Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

വി ഡി സതീശന് നന്ദി അറിയിച്ച് മോഹൻലാൽ

സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സര്‍ക്കാരിന്‍റെ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നുവെന്നും,  ഈ തീരുമാനം സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ചയാണെന്നും മോഹൻലാൽ. ഫേസ്ബുക്കിൽ കുറിച്ചു. സാംസ്‌കാരിക, കലാ, സിനിമാ മേഖലകള്‍ക്കും ഗവേഷണ രംഗത്തിനും വന്‍ കുതിപ്പേകുന്ന വിപുലമായ പദ്ധതികളാണ് യു.ഡി.എഫ് സര്‍ക്കാരിന്റെ പുതുക്കിയ ബജറ്റില്‍ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശന്‍ പ്രഖ്യാപിച്ചത്. മലയാള സിനിമയുടെ സമഗ്ര വികസനം, പ്രമുഖ പ്രതിഭകളുടെ സ്മരണാര്‍ത്ഥമുള്ള സാംസ്‌കാരിക കേന്ദ്രങ്ങള്‍, അത്യാധുനിക ഗവേഷണ പാര്‍ക്കുകള്‍, […]

Posted inഷോർട് ന്യൂസ്

സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 19, വെള്ളി

എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യപരിരക്ഷ നല്‍കുന്ന സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി വി.ഡി. സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി എന്ന ഈ പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്ക് 10 കോടി രൂപ വകയിരുത്തി. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ‘പ്രിയദര്‍ശിനി’ പദ്ധതിക്ക് 600 കോടി രൂപയും ആശാ വര്‍ക്കര്‍മാരുടെ ഓണറേറിയത്തിനായി 78 കോടി രൂപയും അനുവദിച്ചു. ആരോഗ്യമേഖലയ്ക്ക് 2074 കോടി രൂപ. തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളജ് നിര്‍മിക്കും. മെഡിക്കല്‍ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബജറ്റിൽ ജനക്ഷേമത്തിന് ഒന്നുമില്ലെന്ന് പിണറായി വിജയൻ

സംസ്ഥാന ബജറ്റിൽ ജനക്ഷേമ, വികസന പദ്ധതികളില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഭാവി കേരളം രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ബജറ്റിൽ ഇല്ല. കേരളം സാമ്പത്തികമായി അപകടാവസ്ഥയിലല്ല. വരവിൽ ഉണ്ടാകുന്ന വർധനവ് മറച്ചുവച്ച് ബാധ്യതകളെ പെരുപ്പിച്ച് കാണിക്കുന്നെന്നും, നേരത്തെയുള്ള പല പ്രഖ്യാപനങ്ങളും പേരും മാറ്റി പുതിയ പേരിൽ അവതരിപ്പിച്ചെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വി ഡി സതീശൻ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് പറഞ്ഞുകൊണ്ടിരുന്ന ഒട്ടേറെ കാര്യങ്ങളിൽ മൗനം പാലിച്ചെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Posted inലേറ്റസ്റ്റ്, പ്രധാന വാർത്തകൾ

ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കൾ

മുഖ്യമന്ത്രി വി ഡി സതീശൻ അവതരിപ്പിച്ച ബജറ്റിനെ രൂക്ഷമായി വിമർശിച്ച് ബിജെപി നേതാക്കള്‍. വി ഡി സതീശന്‍റെ ബജറ്റ് വെടിക്കെട്ടിലെ ആകാശ വിസ്മയം മാത്രമെന്നാണ് ബിജെപിയുടെ വിമര്‍ശനം. മുഖ്യമന്ത്രി കസേരയിൽ ആളുമാറി എന്നല്ലാതെ ഒരു നയം മാറ്റവും ബജറ്റിൽ കാണാൻ ഇല്ലെന്ന് ബിജെപി നിയമസഭാ കക്ഷി നേതാവ് ബി ബി ഗോപകുമാർ പറഞ്ഞു. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനം വഞ്ചന എന്ന് തെളിയിക്കുന്നതാണ് ബജറ്റ് എന്നായിരുന്നു ദേശീയ നിർവാഹക സമിതി അംഗം പി കെ കൃഷ്ണദാസിന്‍റെ വിമര്‍ശനം.

