Posted inബിസിനസ്സ്

സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍

ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍. 8.46 ബില്യണ്‍ (73,890.46 കോടി രൂപ) യു.എസ് ഡോളറിലെത്തിയതില്‍ കേരളത്തിനും വലിയ പങ്കുണ്ട്. 2025-26 സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് 73,890.46 കോടി രൂപ (8.46 ബില്യണ്‍) വിലമതിക്കുന്ന 19,72,018 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച. കേരളത്തിന്റെ വരുമാനത്തിലുണ്ടായത് 17 ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 1,94,224 മെട്രിക് ടണ്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചതിലൂടെ 8466.77 കോടി രൂപയുടെ വരുമാനം നേടി. […]

Posted inടെക്നോളജി

‘ഫിഗര്‍ എ.ഐ’ യില്‍ കൂടുതലും റോബോട്ടുകള്‍

നിര്‍മിതബുദ്ധിയും റോബോട്ടുകളും മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ലോകമെമ്പാടുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചരിത്രപരമായ പ്രഖ്യാപനവുമായി പ്രമുഖ റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പായ ‘ഫിഗര്‍ എ.ഐ’. ഈ കമ്പനിയില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ ‘ജോലി’ ചെയ്യുന്നുണ്ടെന്ന് ഫിഗര്‍ എ.ഐ സി.ഇ.ഒ ബ്രെറ്റ് ആഡ്കോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ‘ഹെഡ്കൗണ്ട് വേഴ്‌സസ് റോബോട്ടുകള്‍’ എന്ന ഗ്രാഫും പങ്കുവെച്ചു. പെട്ടികളില്‍ അടുക്കിവെച്ചിരിക്കുന്ന ഡസന്‍കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചിത്രം പങ്കുവെച്ച് ‘പവര്‍ ഓണ്‍’ എന്നും അദ്ദേഹം കുറിച്ചു. 2022 മുതല്‍ 2026 ന്റെ രണ്ടാം […]

Posted inവിനോദം

‘അനന്തന്‍ കാട്’ ചിത്രത്തിലെ മുരളി ഗോപിയുെട ഗ്ലിംപ്സ്

ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ പുറത്ത് വിട്ടു. തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് […]

Posted inവിനോദം

ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘വിസിറ്റര്‍’

ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രം ‘വിസിറ്റര്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറില്‍ അബ്ദുല്‍ ഗഫൂറാണ്. അനൂപ് ഹോര്‍മീസ്, അനില്‍ തമലം എന്നിവര് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമായാണ് ‘വിസിറ്റര്‍’ ഒരുക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, റോണി ഡേവിഡ്, മധു വാര്യര്‍, വിഷ്ണു ജി വാര്യര്‍, കെ പി എ സി […]

Posted inപുസ്തകങ്ങൾ

മഹാ വീര്യം

മഹാമാന്ത്രികന്‍ സാരംഭന്റെ പുനര്‍ജന്മം പ്രഹ്ലാദനും സാക്ഷാല്‍ ആദിപരാശക്തിയുടെ അംശാവതാരം പൂര്‍വികയും ഇവിടെ സുഹൃത്തുക്കളാണ്. നാം സഞ്ചരിക്കാന്‍ പോകുന്ന മഹായാനം പത്മവനത്തിലെ മന്ത്രവാദിയുടെ ജീവിതമാണ്. അവനു ചുറ്റും നമുക്ക് ചിരപരിചിതരായ ദൈവങ്ങളുണ്ടാകും. രാത്രിയുടെ യാമങ്ങളില്‍ നമ്മളില്‍ ചിലരെങ്കിലും ഭയന്ന് തിരിഞ്ഞു നടന്നിട്ടുള്ള പ്രേതങ്ങളുണ്ടാകും. മന്ത്രവാദിയായൊരുത്തന്‍ ആരെ ഭയപ്പെടാനാണ്… ‘മഹാ വീര്യം’. ഗ്രീഷ്മ ടി.എം. മാന്‍കൈന്‍ഡ് ലിറ്ററേച്ചര്‍. വില 361 രൂപ.

