മാര്‍വല്‍ സ്റ്റുഡിയോയുടെ ‘ആന്റ് മാന്‍ ആന്റ് വാസ്പ്: ക്വാണ്ടമാനിയ’ എന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ട്രെയിലര്‍ പുറത്തുവന്നു. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സിന്റെ അഞ്ചാം ഘട്ടം ആരംഭിക്കുന്നത് ഈ ചിത്രത്തോടെയാണ് എന്നാണ് നേരത്തെ തന്നെ മാര്‍വല്‍ വ്യക്തമാക്കിയത്. മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്‌സലിലെ ഏറ്റവും ശക്തനായ വില്ലന്‍ എന്ന് അവകാശപ്പെടുന്ന കാങ് ദി കോണ്‍ക്വററിനെ പരിചയപ്പെടുത്തുന്ന ആദ്യ എംസിയു ചിത്രം ആണ് ആന്റ് മാന്‍ ആന്റ് വാസ്പ്: ക്വാണ്ടമാനിയ എന്ന് ഉറപ്പിക്കുന്നതാണ് ചിത്രത്തിന്റെ ട്രെയിലര്‍. ജോനാഥന്‍ മേജേഴ്‌സാണ് ഈ റോള്‍ […]
കേരളത്തില്‍ നാനൂറിലധികം സ്‌ക്രീനുകളില്‍ ‘വാരിസ്’
കേരളത്തില്‍ വന്‍ ആഘോഷമായി വിജയ് ചിത്രം വാരിസ്. നാനൂറിലധികം സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. റിലീസ് ആകുന്ന ആദ്യ ദിനം തന്നെ എല്ലാ ഷോകളും ഹൗസ്ഫുള്‍ ആണ്. ജനുവരി 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. കേരളത്തില്‍ നാല് മണിക്കാണ് ആദ്യ ഷോ ആരംഭിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള തമിഴ് നടനാണ് വിജയ്. ഒരു മാസ് ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രം സംവിധാനം ചെയ്യുന്നത് പൈഡിപ്പള്ളിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായിക. വളര്‍ത്തച്ഛന്‍ മരിച്ചതിനെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളര്‍ ബിസിനസ് […]
ടിവിഎസ് മെട്രോ പ്ലസ് 110 ബംഗ്ലാദേശില്‍
ടിവിഎസ് മെട്രോ പ്ലസ് 110 മോട്ടോര്‍സൈക്കളിനെ ബംഗ്ലാദേശില്‍ അവതരിപ്പിച്ച് ടിവിഎസ് മോട്ടോഴ്‌സ്. പുതിയ ടിവിഎസ് മെട്രോ പ്ലസ് 110-ന് രൂപവും പ്രീമിയം 3ഡ്ി ലോഗോയും സ്‌റ്റൈലിഷ് ഡ്യുവല്‍-ടോണ്‍ മസ്‌കുലര്‍ ഫ്യുവല്‍ ടാങ്കും ഉള്ള ഉയര്‍ന്ന സ്‌റ്റൈലിഷ് ഘടകങ്ങളും ഉണ്ടെന്നും കമ്പനി പറയുന്നു. ഓള്‍-ഗിയര്‍ ഇലക്ട്രിക് സ്റ്റാര്‍ട്ട്, അലുമിനിയം ഗ്രാബ് റെയില്‍, ക്രോം മഫ്ളര്‍ ഗാര്‍ഡ്, സ്പോര്‍ട്ടി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ ആകര്‍ഷകമായ ഫീച്ചറുകളുടെ ഒരു നിര ഈ മോട്ടോര്‍സൈക്കിളില്‍ ഉണ്ട്. ഇലക്ട്രിക് സ്റ്റാര്‍ട്ട് അലോയി വീല്‍ വേരിയന്റുകളില്‍ […]
നടത്തം
