വര്‍ഗീയ അധിക്ഷേപം നടത്തിയെന്ന നടി അന്‍സിബ ഹസന്റെ പരാതിയില്‍ നടന്‍ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം. കോടതി വിധിയെ സത്യമേവ ജയതേ എന്ന് പറഞ്ഞാണ് അൻസിബ സ്വീകരിച്ചത്. പരാതിയില്‍ പോലീസ് കേസെടുക്കാത്തതിനെ തുടര്‍ന്നാണ് അന്‍സിബ കോടതിയെ സമീപിച്ചത്.സ്ത്രീത്വത്തെ അപമാനിക്കല്‍ അടക്കമുള്ള പരാതികള്‍ എല്ലാം അന്വേഷിക്കണമെന്നും കോടതി നിര്‍ദേശത്തിലുണ്ട്. ഇതിന് പിന്നാലെ ടിനി ടോമിനെ പരിസഹിച്ച് സംവിധായകൻ എംഎ നിഷാദ്. ടിനിയെ “ഠീം ഠോം” എന്ന് പറഞ്ഞാണ് നിഷാദ് വിശേഷിപ്പിച്ചത്. പിന്നാലെ കോടതിയിൽ ചെന്ന് മജിസ്ട്രേറ്റിനെ അനുകരിക്കരുതെന്നും പറഞ്ഞു.
അൻസിബയുടെ പരാതിയിൽ ടിനി ടോമിനെതിരെ കേസ് എടുക്കാൻ കോടതി നിർദ്ദേശം
