Posted inവിനോദം

‘ദ പാരഡൈസ്’ ലെ രാഘവ് ജൂയലിന്റെ ക്യാരക്ടര്‍ ഗ്ലിംസ്

തെലുങ്ക് സൂപ്പര്‍ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘ദ പാരഡൈസ്’ ലെ വില്ലന്‍ വേഷം ചെയ്യുന്ന ബോളിവുഡ് താരം രാഘവ് ജൂയലിന്റെ ക്യാരക്ടര്‍ ഗ്ലിംസ് വീഡിയോ പുറത്ത്. വിക്രം മാലിക് എന്ന് പേരുള്ള നെഗറ്റീവ് ക്യാരക്ടര്‍ ആയാണ് രാഘവ് ഈ ചിത്രത്തിലെത്തുന്നത്. ‘കില്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ബോളിവുഡ് ചിത്രത്തിലെ വില്ലന്‍ വേഷത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് രാഘവ് ജൂയാല്‍. 2026 ഓഗസ്റ്റ് 21 ന് ചിത്രം ആഗോള റിലീസായി […]

Posted inപുസ്തകങ്ങൾ

നേതൃത്വത്തെ അണികള്‍ തിരുത്തണം

കേരളത്തിലെ പാര്‍ട്ടിയെ കഴിഞ്ഞ കുറച്ചു കാലം കൊണ്ട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയല്ലാതാക്കാന്‍ സംസ്ഥാന നേതൃത്വത്തിന് സാധിച്ചു എന്നതാണ് വാസ്തവം. ഇത് പേരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും പ്രയോഗത്തില്‍ ഒരു സാധാരണ തെരഞ്ഞെടുപ്പ് പാര്‍ട്ടിയുമായി മാറിയിട്ട് കാലമേറെയായി. ചങ്ങാത്തമുതലാളിത്തം എന്നാല്‍ എന്തെന്ന് ആര്‍ക്കെങ്കിലും പ്രായോഗികമായി പഠിക്കണമെങ്കില്‍ അത് കേരളത്തിലെ ചില പാര്‍ട്ടി നേതാക്കളെ പരിശോധിച്ചാല്‍ വലിയ ഗവേഷണപ്രബന്ധം തന്നെ തയ്യാറാക്കാന്‍ സാധിക്കും. ഉന്നതനേതൃത്വം തന്നെ ഇങ്ങനെ രൂപപ്പെട്ടു വരുന്നത് കമ്മ്യൂണിസ്റ്റ് സംഘടനാ രീതി കൈമോശം വന്ന ഒരു സാധാരണ പാര്‍ട്ടി ആയ […]

Posted inഓട്ടോമോട്ടീവ്

കവാസാക്കി നിന്‍ജ 500 ഇന്ത്യന്‍ വിപണിയില്‍

ജാപ്പനീസ് ടൂവീലര്‍ ബ്രാന്‍ഡായ കവാസാക്കി പുതിയ 2026 കവാസാക്കി നിന്‍ജ 500 ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കി. ഈ സ്‌പോര്‍ട്‌സ് ബൈക്കിന്റെ എക്‌സ്-ഷോറൂം വില 5.76 ലക്ഷം രൂപ ആണ്. പുതിയ അപ്ഡേറ്റോടെ, ബൈക്ക് ഇപ്പോള്‍ ഇ20 ഇന്ധനക്ഷമതയുള്ളതാണ്. കമ്പനി ഈ ബൈക്ക് അതിന്റെ ജനപ്രിയ ലൈം ഗ്രീന്‍ കളര്‍ ഓപ്ഷനിലും വാഗ്ദാനം ചെയ്യുന്നു. അടുത്തിടെ, കവാസാക്കി നിന്‍ജ 500 ഇന്ത്യയില്‍ നിര്‍ത്തലാക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എങ്കിലും 2026 മോഡല്‍ പുറത്തിറക്കിയുകൊണ്ട് കമ്പനി ഈ ഊഹാപോഹങ്ങള്‍ക്കെല്ലാം വിരാമമിട്ടു. പുതിയ […]