തോറോ എഴുതിയ നടത്തം, ഒരു ശിശിരനടത്തം, വാച്ചുസെറ്റിലേക്കുള്ള നടത്തം എന്നീ വിശിഷ്ടങ്ങളായ പ്രബന്ധങ്ങളുടെ സമാഹാരം. ‘ഇന്നുതൊട്ട് ഞാന്‍ എഴുതാന്‍ പോകുന്ന എല്ലാറ്റിനുമുള്ള ആമുഖം’ എന്ന് ഗ്രന്ഥകാരന്‍ തന്നെ വിശേഷിപ്പിച്ചിട്ടുള്ള നടത്തം പിന്നീട് ഹെന്റി ഡേവിഡ് തോറോയുടെ ഏറ്റവും മികച്ച രചനയായ വാല്‍ഡന്റെ ആണിക്കല്ലായി മാറി. പില്‍ക്കാലത്ത് രൂപംകൊണ്ട പാരിസ്ഥിതികാവബോധചിന്തകളെ ഏറെ സ്വാധീനിച്ച രചനകളുടെ പരിഭാഷ. പ്രകൃതിയില്‍ നിന്നകന്ന് സമൂഹത്തിലേക്ക് കൂടുതല്‍ കൂടുതല്‍ ആഴ്ന്നിറങ്ങുന്നത് മനുഷ്യന്റെ ഭാവിക്ക് വിനാശകരമാണെന്ന് തോറോ മുന്നറിയിപ്പു നല്‍കുന്നു. സാമൂഹികജീവിതത്തിന്റെ കെട്ടുപാടുകളില്‍നിന്ന് അകന്നുനില്ക്കുമ്പോള്‍മാത്രം സാദ്ധ്യമാകുന്ന […]
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം വര്‍ദ്ധിപ്പിക്കും!
ഭക്ഷണം ഒഴിവാക്കുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് പലരുടേയും ധാരണ. എന്നാല്‍ ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കില്ലെന്നു മാത്രമല്ല, പോഷകങ്ങള്‍ നഷ്ടപ്പെടുത്തി ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. നമ്മുടെ മസ്തിഷ്‌കം പ്രധാനമായും പ്രവര്‍ത്തിക്കുന്നത് ഗ്ലൂക്കോസിലാണ്. ഭക്ഷണം ഒഴിവാക്കുമ്പോള്‍, അത് നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാന്‍ കാരണമാകുന്നു. ഇതുകാരണം നിങ്ങള്‍ക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുന്നു. മാനസികാവസ്ഥയെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ബാധിക്കുന്നു. സമയത്തിന് ഭക്ഷണം കഴിക്കാതിരുന്നാല്‍ നിങ്ങളുടെ മാനസികാവസ്ഥ മോശമാകും. ഈ സമയം നിങ്ങള്‍ക്ക് വിറയലും ഉത്കണ്ഠയും അനുഭവപ്പെട്ടേക്കാം. […]
ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസ് പ്രതികളില്‍ രണ്ട് പേർ സിപിഎം പ്രാദേശിക നേതാക്കള്‍
ആലപ്പുഴ നഗരസഭയിലെ സിപിഎം കൗണ്‍സിലറുടെ വാഹനത്തില്‍ ഒന്നരക്കോടി രൂപയുടെ ലഹരി വസ്തുക്കള്‍ കടത്തിയ കേസിലെ പ്രതികളില്‍ രണ്ട് പേര് സിപിഎം പ്രാദേശിക നേതാക്കള്‍. മുഖ്യപ്രതി ഇജാസ് സിപിഎം ആലപ്പുഴ സീവ്യൂ വാര്‍ഡ് പടിഞ്ഞാറ് ബ്രാഞ്ച് കമ്മറ്റി അംഗവും സജാദ്, ഡിവൈഎഫ് ഐ ആലപ്പുഴ വലിയമരം യൂണിറ്റ് സെക്രട്ടറിയുമാണ്. ഇതിനിടെ ആരോപണ വിധേയനായ കൗണ്‍സിലര്‍ എ ഷാനവാസിന്റെ പിറന്നാൾ ആഘോഷത്തിൽ പാര്‍ട്ടിയിലെ യുവനേതാക്കള്‍ക്കൊപ്പം ഇജാസ് പങ്കെടുത്തതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നു. നീചമായ മാര്‍ഗത്തിലൂടെ പണം സമ്പാദിക്കുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്ന് […]
ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് പി കെ കുഞ്ഞാലിക്കുട്ടി
ഗവർണർമാരുടെ ഇടപെടലിനെതിരെ കടുത്ത ഭാഷയിൽ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും രംഗത്ത്. ചെന്നൈയിൽ രാവിലെ ഈ വിഷയത്തിൽ രൂക്ഷമായി പ്രതികരിച്ച കുഞ്ഞാലിക്കുട്ടി ഉച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ടപ്പോളും വിമർശനം കടുപ്പിക്കുകയായിരുന്നു. ഗവർണർമാരുടെ ഇടപെടൽ ജനാധിപത്യത്തിന് എതിരാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. കേരളത്തിൽ ഗവർണർ – സി പി എം ഒത്തുകളി എന്ന അഭിപ്രായം ലീഗിനില്ലെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു. ഗവർണറുടെ ജനാധിപത്യ വിരുദ്ധത എന്ന വിഷയത്തിൽ എതിർപക്ഷത്തുള്ളത് ബി ജെ പി മാത്രമാണെന്നും അദ്ദേഹം […]