Posted inബിസിനസ്സ്

സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്

കേരളത്തിലെ സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 335 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ പുതുക്കിയ വിപണി വില 13,370 രൂപയായി. ഒരു പവന് 2,680 രൂപ താഴ്ന്ന് 1,06,960 രൂപയായി. 18 കാരറ്റ് സ്വര്‍ണം ഒരു ഗ്രാമിന് 275 രൂപ ഇടിഞ്ഞു. 14 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 210 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന്റെ ഒരു ഗ്രാമിന് 135 രൂപ വീതവും ഇന്ന് കുറവ് […]

Posted inടെക്നോളജി

വിപണി വിഹിതം കുറഞ്ഞ് ഗൂഗിള്‍പേയും ഫോണ്‍പേയും

ഓണ്‍ലൈന്‍ പേയ്മെന്റ് ആപ്പുകളായ ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയുടെ സംയുക്ത വിപണി വിഹിതം ചരിത്രത്തില്‍ ആദ്യമായി 80 ശതമാനത്തില്‍ താഴെയായി. നാഷ്ണല്‍ പേയ്മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പുറത്തുവിട്ട മേയിലെ കണക്കു പ്രകാരം 79 ശതമാനമാണ് ഇരുകമ്പനികളുടെ ആകെ വിപണി വിഹിതം. 2025 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം ഇടപാടുകള്‍ 24 ശതമാനം വര്‍ധിച്ചപ്പോള്‍ ഇരുകമ്പനികള്‍ക്കും വിപണിയില്‍ കാര്യമായ ക്ഷീണമുണ്ടായി. ഇടപാട് തുകകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം 19 ശതമാനം വര്‍ധനയുണ്ടായി. 2024 ജനുവരിയില്‍ 95.2 ശതമാനം […]

Posted inവിനോദം

ധനുഷ് നായകനായ ‘ഓം’ ചിത്രത്തില്‍ മമ്മൂട്ടിയും

ധനുഷിനെ നായകനാക്കി രാജ്കുമാര്‍ പെരിയസാമി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ മമ്മൂട്ടിയും. ‘ഓം’ എന്നാണ് സിനിമയുടെ പേര്. ഒന്നിലധികം ഭാഗങ്ങളിലായാണ് ചിത്രം വരുന്നത്. ‘ഓം ചാപ്റ്റര്‍ 1, ഉധിരം: ദ് ബ്ലഡ് വുഡ്’ എന്നാണ് ആദ്യ ഭാഗത്തിന് നല്‍കിയിരിക്കുന്ന പേര്. രണ്ടര മിനിറ്റില്‍ അധികം ദൈര്‍ഘ്യമുള്ള ഒരു വീഡിയോയ്‌ക്കൊപ്പമാണ് ടൈറ്റില്‍ റിവീല്‍ നടത്തിയിരിക്കുന്നത്. ഒരുകൂട്ടം ആളുകളെ രക്ഷിക്കാനായി അവതരിക്കുന്ന നായകനായാണ് ധനുഷിനെ ടീസറില്‍ കാണാനാവുക. ഈ ടീസറില്‍ മമ്മൂട്ടി ഇല്ല. അതേസമയം, മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് കാര്‍ത്തികേയന്‍ എന്നാണെന്നും […]

