ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള ശരീര പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്‌സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. സാധാരണ വെള്ളവും ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ചും വെള്ളത്തിന്റെ അംശം അധികമുള്ള പഴങ്ങളും […]
മധ്യാഹ്ന വര്‍ത്തകള്‍
സംസ്ഥാനത്ത് അറുപത് ജിഎസ്എമ്മിനു മുകളിലുളള പ്ലാസ്റ്റിക് ബാഗുകളെ നിരോധിച്ച നടപടി ഹൈക്കോടതി റദ്ദാക്കി. വീണ്ടും ഉപയോഗിക്കാവുന്ന ബാഗുകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള കേന്ദ്ര നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാര്‍ നിരോധനത്തിന് പ്രസക്തിയില്ലെന്ന വാദം അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. എന്നാല്‍ അറുപത് ജി എസ് എമ്മിന് താഴെയുളള ഒറ്റത്തവണ ഉപയോഗത്തിനുളള പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ നിരോധനം തുടരും. തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന ക്യാരി ബാഗുകള്‍ക്കു നിരോധനം ബാധകമാകില്ല. താല്‍ക്കാലിക ജീവനക്കാരെ ജോലിയില്‍നിന്നു പിരിച്ചുവിടുന്നതിനു മുന്‍പ് നോട്ടീസ് നല്‍കണമെന്ന് ഹൈക്കോടതി. […]
ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മകനും മരിച്ചു.
ബംഗളൂരുവിൽ നിർമാണത്തിലിരുന്ന മെട്രോ തൂൺ തകർന്ന് അമ്മയും മകനും മരിച്ചു. തേജസ്വി (25 ) മകൻ വിഹാൻ എന്നിവരാണ് മരിച്ചത്. തേജസ്വിയുടെ ഭർത്താവിനും മറ്റു മൂന്ന് പേർക്കും ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തേജസ്വിയും ഭർത്താവും മകനും സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു
കെ മുരളീധരൻ ലോക്സഭയിലേയ്ക്ക് തന്നെ
ലോക്‌സഭയിലേക്ക് വീണ്ടും മത്സരിക്കാനുള്ള താൽപര്യം പറഞ്ഞ് കെ.മുരളീധരന്‍ എം.പി. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. തനിക്ക് നിലവിലെ മണ്ഡലത്തില്‍ തന്നെ മത്സരിക്കാനാണ് താത്‌പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടി എന്‍ പ്രതാപന്‍ എം പി ക്ക് നിയമസഭയിലേയ്ക്ക് മത്സരിക്കാനാണ് താൽപര്യം എന്ന് പറഞ്ഞതായി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന്മുരളീധരൻ പറഞ്ഞു. തന്റെ പകരക്കാരനേയും കണ്ടു വച്ചിട്ടുണ്ട് എന്ന പ്രതാപന്റെ പ്രസ്താവനക്ക് മറുപടിയായി ആര് മത്സരിക്കണം ആര് മത്സരിക്കേണ്ട എന്ന് തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡ് ആണെന്ന് മുരളീധരൻ പറഞ്ഞു.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ ജനങ്ങളെ സുരക്ഷിത ഇടങ്ങളിലേയ്ക്ക് ഒഴിപ്പിക്കുന്നു.
ഉത്തരാഖണ്ഡിലെ ജോഷിമഠിൽ അറുനൂറോളം വീടുകള്‍ ഒഴിപ്പിച്ചു. ഉപഗ്രഹ സര്‍വേക്ക് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടികള്‍ തുടങ്ങിയത്.ഉത്തരാഖണ്ഡിലെ എല്ലാ ജില്ലകളിലും പ്രത്യേക സർവ്വേയ്ക്കും സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. എന്തുകൊണ്ട് കെട്ടിടങ്ങൾ ഇടിഞ്ഞുവീഴുന്നു എന്നതിനെ കുറിച്ച് വിശദമായി പഠിക്കാനാണ് മുഖ്യമന്ത്രി പുഷ്ക്കർ ധാമിയുടെ ഉത്തരവ്. ഇതിനോടകം പ്രദേശത്തെ ഏകദേശം 4,000 പേരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിയതായി ആഭ്യന്തര വകുപ്പ് അറിയിച്ചു. കരസേന, ഐടിബിപി വിഭാഗങ്ങളുടേതായി പ്രവർത്തിക്കുന്ന കെട്ടിടങ്ങളിലും വിള്ളലുകൾ കണ്ടെത്തിയിട്ടുണ്ട്. ബോര്‍ഡര്‍ മാനേജ്മെന്റ് സെക്രട്ടറി ഡോ.ധര്‍മേന്ദ്ര സിങ് ഗാങ്‌വാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല കേന്ദ്രസംഘം […]
60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി.
പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി. 60 ജിഎസ്എമ്മിന് താഴെ കനമുള്ള പ്ലാസ്റ്റിക്ക് കവറുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് നിയമ പ്രകാരം നിരോധന അധികാരം കേന്ദ്ര സർക്കാരിനാണ്. സംസ്ഥാന സർക്കാരിന് നിരോധിക്കാൻ അധികാരമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. നിരോധനത്തിനെതിരെ അങ്കമാലി സ്വദേശി ഡോക്ടർ തിരുമേനിയും മറ്റും സമർപ്പിച്ച ഹർജികൾ അനുവദിച്ചാണ് ജസ്റ്റിസ് നഗരേഷിൻ്റെ ഉത്തരവ്.
