വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം അടങ്ങിയ ധനബിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു.ബില്ലിൽ പ്രതിപക്ഷം ക്രമപ്രശ്നം ഉന്നയിച്ചു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്നും കാര്യോപദേശസമിതിയുടെ അനുമതി വാങ്ങിയെന്നും മുഖ്യമന്ത്രി മറുപടി നല്കി. കെ എൻ ബാലഗോപാൽ അവതരിപ്പിച്ച അവസാന ധനബിൽ സബ്ജക്റ്റ് കമ്മിറ്റിക്ക് വിട്ടില്ലെന്നും മുഖ്യമന്ത്രി. ക്രമപ്രശ്നം സ്പീക്കർ തള്ളി. തുടർന്ന് സഭ ബഹിഷ്കരിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.
വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകാനുള്ള ബജറ്റ് നിർദേശം അടങ്ങിയ ധനബിൽ നിയമസഭയിൽ അവതരിപ്പിച്ചു
