ഒപ്പീസെന്നാല്‍ മരിച്ചവര്‍ക്കുള്ള പ്രാര്‍ത്ഥനയെന്നാണര്‍ത്ഥം. ജീവിച്ചിരിക്കെത്തന്നെ ഒപ്പീസ് ചൊല്ലാന്‍ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ കഥയാണീ നോവല്‍. ചരിത്രപരവും രാഷ്ട്രീയവും സാമൂഹികവുമായ ഒട്ടേറെ മാറ്റങ്ങളിലൂടെ കടന്നുപോയ മധ്യകേരളത്തിലെ ലത്തീന്‍ കത്തോലിക്കരായ ആംഗ്ലോ-ഇന്ത്യന്‍ വംശജരുടെ ജീവിതം, മുന്‍വിധികളാലും ഭാവനാസൃഷ്ടമായും വികൃതാനുകരണങ്ങളാല്‍ ‘ലേബലൈസ്’ ചെയ്യപ്പെട്ടും ഇക്കാലംവരെ വാര്‍പ്പുമാതൃകകളിലാണ് ആവിഷ്‌കരിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിനൊരപവാദമാണ് ഈ കൃതി. ‘ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്’. ജോണി മിറാന്‍ഡ. ഡിസി ബുക്‌സ്. വില 120 രൂപ.