ബീഡി തെറുത്ത പഴയ തൂപ്പുകാരന്‍ അമേരിക്കയില്‍ ജഡ്ജി
ബീഡി തെറുത്തും മാനുവല്‍ സണ്‍സിന്റെ കോഴിക്കോട്ടെ സ്റ്റാര്‍ ഹോട്ടലായ മലബാര്‍ പാലസില്‍ റൂം ബോയിയായും ജീവിതത്തോടു പടപൊരുതിയ കാസര്‍കോട്ടുകാരന്‍ സുരേന്ദ്രന്‍ കെ. പട്ടേല്‍ ഇന്ന് അമേരിക്കയിലെ ടെക്‌സാസില്‍ ജില്ലാ കോടതി ജഡ്ജിയാണ്. അമ്പത്തൊന്നുകാരനായ സുരേന്ദ്രന്‍ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയിലെ ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തത് അമേരിക്കന്‍ ഭരണഘടനയ്‌ക്കൊപ്പം ഭഗവത് ഗീതയിലും കൈവച്ചുകൊണ്ടായിരുന്നു. കാസര്‍കോട്ടെ ബലാല്‍ ഗ്രാമമാണു സ്വദേശം. പത്താം ക്ലാസുവരെ ബീഡി തെറുത്തു കുടുംബം പോറ്റാന്‍ കഷ്ടപ്പെട്ട സുരേന്ദ്രനാണ് പിന്നീടു ഗംഭീരമായ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ഇച്ഛാശക്തിയോടെ കഠിനധ്വാനം ചെയ്തു […]
കേരളത്തിന്റെ ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃക
കേരള സർക്കാരിന്റെ ജനകീയ കാമ്പയിനും സ്‌ക്രീനിംഗും ആരോഗ്യ രംഗത്ത് രാജ്യത്തെ മികച്ച മാതൃകയായി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന ചീഫ് സെക്രട്ടറിമാരുടെ ദേശീയ കോൺഫറൻസിലാണ് ആരോഗ്യ മേഖലയില പുതിയ പ്രവർത്തനങ്ങൾ രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസസ് പദ്ധതികളുടെ കൂട്ടത്തിൽ അവതരിപ്പിച്ചത്. ജീവിതശൈലീ രോഗങ്ങൾ പ്രതിരോധിക്കുന്നതിന് കേരളത്തിലെ ആരോഗ്യ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീ രോഗം നിയന്ത്രിക്കുന്നതിനായി നടപ്പിലാക്കുന്ന നവീന ആരോഗ്യ പദ്ധതികളായ ജീവിതശൈലീ രോഗ നിർണയ കാമ്പയിൻ, ഗുരുതര ശ്വാസകോശ രോഗങ്ങൾക്കായുള്ള ശ്വാസ് പദ്ധതി, നേത്രപടല […]
കനത്ത മൂടൽ മഞ്ഞ് ; ഉത്തരേന്ത്യയിൽ ഗതാഗത സംവിധാനം താറുമാറായി.
കനത്ത മൂടൽ മഞ്ഞ് ദൂരക്കാഴ്ച മറച്ചപ്പോൾ ഉത്തരേന്ത്യയിൽ ഗതാഗത സംവിധാനം താറുമാറായി. 150 ആഭ്യന്തര വിമാന സർവീസിനു പുറമേ 267 ട്രെയിൻ സർവീസും റദ്ദാക്കി. അതിശൈത്യവും കനത്ത മൂടൽ മഞ്ഞ് നിറഞ്ഞ റോഡും റെയിൽവേ ട്രാക്കുകളും , ദേശീയ തലസ്ഥാനത്തെ പല പ്രദേശങ്ങളിലും റോഡ് ഗതാഗതവും റെയിൽ ഗതാഗതവും സ്തംഭിപ്പിച്ചു. 267 ട്രെയിൻ റദ്ദാക്കിയതിൽ ദീർഘദൂര ട്രെയിനുകളും ഉൾപ്പെടും. രാവിലെ ദൂരക്കാഴ്ച 25 മീറ്ററായി കുറഞ്ഞു. പ്രദേശത്ത് ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. ചണ്ഡീഗഡ്, ആഗ്ര എന്നിവിടങ്ങളിൽ ദൂരക്കാഴ്ച […]
ഡോ. സിദ്ധാർത്ഥ് ജെ ഉണ്ണിത്താൻ,ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ മെഡിക്കൽ കമ്മിറ്റി അംഗം
ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്‍റെ മെഡിക്കൽ കമ്മിറ്റി അംഗമായി കൊച്ചി ആസ്‌റ്റർ മെഡ്സിറ്റിയിലെ സ്‌പോർട്‌സ് മെഡിസിൻ അസോസിയേറ്റ് സ്‌പെഷ്യലിസ്റ്റ് ഡോ. സിദ്ധാർത്ഥ് ജെ ഉണ്ണിത്താൻ തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലുടനീളമുള്ള പത്ത് മെഡിക്കൽ കമ്മിറ്റി അംഗങ്ങളിൽ കേരളത്തിൽ നിന്നുള്ള ഏക ഡോക്ടറാണ് സിദ്ധാർത്ഥ്. ‘എ ഐ എഫ് എഫ് ‘ (AIFF) മെഡിക്കൽ ടീം ഇന്ത്യൻ ഫുട്ബോൾ ടീമിന്‍റെ എല്ലാ മെഡിക്കൽ വശങ്ങളും നിരീക്ഷിക്കുവാനും ശക്തിപ്പെടുത്തവാനും നിയോഗിക്കപ്പെട്ടിരിക്കുന്ന ഗവേണിങ് ബോഡിയാണ്.
