടിന്‍ അരവണ. ഇതോടെ ദേവസം ബോർഡിന് 7 കോടിയിലേറെ നഷ്ടം വന്നെന്നാണ് കണക്ക്. അരവണക്കായി ഉപയോഗിക്കുന്ന ഏലയ്ക്കയിൽ അനുവദനീയമായതിനേക്കാൾ അളവിൽ കീടനാശിനികളുടെ സാന്നിധ്യം കണ്ടതിനെ തുടർന്നാണ് വിതരണം തടഞ്ഞത്. 62 […]

Posted inഓട്ടോമോട്ടീവ്

അഞ്ച് കളറില്‍ മാരുതിയുടെ 5 ഡോര്‍ ജിമ്‌നി

കോംപാക്ട് എസ്യുവി വിഭാഗത്തില്‍ തരംഗം സൃഷ്ടിക്കാന്‍ മാരുതി സുസുക്കിയുടെ 5 ഡോര്‍ ജിമ്‌നി ഓട്ടോ എക്‌സ്‌പോയില്‍ അരങ്ങേറ്റം നടത്തി. ഇന്ത്യയിലും മറ്റു രാജ്യങ്ങളിലും പരീക്ഷണയോട്ടം നടത്തിയിരുന്ന ജിംനിയുടെ 5 ഡോര്‍ പതിപ്പ് ലോകത്തില്‍ ആദ്യമായി ഡല്‍ഹി ഓട്ടോ എക്‌സ്‌പോ 2023ലാണ് മാരുതി അവതരിപ്പിച്ചിരിക്കുന്നത്. 4 വീല്‍ ഡ്രൈവ്, ഓള്‍ ഗ്രിപ് പ്രോ, ലാഡര്‍ ഫ്രെയിം ഷാസി തുടങ്ങിയ സംവിധാനങ്ങളോടെയാണ് ഓട്ടോ എക്‌സ്‌പോയില്‍ ജിമ്‌നി വരവറിയിച്ചത്. 3 ലിങ്ക് റിജിഡ് ആക്‌സില്‍ സസ്‌പെന്‍ഷനുള്ള വാഹനത്തില്‍ 1.5 ലിറ്റര്‍ കെ […]

Posted inപുസ്തകങ്ങൾ

തെമിസ്

രണ്ടു കൊലപാതകങ്ങളുടെ ചുരുളഴിയുന്ന കുറ്റാന്വേഷണ നോവല്‍. കണ്ണ് മൂടിക്കെട്ടിയിട്ടും നീതി നടപ്പിലാക്കുന്ന തെമിസ് എന്ന നീതിദേവത. അന്വേഷണങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ പരിചിതരായവരെ കണ്ടുമുട്ടിയാല്‍ അത് തികച്ചും യാദൃച്ഛികംമാത്രമാണ്. അതിഭീകരതയൊന്നും അവകാശപ്പെടാനില്ലാത്ത, ഒറ്റയിരിപ്പിന് വായിച്ചു തീര്‍ക്കാന്‍ പ്രേരിപ്പിക്കുന്ന നോവല്‍. നീതിയെയും നിയമത്തെയും ഒരു നാണയത്തിന്റെ ഇരുപുറമായി ചിത്രീകരിക്കുന്ന നോവല്‍. നിരാലംബയായ ഒരു പെണ്‍കുട്ടി അനുഭവിക്കേണ്ടിവന്ന നരകയാതന കറുത്ത മഷിയാല്‍ അടയാളപ്പെടുത്തുന്നു. ‘തെമിസ്’. എ.എം ബഷീര്‍. ഡിസി ബുക്‌സ്. വില 427 രൂപ.  

Posted inആരോഗ്യം

മഞ്ഞുകാല പ്രതിരോധത്തിന് ദിവസവും രണ്ട് മുട്ട!

തണുപ്പുകാലത്തെ അസുഖങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മുട്ട കഴിക്കാം. ജലദോഷം, തുമ്മല്‍, ചുമ, പനി, മുടികൊഴിച്ചില്‍, ചര്‍മപ്രശ്‌നങ്ങള്‍, രക്തചംക്രമണം മന്ദഗതിയിലാകല്‍, എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന ഈ പ്രശ്‌നങ്ങളെയെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് നേരിടാം. മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകും. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും,. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും […]

Posted inലേറ്റസ്റ്റ്

വിസിയുടെ പരിമിതമായ അധികാരം ഉപയോഗിച്ച് സർവ്വകലാശാലകളിലെ പ്രവർത്തനം മെച്ചപ്പെടുത്തുമെന്ന് ഗവർണ്ണർ

കേരളത്തിലെ സര്‍വകലാശാലകളെ തകര്‍ക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സാങ്കേതിക സർവ്വകലാശാലയിൽ അടക്കം വിസിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല. വിസിയുടെ പരിമിതമായ അധികാരമുപയോഗിച്ച് സര്‍വകലാശാലകളെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. സാങ്കേതിക സര്‍വകലാശാലയിലെ വിവാദങ്ങളില്‍ കക്ഷിചേരാനില്ലന്നും ഗവർണ്ണർ പറഞ്ഞു. സർവ്വകലാശാലകളിലെ പ്രവർത്തനം തടസ്സപ്പെട്ടാൽ അത് വിദ്യാർത്ഥികളെയാണ് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. .

