1 2

നടനും നിരവധി കവര്‍ സോങ്ങുകളിലൂടെ ശ്രദ്ധേയനുമായ അക്ഷയ് അജിത്ത് സംവിധാനം ചെയ്ത് നായകനായി എത്തുന്ന ചിത്രം ‘ദില്‍’ ഈ മാസം 6 ന് ബാംഗ്ലൂരില്‍ ചിത്രീകരണം ആരംഭിക്കും. പ്രണയത്തിനും പ്രതികാരത്തിനുമിടയിലെ മനഃശാസ്ത്രപരമായ പോരാട്ടമാണ് ചിത്രം പറയുന്നത്. മനുഷ്യബന്ധങ്ങളിലെ വിശ്വാസവും അവിശ്വാസവുമൊക്കെ പ്രമേയമായി വരുന്ന ‘ദില്‍’ഒരു ഇമോഷണല്‍ സസ്‌പെന്‍സ് ത്രില്ലറാണ്. മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും നിരവധി കഥാപാത്രങ്ങള്‍ക്ക് ജീവന്‍ പകര്‍ന്ന അക്ഷയ് അജിത്ത് മലയാളം, തമിഴ് ഗാനങ്ങളുടെ കവര്‍ സോങ്ങുകള്‍ ഒരുക്കി ദക്ഷിണേന്ത്യയില്‍ അറിയപ്പെടുന്ന ഗായകനാണ്. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ക്കു പുറമെ ഒട്ടേറെ നടീനടന്മാരെയും ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുങ്ങുന്നത്. ബാംഗ്ലൂരും കേരളവുമാണ് പ്രധാന ലൊക്കേഷനുകള്‍.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *