വാട്സ്ആപ്പിലെ പുതിയ യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം. പുതിയ ഫീച്ചറില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കാനുള്ള സാധ്യത വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതോടെയാണ് കേന്ദ്രം പരിശോധനയ്ക്ക് തയ്യാറായത്. കേന്ദ്രം നോട്ടീസ് നല്കിയതിന് പിന്നാലെ വിശദീകരണവുമായി വാട്സാപ്പ് രംഗത്തെത്തി. തട്ടിപ്പുകള്‍ ഇല്ലാതാക്കാന്‍ യൂസര്‍നെയിമുകളില്‍ പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് കമ്പനി വ്യക്തമാക്കി. ഒരു വ്യക്തിയ്ക്ക് സന്ദേശമയക്കാന്‍ മറ്റ് ഉപയോക്താക്കള്‍ക്ക് ആ വ്യക്തിയുടെ കൃത്യമായ യൂസര്‍നെയിം അറിഞ്ഞിരിക്കണം. മാത്രമല്ല, വാട്‌സാപ്പില്‍ യൂസര്‍നെയിം ക്രിയേറ്റ് ചെയ്യുക എന്നത് ഉപയോക്താക്കളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. ഇത് നിര്‍ബന്ധമല്ല, തികച്ചും ഓപ്ഷണലാണ്. യൂസര്‍നെയിം വഴി അപരിചിതനായ ഒരാള്‍ ആദ്യമായി മെസേജ് അയക്കുമ്പോള്‍, സന്ദേശം അയച്ചയാളുടെ രാജ്യം, അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങിയവ ഉപഭോക്താവിന് മുന്നറിയിപ്പായി ലഭിക്കും. ഇതിലൂടെ തട്ടിപ്പുകാരെ തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും സാധിക്കും. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നുണ്ട്.
യൂസര്‍ നെയിം ഫീച്ചര്‍ വിലക്കി കേന്ദ്രം, വിശദീകരിച്ച് വാട്സാപ്പ്
