Posted inആരോഗ്യം

കോഴി മുട്ടയെക്കാള്‍ താറാവ് മുട്ടയാണ് പ്രോട്ടീന്‍ റിച്ച്!

ഏറ്റവും കുറഞ്ഞ ചെലവില്‍ പ്രോട്ടീന്‍ കിട്ടാന്‍ മിക്കവാറും ആളുകള്‍ തിരഞ്ഞെടുക്കുന്ന ഒരു ഓപ്ഷനാണ് കോഴിമുട്ട. എന്നാല്‍ കോഴി മുട്ടയെക്കാള്‍ പ്രോട്ടീന്‍ റിച്ച് ആണ് താറാവു മുട്ട. താറാവു മുട്ടയെക്കാള്‍ രുചി കോഴി മുട്ടക്കാണെന്നതാണ് പലരും കോഴി മുട്ട തിരഞ്ഞെടുക്കാന്‍ കാരണം. സാധാരണ കോഴിമുട്ടയെക്കാള്‍ ഇരട്ടി വലിപ്പം താറാവു മുട്ടയ്ക്ക് ഉണ്ടാകും. അവയുടെ പുറം തോടിനും കട്ടി കൂടുതലായിരിക്കും. താറാവു മുട്ടകള്‍ വെള്ള നിറത്തിലാണ് സാധാരണ കാണപ്പെടുന്നതെങ്കിലും ഗ്രേ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലും അപൂര്‍വമായി പ്രത്യക്ഷപ്പെടാറുണ്ടെന്ന് […]

Posted inലേറ്റസ്റ്റ്

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്

ഇറാൻ പൂർണ്ണമായും തകർന്നടിഞ്ഞെന്നും യുഎസിൽ നിന്ന് അവർക്ക് ഇനി നയാ പൈസ പോലും ലഭിക്കില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് . സമീപകാലത്തുണ്ടായ യുദ്ധം ഇറാന്‍റെ സൈനിക ശേഷിയെ പാടേ തകർത്തു തരിപ്പണമാക്കിയെന്നും നിലവിൽ അവർക്ക് വ്യോമസേനയോ നാവികസേനയോ പ്രധാന പ്രതിരോധ സംവിധാനങ്ങളോ അവശേഷിക്കുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു. ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച തുടർച്ചയായ കുറിപ്പുകളിലൂടെയാണ് പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെ വിമർശനങ്ങളെ തള്ളിക്കൊണ്ട് ട്രംപ് നിലപാട് വ്യക്തമാക്കിയത്.

Posted inലേറ്റസ്റ്റ്

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി സംസ്ഥാന സർക്കാർ

വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർ നിയമനങ്ങൾ റദ്ദാക്കി സംസ്ഥാന സർക്കാർ. ഉഷ ടൈറ്റസിനെ അസാപ് സിഎംഡി സ്ഥാനത്ത് നിന്ന് നീക്കി. മന്ത്രിസഭ തീരുമാന പ്രകാരമാണ് നടപടി. പിണറായി സര്‍ക്കാരിന്‍റെ കാലത്ത് ഉന്നത വിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ഉഷ ടൈറ്റസ് ഐഎഎസിനെ അസാപ് സിഎംഡിയാക്കിയത് വിവാദമായിരുന്നു. വിരമിച്ചവരുടെ പുനർ നിയമനം പരിശോധിക്കാനാണ് സർക്കാരിന്‍റെ നീക്കം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേന്ദ്രത്തെ എതിർത്ത് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ലെന്ന് കെ.എൻ. ബാല​ഗോപാൽ

കേന്ദ്രത്തെ എതിർത്ത് മുഖ്യമന്ത്രി ഒന്നും മിണ്ടിയില്ലെന്ന് കെ.എൻ. ബാല​ഗോപാൽ. കേരളത്തിന്റെ താൽപര്യം സംരക്ഷിക്കുന്ന ഒന്നും ബജറ്റിൽ ഇല്ല. റവന്യൂ കമ്മി കഴിഞ്ഞ വർഷം കുറവില്ലായിരുന്നു. മദ്യത്തിന്റെ കാര്യത്തിൽ തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ പ്രസ്താവന മുഖ്യമന്ത്രിയിൽ നിന്നുണ്ടായി. പഴങ്ങളിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യത്തിന് വൈനിൻ്റെ നികുതി ആയിരുന്നു. നികുതി കുറയ്ക്കുന്നത് മൂലം സംസ്ഥാനത്തിന് വരുമാനം വരുമായിരിക്കും. പക്ഷേ കൂടുതൽ ആളുകളെ കെമിക്കൽ മദ്യത്തിലേക്ക് ആകർഷിക്കുന്നതിന് തുല്യമായിരിക്കും. യഥാർത്ഥത്തിൽ വിദേശമദ്യത്തിന് നികുതി കുറയ്ക്കുകയാണ് ഇപ്പോൾ ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി

ദന്തൽ കോളേജ് വിദ്യാർഥി നിതിൻ രാജിന്റെ ആത്മഹത്യയിൽ ഡോക്ടർ റാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി. ക്രൂരമായ രീതിയിൽ നിതിൻ രാജിനെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് സഹപാഠികൾ മൊഴി നൽകിയിട്ടുണ്ടെന്നും അധ്യാപകനിൽ നിന്ന് ഒരിക്കലും ഉണ്ടാകാൻ പാടില്ലാത്ത പ്രവർത്തിയാണിതെന്നും കോടതി ചൂണ്ടിക്കാട്ടി. നിതിൻ രാജിന്റെ ആത്മഹത്യക്ക് അധ്യാപകന്റെ മോശം വാക്കുകൾ കാരണമായിട്ടുണ്ടെന്നും കോടതി പറഞ്ഞു. ഡോ. റാമിൻ്റെ മുൻകൂർ ജാമ്യം തള്ളിയ വിധിപ്രസ്താവത്തിലാണ് കോടതിയുടെ നിരീക്ഷണം.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വീണ ടിയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്

വീണ ടിയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, കോടതി കൈമാറാൻ നിർദ്ദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറിയില്ല.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണ് മുഖ്യമന്ത്രി അവതരിപ്പിച്ചതെന്ന് രാജീവ് ചന്ദ്രശേഖര്‍

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ചത് കടക്കെണിക്ക് മേൽ പടുത്തുയർത്തിയ മോഹന വാഗ്ദാനങ്ങളുടെ ബജറ്റാണെന്ന് നേമം എംഎല്‍എയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍. വലിയ പ്രഖ്യാപനങ്ങൾ കൊണ്ട് സമ്പന്നമാണ് വി ഡി സതീശൻ സർക്കാരിന്‍റെ ആദ്യ ബജറ്റ് എന്നാൽ ഇതെല്ലാം നടപ്പിലാക്കാനാവശ്യമായ പണം എങ്ങനെ കണ്ടെത്തുമെന്നതിനെക്കുറിച്ച് യാതൊരു വ്യക്തതയും ഈ ബജറ്റിലില്ല. ഇപ്പോൾ തന്നെ 5.07 ലക്ഷം കോടി രൂപയുടെ ഭീമമായ കടത്തിൽ മുങ്ങിനിൽക്കുകയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

Posted inലേറ്റസ്റ്റ്

വമ്പൻ പ്രഖ്യാപനങ്ങൾക്ക് വേണ്ടത്ര പണം ഇല്ലെന്ന് തോമസ് ഐസക്

വിഷ് ലിസ്റ്റിൽ ഉള്ളത് ചെയ്യാനുള്ള പണം ഒന്നും ബജറ്റിൽ ഇല്ലെന്ന് മുൻ മന്ത്രി തോമസ് ഐസക്. ഉമ്മൻ‌ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് വിലയിരുത്തിയത് 10 കോടി. പുതിയ മെഡിക്കൽ കോളേജുകൾക്ക് ആകെ 100 കോടി രൂപ. ഈ തുക വച്ച് രണ്ട് പുതിയ മെഡിക്കൽ കോളേജ് ആരംഭിക്കാനാക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പണം ഉണ്ടാക്കാനുള്ള സൂത്ര വിദ്യ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു അതൊന്നും ബജറ്റ് പ്രസംഗത്തിൽ ഇല്ല, നികുതി കുടിശിക പിരിക്കുന്നില്ല, നികുതി കുടിശിക എഴുതി തള്ളുകയാണ് ഇപ്പോഴെന്നും അദ്ദേഹം […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

യുഡിഎഫ് സർക്കാരിൻ്റെ ബജറ്റിനെതിരെ വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

യുഡിഎഫ് സർക്കാരിൻ്റെ ബജറ്റിനെതിരെ വിമര്‍ശനവുമായി മുൻ ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്‍റെ ഇലക്ഷൻ ഗ്യാരന്‍റി ആയിരുന്നു. പക്ഷേ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണെന്ന് വീണ ജോര്‍ജ് ചൂണ്ടിക്കാട്ടി. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വെള്ളാപ്പള്ളി നടേശൻ പ്രതിയായ കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. നിരന്തരം നിർദ്ദേശിച്ചിട്ടും അന്വേഷണോദ്യോഗസ്ഥൻ അന്വേഷണ പുരോഗതി റിപ്പോർട്ട് നൽകിയില്ലെന്ന് കോടതി കുറ്റപ്പെടുത്തി. കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് നൽകിയില്ലെങ്കിൽ എസ്.പി എസ്.ശശിധരനെ അന്വേഷണ ചുമതലയിൽ നിന്ന് മാറ്റുമെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ മുന്നറിയിപ്പ് നൽകി.