4 2

വില്‍പനയില്‍ ചരിത്രനേട്ടവുമായി ഇന്ത്യയിലെ വൈദ്യുത വാഹന വിപണി. 2026 ജൂണില്‍ 31,253 വൈദ്യുത വാഹനങ്ങളാണ് ഇന്ത്യയില്‍ വിറ്റത്. ആദ്യമായാണ് രാജ്യത്തെ പ്രതിമാസ വൈദ്യുത വാഹന വില്‍പന 30,000 കടക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ (15,203 യൂണിറ്റ്) വില്‍പനയെ അപേക്ഷിച്ച് 106 ശതമാനത്തിന്റെ വന്‍ വര്‍ധവും 2026 മെയ് മാസത്തെ 27,977 യൂണിറ്റ് എന്ന റെക്കോഡ് വില്‍പനയേക്കാള്‍ 12 ശതമാനത്തിന്റെ വര്‍ധനവും ജൂണില്‍ നേടാനായി. ടാറ്റ തുടര്‍ച്ചയായി രണ്ടാം മാസവും 10,000ത്തിലേറെ ഇവികള്‍ വിറ്റു. മഹീന്ദ്രയാവട്ടെ ചരിത്രത്തിലാദ്യമായി പ്രതിമാസ വില്‍പന 7,000 യൂണിറ്റിലേറെയാക്കി. മൂന്നാമതെത്തിയ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ജൂണില്‍ 5,785 യൂണിറ്റാണ് വിറ്റത്. ഇ വിറ്റാരയിലൂടെ ജൂണില്‍ 1,896 യൂണിറ്റിന്റെ വില്‍പന നടത്താന്‍ മാരുതി സുസുക്കിക്ക് സാധിച്ചു. 1,394 യൂണിറ്റുകളാണ് വിന്‍ഫാസ്റ്റ് ഇന്ത്യയില്‍ വിറ്റത്. കമ്പനിയുടെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പനയാണിത്. ബിവൈഡി ഇന്ത്യയും ജൂണില്‍ എക്കാലത്തേയും മികച്ച പ്രതിമാസ വില്‍പനയുടെ റെക്കോഡിട്ടു. കഴിഞ്ഞ മാത്രം 860 യൂണിറ്റാണ് വില്‍പന നടന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *