ലാവ്ലിൻ കേസിൽ കുറ്റാരോപിതനായ പിണറായി വിജയൻ ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരേ കള്ളക്കേസെടുത്ത് രാഷ്ട്രീയവിരോധം തീർക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവ്ദേക്കർ എംപി. ആലുവ റെയിൽവേ സ്റ്റേഷനിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷനായി തുടരുമെന്ന വാർത്തയും സംസ്ഥാനത്തെ ബിജെപിയുടെ ശക്തമായ പ്രവർത്തനവുമാണ് പിണറായി വിജയനെ വിറളി പിടിപ്പിക്കുന്നത്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷനെതിരെ വ്യാജ കുറ്റപത്രം സമർപ്പിച്ചത്. ബിജെപിയുടെ ബഹുജനപിന്തുണയിൽ വിറളിപൂണ്ട യുഡിഎഫും എൽഡിഎഫും ഒന്നിച്ച് നിൽക്കുന്ന കാഴ്ചയാണിവിടെ. അതുകൊണ്ടൊന്നും ബി ജെ പി പിന്മാറില്ല. കള്ളക്കേസിനെ പാർട്ടി നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.
ബി.ജെ.പിയുടെ ശക്തമായ പ്രവർത്തനത്തിൽ ഭയന്ന് പിണറായി കള്ളക്കേസെടുക്കുന്നു; പ്രകാശ് ജാവ് ദേക്കർ