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 373 റണ്‍സെടുത്തു. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഓപ്പണിംഗ് വിക്കറ്റ് കൂട്ടുകെട്ടില്‍ 143 റണ്‍സെടുത്തു. രോഹിത് 67 പന്തില്‍ 83 റണ്‍സെടുത്തപ്പോള്‍ ഗില്‍ 60 പന്തില്‍ നിന്ന് 70 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ പുറത്തായതിനു ശേഷം ക്രീസിലെത്തിയ വിരാട് കോലിയുടെ ഏകദിനത്തിലെ 73-ാം സെഞ്ച്വറിയാണ് ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍ നേടാന്‍ സഹായകമായത്. വിരാട് […]
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ എതിർപ്പുമായി സർവീസ് സംഘടനകൾ
സര്‍ക്കാര്‍ ജീവനക്കാരുടെ ആശ്രിത നിയമനം നിയന്ത്രിക്കലിൽ എതിർപ്പുമായി മുഴുവൻ സർവീസ് സംഘടനകളും. ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിൽ എല്ലാ സംഘടനകളും എതിർപ്പ് ഉന്നയിക്കുകയായിരുന്നു. നിർദേശങ്ങൾ രേഖമൂലം സമർപ്പിക്കാൻ ചീഫ് സെക്രട്ടറി നിർദേശിച്ചു. ഉപാധികളോടെ നാലാം ശനി അവധി ദിനം ആക്കുന്നതിലും എതിർപ്പ് ഉയര്‍ന്നു. ഉപാധി രഹിത അവധി എന്നത് മാറ്റി എന്നാണ് വിമർശനം. ഓരോ ദിവസവും 15 മിനുട്ട് അധികം ജോലി ചെയ്യണം വർഷത്തിൽ 5 ക്യാഷ്വൽ ലീവ് കുറക്കും എന്നീ ഉപാധികൾ അംഗീകരിക്കില്ലെന്നായിരുന്നു സർവീസ് സംഘടനകളുടെ […]
കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണം നൽകി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന
കലോത്സവ സ്വാഗതഗാന വിവാദത്തില്‍ വിശദീകരണവുമായി ദൃശ്യാവിഷ്കാരം ഒരുക്കിയ സംഘടന. പരിപാടിയിൽ ഒരു രാഷ്ട്രീയവും ഇല്ലായിരുന്നെന്ന് ഗാനം ചിട്ടപ്പെടുത്തിയ പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ പറഞ്ഞു. ഒരു രാഷ്ട്രീയവും പരിപാടിയിൽ ഇല്ലായിരുന്നു, 96 കലാകാരന്മാരിൽ പല രാഷ്ട്രീയപ്പാർട്ടിയിലും പെട്ടവരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുൻപും സർക്കാർ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട് .ഇപ്പോഴുണ്ടായ വിവാദം ഖേദകരമെന്നും പേരാമ്പ്ര മാതാ കേന്ദ്രം ഡയറക്ടർ കനകദാസ് പറഞ്ഞു. സംസ്ഥാന സ്കൂള്‍ കലോത്സവത്തിൽ സ്വാഗത ഗാനത്തിന്റെ ദൃശ്യാവിഷ്കാരത്തില്‍ മുസ്ലിം വിരുദ്ധതയുണ്ടെന്ന ആരോപണം വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്നുവന്നിരുന്നു. […]
