തണുപ്പുകാലത്തെ അസുഖങ്ങളില്‍ നിന്ന് മുക്തി നേടാന്‍ മുട്ട കഴിക്കാം. ജലദോഷം, തുമ്മല്‍, ചുമ, പനി, മുടികൊഴിച്ചില്‍, ചര്‍മപ്രശ്നങ്ങള്‍, രക്തചംക്രമണം മന്ദഗതിയിലാകല്‍, എല്ലുകള്‍ക്കും സന്ധികള്‍ക്കും വേദന ഈ പ്രശ്നങ്ങളെയെല്ലാം ഭക്ഷണക്രമത്തിലെ ചെറിയ മാറ്റങ്ങള്‍ കൊണ്ട് നേരിടാം. മഞ്ഞുകാലത്ത് ദിവസവും രണ്ട് മുട്ട വീതം കഴിക്കുന്നത് ഇത്തരം ആരോഗ്യപ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമാകും. മുട്ടയിലെ പ്രോട്ടീന്‍ ശരീരത്തിന്റെ കരുത്തും പ്രതിരോധശേഷിയും വര്‍ധിപ്പിക്കും. വൈറ്റമിന്‍ ബി6, ബി12 എന്നിവ ജലദോഷം, പനി തുടങ്ങിയ ബുദ്ധിമുട്ടികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കും,. മുട്ടയിലെ വൈറ്റമിന്‍ ഡിയും സിങ്കും എല്ലുകള്‍ക്കും വളരെ പ്രയോജനപ്രദമാണ്. ലുടെയ്ന്‍, സിയസാന്തിന്‍ തുടങ്ങിയ ഘടകങ്ങളെ വര്‍ധിപ്പിച്ച് എല്ലുകളെ കരുത്തുറ്റതാക്കാന്‍ ഇത് സഹായിക്കും. തണുപ്പ് തുടങ്ങിയാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് സ്വാഭാവികമായും കുറയുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന വൈറ്റമിന്‍ ഡിയുടെ അളവും കുറയും. 8.2 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ഒരു മുട്ടയില്‍ അടങ്ങിയിരിക്കുന്നത്. പ്രതിദിനം 10 മൈക്രോഗ്രാം വൈറ്റമിന്‍ ഡിയാണ് ശുപാര്‍ശ ചെയ്യപ്പെടുന്നത്. ഒരു മുട്ട കഴിക്കുമ്പോള്‍ വേണ്ടതിന്റെ 82 ശതമാനം വൈറ്റമിന്‍ ഡി ശരീരത്തിന് ലഭിക്കും. തണുപ്പുകാലത്തെ മുടുകൊഴിച്ചില്‍ തടയാന്‍ മുട്ടയില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ സഹായിക്കും. ചര്‍മത്തിന്റെയും നഖത്തിന്റെയും ആരോഗ്യത്തിന് അവശ്യമായ ബയോട്ടിനും മുട്ടയില്‍ നിന്ന് ലഭിക്കും.
മഞ്ഞുകാല പ്രതിരോധത്തിന് ദിവസവും രണ്ട് മുട്ട!