Posted inഷോർട് ന്യൂസ്

മധ്യാഹ്ന വാര്‍ത്തകള്‍

  നിക്ഷേപകരുടെ ഇരുന്നൂറോളം കോടി രൂപ എവിടെപ്പോയെന്ന് അറിയില്ലെന്ന് സേഫ് ആന്‍ഡ് സ്‌ട്രോംഗ് ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ റാണ. വ്യാപാര പങ്കാളിയായ ഷൗക്കത്തിന് നല്‍കിയ 16 കോടി രൂപയും അര ഏക്കര്‍ സ്ഥലവുമാണ് ശേഷിക്കുന്നത്. പണമെല്ലാം ചെലവായിപ്പോയെന്നാണ് പ്രവീണിന്റെ മൊഴി. ഒളിവില്‍ കഴിയാന്‍ വിവാഹമോതിരം കോയമ്പത്തൂരില്‍ 75,000 രൂപയ്ക്കു. പാറമടയില്‍ കാവി വസ്ത്രമണിഞ്ഞാണ് ഇയാള്‍ കഴിഞ്ഞത്. അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണില്‍നിന്ന് വീട്ടിലേക്കു വിളച്ചതോടെയാണ് പോലീസ് പാറമടയിലെത്തി പിടികൂടിയത്. പ്രവീണിനു ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്നുണ്ട്. പച്ചമുട്ട […]

Posted inGeneral

കളമശേരിയിൽ 500 കിലോയിലേറെ അഴുകിയ കേഴിയിറച്ചി പിടിച്ചെടുത്തു.

.കൊച്ചി നഗരത്തിലെ വിവിധ ഹോട്ടലുകൾക്കും തട്ടുകടകൾക്കും ഷവർമ, അൽഫാം എന്നിവ തയ്യാറാക്കാനുള്ള മാംസം വിതരണം ചെയ്തിരുന്ന കളമശ്ശേരിയിലെ ഒരു കേന്ദ്രീകൃത അടുക്കളയിൽ നിന്ന് അഴുകിയ മാംസം പിടിച്ചെടുത്തു. കൈപ്പടമുകളിൽ ഒരു പുരയിടത്തിലാണ് വൃത്തിഹീനമായ സാഹചര്യത്തിൽ ഫ്രീസറുകളിൽ മാംസം സൂക്ഷിച്ചിരുന്നത്. കെട്ടിടത്തിനു പുറത്തു തെങ്ങിൻ ചുവട്ടിൽ വരെ ഫ്രീസുറുകൾ വച്ചാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഇവിടെനിന്നു മലിനമായ വെള്ളം പുറത്തേക്ക് ഒഴുകുകയും രൂക്ഷ ഗന്ധം ഉയരുകയും ചെയ്തതോടെ അടുത്ത വീടുകളിലെ താമസക്കാർ കളമശ്ശേരി നഗരസഭയിൽ വിവരമറിയിക്കുകയും അവിടത്തെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പാർസലുകളിൽ സമയം കൃത്യമായി രേഖപ്പെടുത്തണം; മന്ത്രി വീണാ ജോർജ്ജ്

പാര്‍സലുകളില്‍ ഇനി മുതല്‍ സമയം, കാലാവധി എന്നിവ കൃത്യമായി രേഖപ്പെടുത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ഓരോ സ്ഥാപനത്തിനും ഭക്ഷ്യസുരക്ഷാ സൂപ്പര്‍വൈസര്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി ഹോട്ടല്‍ ജീവനക്കാര്‍ക്ക് തദ്ദേശ വകുപ്പുമായി സഹകരിച്ച് പ്രത്യേക പരിശീലനം നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വിവിധ സ്ഥാപന ഉടമകളുടെ സംഘടനകളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ എല്ലാ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സ്, രജിസ്ട്രേഷന്‍ എന്നിവ നിര്‍ബന്ധമാക്കി. എല്ലാ സ്ഥാപനങ്ങളും സമ്പൂര്‍ണ്ണമായ ശുചിത്വം ഉറപ്പാക്കണം. മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കാന്‍ പാടില്ല. പകരം പാസ്ചറൈസ്ഡ് മുട്ടയും വെജിറ്റബിള്‍ […]