ദേശീയപാത 66 ൽ ചേർത്തല പതിനൊന്നാം മൈലിൽ നിർമ്മാണം പൂർത്തിയായ റോഡിൽ ഗർത്തമുണ്ടായത് കുടിവെള്ള പൈപ്പ് പൊട്ടി മണ്ണിൽ ഉണ്ടായ സമ്മർദ്ദം കാരണമെന്ന് ദേശീയപാത അതോറിറ്റി. സമാനമായ പ്രശ്ന സാധ്യതയുള്ള മറ്റു അഞ്ച് ഇടങ്ങളിൽ ദേശീയപാത അതോറിറ്റിയും ജല അതോറിറ്റിയും സംയുക്ത പരിശോധന നടത്തും. അതേസമയം നിർമാണത്തിൽ ക്രമക്കേടും അഴിമതിയും നടന്നിട്ടുണ്ടെന്ന ആരോപണം സ്ഥലം സന്ദർശിച്ച ഐ ഡെപ്യൂട്ടി ജനറൽ മാനേജർക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ഉന്നയിച്ചു.
ദേശീയപാതയിൽ റോഡിൽ വൻഗർത്തം രൂപപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി എൻഎച്ച്എഐ