Posted inആരോഗ്യം

ഡാര്‍ക്ക് ചോക്ലേറ്റില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതല്‍

ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യപരമായ ഗുണങ്ങള്‍ കൂടുതലാണെന്ന് വിദഗ്ധര്‍ പറയുന്നു. ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ലാവനോയ്ഡുകള്‍ എന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളമുണ്ട്. ഇവ രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും മോശം കൊളസ്‌ട്രോള്‍ ഓക്‌സിഡേഷന്‍ കുറയ്ക്കാനും ഇത് സഹായിക്കും. ശരീരത്തില്‍ ഉണ്ടാകുന്ന ഫ്രീ റാഡിക്കലുകള്‍ കോശങ്ങള്‍ക്ക് നാശം വരുത്താം. ഡാര്‍ക്ക് ചോക്ലേറ്റിലെ ആന്റിഓക്‌സിഡന്റുകള്‍ ഈ നാശത്തെ ചെറുക്കാന്‍ സഹായിക്കുന്നു. ഇതുവഴി വാര്‍ദ്ധക്യലക്ഷണങ്ങള്‍ വൈകിപ്പിക്കാനും ചില രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴിയും. ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്ന വാർത്തകൾ

ഓപ്പറേഷൻ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷൻ തൂഫാൻ ഒരു കാരണവശാലും അവസാനിപ്പിക്കില്ലെന്നും ലഹരിക്കെതിരെ കൂടുതൽ മതനേതാക്കളുടെ പിന്തുണ തേടുമെന്നും ജിഫ്രി തങ്ങളുമായി കൂടികാഴ്ച നടത്തിയശേഷം രമേശ് ചെന്നിത്തല പറഞ്ഞു. ‎ ‎തൂഫാൻ വാരിയറായി കാന്തപുരം AP അബൂബക്കർ മുസ്ലിയാർ. ബാഡ്ജ് ധരിപ്പിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മുക്ത കേരളം എല്ലാവരും ആഗ്രഹിക്കുന്നുവെന്നും, സർക്കാരിൻ്റെ പദ്ധതിയെ അഭിനന്ദിക്കുന്നുവെന്നും  കാന്തപുരം മുസ്‌ലിയാർ പറഞ്ഞു. ‎ ‎ഓപ്പറേഷൻ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സതീശൻ മോദിയുടെ പാത പിന്തുടരുന്നുവെന്ന് വി എൻ വാസവൻ

മണ്ണും വിണ്ണും അദാനിക്ക് തീറെഴുതി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാത പിന്തുടരുകയാണ് മുഖ്യമന്ത്രി സതീശനും അദ്ദേഹത്തിന്റെ സർക്കാരുമെന്ന് മുൻ മന്ത്രി വി എൻ വാസവൻ. ഈ സർക്കാർ അധികാരത്തിൽ വന്നപ്പോൾ മുതൽ എടുത്ത പല തീരുമാനങ്ങളിലും ബിജെപിയുമായി കോൺഗ്രസ് സർക്കാരിനുള്ള അവിശുദ്ധ ബന്ധം മനസ്സിലാകുന്നതായിരുന്നു, ഇടതുപക്ഷം ഉയർത്തിയ ഈ വിമർശനം കേരളത്തിലെ ജനങ്ങൾ ശരിവെച്ചു എന്നുള്ളതിന്റെ തെളിവുകളാണ് അവസാനം നടന്ന ദേവസ്വം സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ രാജിയെന്നും വാസവൻ പറഞ്ഞു. ബിജെപി – കോൺഗ്രസ് അവിശുദ്ധ ബന്ധത്തിന് ഏറെ കഴമ്പുണ്ടെന്ന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്ന് ഡോ കെ ജെ റീന