Posted inവിനോദം

ആലിയ ഭട്ട് നായികയായ ‘ആല്‍ഫ’ ട്രെയിലര്‍

ആലിയ ഭട്ടിനെ നായികയാക്കി യഷ് രാജ് ഫിലിംസ് ഒരുക്കുന്ന ‘ആല്‍ഫ’ സിനിമയുടെ ട്രെയിലര്‍ എത്തി. യഷ് രാജ് ഫിലിംസിന്റെ സ്‌പൈ യൂണിവേഴ്‌സിലുള്ള ചിത്രത്തില്‍ ബോബി ഡിയോള്‍, ശര്‍വാരി, അനില്‍ കപൂര്‍ എന്നിവരാണ് മറ്റു പ്രധാനവേഷങ്ങളിലെത്തുന്നത്. ശിവ റവെയ്ല്‍ ആണ് സംവിധാനം. ചിത്രത്തിന്റെ ട്രെയിലറില്‍ ഹൃതിക് റോഷന്‍ ഏജന്റ് കബീര്‍ ആയി അതിഥിവേഷത്തില്‍ എത്തുന്നുണ്ട്. നെറ്റ്ഫ്‌ലിക്‌സിലൂടെ ശ്രദ്ധേയമായ ദ് റെയില്‍വെ െമന്‍ സീരിസിന്റെ സംവിധായകനാണ് ശിവ. ശ്രീധര്‍ രാഘവന്‍, സൗമില്‍ ശുക്ല എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ. ഛായാഗ്രഹണം റുബൈസ്. […]

Posted inഓട്ടോമോട്ടീവ്

പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍

ബജാജിന്റെ ജനപ്രിയ മോഡലായ പള്‍സര്‍ 220എഫിന്റെ 2026 പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചു. 1.36 ലക്ഷം രൂപയാണ് എക്സ് ഷോറൂം വില. പുതിയ എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റും എല്‍ഇഡി പൊസിഷന്‍ ലൈറ്റുകളുമാണ് ഈ ബൈക്കിന്റെ പ്രധാന സവിശേഷതകള്‍. ലോ ബീമും ഹൈ ബീമും ഒരുമിച്ച് ഉള്‍ക്കൊള്ളുന്ന ഒരൊറ്റ പ്രൊജക്ടര്‍ യൂണിറ്റാണ് പുതിയ ഹെഡ്‌ലൈറ്റ് ക്ലസ്റ്ററിലുള്ളത്. പുതിയ പള്‍സര്‍ 220എഫിന്റെ പൊസിഷന്‍ ലൈറ്റുകളും ഇപ്പോള്‍ എല്‍ഇഡി യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്. ബൈക്കിന്റെ മറ്റ് ഡിസൈനിലോ മെക്കാനിക്കല്‍ ഫീച്ചറുകളിലോ മാറ്റങ്ങളൊന്നുമില്ല. 8,500 ആര്‍പിഎമ്മില്‍ […]

Posted inപുസ്തകങ്ങൾ

അസൈലം

1974ലെ ഒരു മഴമൂടിയ വെള്ളിയാഴ്ച അര്‍ദ്ധരാത്രിയില്‍, മര്‍ക്കാട താഴ്വരയിലെ കുന്നിന്‍ മുകളിലൊരു പഴയ വിക്ടോറിയന്‍ അസൈലത്തില്‍ എത്തുന്ന ഒരു അപരിചിതന്‍ എല്ലാം മാറ്റിമറിക്കുന്നു. മനോരോഗാശുപത്രിയായി ആരംഭിച്ച് സഭയുടെ ഉച്ചാടനകേന്ദ്രമായി മാറിയ ആ ഒറ്റപ്പെട്ട കെട്ടിടത്തിനുള്ളില്‍ വാര്‍ഡനും ഉച്ചാടകനായ ഫാദര്‍ ഡേവിസും, ട്രെയിനിയായ ജോസഫും വിശ്വാസത്തിന്റെയും സംശയത്തിന്റെയും അതിരു കളില്‍ നില്‍ക്കുന്ന ഒരു ഭീകരരാത്രി നേരിടുന്നു. മനുഷ്യനും പിശാചും തമ്മിലുള്ള പോരാട്ടം, ഒരു തെറ്റായ തീരുമാനത്തിന്റെ വില, നിരപരാധിയായ ഒരു ജീവന്റെ ബലി ഇരുട്ട് വെളിച്ചത്തെ ചോദ്യം ചെയ്യുന്ന […]