വൃക്കകള്‍ പണിമുടക്കിയാല്‍ ശരീരം ചില സൂചനകള്‍ തരുമെന്ന് ആരോഗ്യവിദഗ്ധര്‍. എപ്പോഴും ക്ഷീണം തോന്നുന്നതും ഒരുകാര്യത്തിലും ശ്രദ്ധിക്കാന്‍ കഴിയാതിരിക്കുന്നതും ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടുന്നതിന്റെ ലക്ഷണമാണ്. ഇത് ശരീരത്തെ ദുര്ബലമാക്കുകും ക്ഷീണം തോന്നിപ്പിക്കുകയും ചെയ്യും. ശരീരത്തിലെ മാലിന്യം നീക്കുന്നതിനൊപ്പം വൃക്കകള്‍ രക്തത്തിലെ ധാതുക്കളുടെ അളവ് നിയന്ത്രിക്കുകയും എല്ലുകളെ ശക്തമാക്കി വയ്ക്കുകയും ചെയ്യും. വൃക്ക തകരാര്‍ ധാതുക്കളുടെയും പോഷണങ്ങളുടെയും സന്തുലനത്തെ താളം തെറ്റിക്കുന്നത് ചര്‍മത്തെ വരണ്ടതും ചൊറിച്ചിലുള്ളതുമാക്കി മാറ്റും. രക്തത്തില്‍ നിന്ന് മാലിന്യങ്ങളും അമിത ദ്രാവകങ്ങളും അരിച്ച് അവയെ മൂത്രത്തിലൂടെ പുറന്തള്ളുകയാണ് വൃക്കകള്‍ ചെയ്യുക. ഈ പ്രവര്‍ത്തനത്തിന്റെ താളം തെറ്റുമ്പോള്‍ രക്തകോശങ്ങള്‍ ചോര്‍ന്ന് മൂത്രത്തിലേക്ക് എത്തും. വൃക്കകളിലെ കല്ലുകളുടെയും മുഴകളുടെയും കൂടി സൂചനയാകാം മൂത്രത്തിലെ രക്തം എന്നതിനാല്‍ ഈ ലക്ഷണത്തെ നിസ്സാരമായി എടുക്കരുത്. മൂത്രത്തില്‍ അമിതമായി പതയുണ്ടാകുന്നത് ഇതിലെ പ്രോട്ടീന്‍ സാന്നിധ്യത്തെ കുറിക്കുന്നു. ഇതും വൃക്ക തകരാറിന്റെ ലക്ഷണമാണ്. പേശികള്‍ക്ക് വലിവും വേദനയും അനുഭവപ്പെടുന്നത് വൃക്കതകരാര്‍ മൂലം ഇലക്ട്രോലൈറ്റ് സന്തുലനം നഷ്ടപ്പെടുമ്പോഴാണ്. കുറഞ്ഞ കാല്‍സ്യം, ഫോസ്ഫറസ് തോതും പേശിവലിവിലേക്ക് നയിക്കാം. വൃക്കകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നത് ശരീരത്തില്‍ സോഡിയം കെട്ടിക്കിടക്കാന്‍ ഇടയാക്കും. ഇത് കാലുകളിലും കണങ്കാലിലുമൊക്കെ നീര് വയ്ക്കാന്‍ കാരണമാകാം. ഹൃദ്രോഗം, കരള്‍ രോഗം, കാലിലെ രക്തധമനികളുടെ പ്രശ്നങ്ങള്‍ എന്നിവ കൊണ്ടും ഈ നീര്‍ക്കെട്ട് ഉണ്ടാകാം.
ഈ സൂചനകള്‍ പറയുന്നു, വൃക്കകള്‍ തകരാറിലാണെന്ന്!