നിപ ഫലം വന്നപ്പോൾ തന്നെ മന്ത്രിയെ അറിയിച്ചുവെന്നും കമ്യൂണിക്കേഷൻ ഗ്യാപ് ഉണ്ടായെന്നും ഡോ കെ ജെ റീന. ഡിഎംഇ യും നിപ ഫലം അറിഞ്ഞിട്ടുണ്ട്. ആരുമില്ലാത്തവർക്ക് നിയമ വ്യവസ്ഥയാണ് ആശ്രയം. ഓഫീസിലേക്ക് തള്ളിക്കയറാൻ ഉദ്ദേശമില്ല, രോഗങ്ങൾക്കെതിരെ അതീവ ജാഗ്രത വേണ്ട സമയമാണിതെന്നും ഡോ റീന പറഞ്ഞു. ഡിഎച്ച് ആസ്ഥാനത്ത് ഇന്നും ഡോ റീന ജോലിക്കെത്തിയിട്ടുണ്ട്. ഇന്നലെ ജോലിക്കെത്തിയെങ്കിലും ഡോ മീനാക്ഷി കസേര ഒഴിഞ്ഞു കൊടുത്തിരുന്നില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കുറ്റ്യാടിയിലെ സംഭവം പരിശോധിക്കാൻ നിർദേശം നൽകിയെന്ന് രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാൻ്റെ പേരിൽ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും കോഴിക്കോട് കുറ്റ്യാടിയിൽ ആൾക്കൂട്ട വിചാരണ നടന്ന വിഷയം പരിശോധിക്കാൻ പൊലീസിന് നിർദേശം നൽകിയതായും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കുറ്റ്യാടിയിലെ സംഭവത്തിൻ്റെ പേരിൽ ഓപ്പറേഷൻ തൂഫാൻ എല്ലായിടത്തും ഇതുപോലെയാണെന്ന് പറയരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. വാഹനമിടിച്ച ശേഷം നിർത്താത പോയ സംഭവത്തിലാണ് യുവാവിനെയും യുവതിയെയും ആൾക്കൂട്ടം പരസ്യവിചാരണ ചെയ്തത്. ഇരുവരുടെയും പക്കൽ ലഹരിമരുന്ന് ഉണ്ടെന്ന് ആരോപിച്ചായിരുന്നു ആൾക്കൂട്ട വിചാരണ നടന്നത്. സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്റ്റർ അംഗീകാരം നൽകി. 2014 ൽ വയനാട് യൂണിയന് 10 ലക്ഷം രൂപ നൽകിയതിലെ ക്രമക്കേടിലാണ് കുറ്റപത്രം തയ്യാറായത്. വെള്ളാപ്പള്ളി നടേശൻ, എം എൻ സോമൻ, വയനാട് എസ്എൻഡിപി യൂണിയൻ ഭാരവാഹികൾ, ഉദ്യോഗസ്ഥർ അടക്കമുള്ളവരാണ് കേസിലെ പ്രതികൾ. വെള്ളാപ്പള്ളി നടേശനെതിരായ രണ്ട് കേസുകളിൽ കൂടി അന്വേഷണം പൂർത്തിയായിയിട്ടുണ്ട്. 70 കേസുകളിലാണ് അന്വേഷണം തുടരുന്നത്.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സംസ്ഥാനത്ത് വീണ്ടും പനിമരണം

കോഴിക്കോട് മാവൂരിൽ പനി ബാധിച്ച് സ്ത്രീ മരിച്ചു. മാവൂർ പാറമ്മൽ സ്വദേശി സുനിതയാണ് മരിച്ചത്. 54 വയസായിരുന്നു. വയറിളക്കവും പനിയെയും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഷിഗെല്ല പരിശോധനയ്ക്കായി സാംപിൾ ശേഖരിച്ചിരുന്നു. ഫലം വന്നിട്ടില്ല. ഇന്ന് പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്.