Posted inഓട്ടോമോട്ടീവ്

ജിംനി എക്സ്എല്‍ റിനോ സ്‌പെഷ്യല്‍ എഡിഷന്‍

സുസുക്കി തങ്ങളുടെ ജനപ്രിയ ഓഫ്-റോഡ് എസ്യുവിയായ ജിംനിയുടെ ഏറ്റവും വിലയേറിയതും എക്സ്‌ക്ലൂസീവുമായ പതിപ്പ് ഓസ്ട്രേലിയയില്‍ പുറത്തിറക്കി. ജിംനി എക്സ്എല്‍ റിനോ സ്‌പെഷ്യല്‍ എഡിഷന്‍ എന്നാണ് ഇതിന്റെ പേര്. ഇന്ത്യയില്‍ മാരുതി സുസുക്കി ജിംനി എന്ന അഞ്ച് ഡോറുകളുള്ള ജിംനി എക്സ്എല്ലിനെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ നിന്ന് വ്യത്യസ്തമാക്കുന്ന തരത്തില്‍ കമ്പനി നിരവധി പുതിയ കോസ്മെറ്റിക് അപ്ഡേറ്റുകള്‍, എക്സ്‌ക്ലൂസീവ് സവിശേഷതകള്‍, പ്രത്യേക ആക്സസറി പാക്കേജുകള്‍ എന്നിവ ചേര്‍ത്തിട്ടുണ്ട്. കൈനറ്റിക് യെല്ലോ നിറത്തിലും പേള്‍ ബ്ലാക്ക് […]

Posted inആരോഗ്യം

രാത്രി വൈകി മുട്ട കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും

പ്രോട്ടീന്‍, വിറ്റാമിന്‍ ബി 12, കോളിന്‍ തുടങ്ങി നിരവധി അവശ്യ പോഷകങ്ങള്‍ നിറഞ്ഞതാണെങ്കിലും പലരും കൊളസ്‌ട്രോള്‍ പേടിച്ച് മുട്ടയെ അകറ്റിനിര്‍ത്താറുണ്ട്. അഥവാ മുട്ട കഴിച്ചാലും മുട്ടയുടെ മഞ്ഞ ഒഴിവാക്കി വെള്ള മാത്രമാണ് കഴിക്കുക. ഒരു ശരാശരി വലിപ്പമുള്ള മുട്ടയില്‍ 207 മില്ലിഗ്രാം ഡയറ്ററി കൊളസ്‌ട്രോളാണ് അടങ്ങിയിരിക്കുന്നത്. ഇത് നേരത്തെ അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച ദൈനംദിന പരിധിയുടെ മൂന്നില്‍ രണ്ട് ഭാഗം വരും. എന്നാല്‍ ഡയറ്ററി കൊളസ്‌ട്രോളും രക്തത്തിലെ കൊളസ്‌ട്രോളും ഒന്നല്ല, രണ്ടാണ്. ഡയറ്ററി കൊളസ്‌ട്രോള്‍ ഒരുകാലത്ത് […]

Posted inഷോർട് ന്യൂസ്

മദ്ധ്യാഹ്‌ന വാർത്തകൾ 

  ക്ഷേമ പെൻഷൻ മുടങ്ങില്ലെന്നും തുക 3,000 രൂപയാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ഉറപ്പ് നൽകി. അനർഹരെ ഒഴിവാക്കി അർഹർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും, സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോസ് ആഞ്ചൽസിൽ നിന്നൊരാൾ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കാര്യവും മുഖ്യമന്ത്രി സഭയിൽ സൂചിപ്പിച്ചു.   സർക്കാരിന്റെ പ്രിയദർശിനി ബസ് സൗജന്യ യാത്രാ പദ്ധതിക്കെതിരെ നൽകിയ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭരണഘടനാവിരുദ്ധത ചൂണ്ടിക്കാട്ടാൻ ഹർജിക്കാരനായില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.   സംസ്ഥാനത്ത് […]

Posted inലേറ്റസ്റ്റ്

ഖത്തറിലെ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി

ഖത്തറിലെ റാസ് ലഫാനിലെ ഫാക്ടറിയിൽ ഞായറാഴ്ച ഉണ്ടായ ഉഗ്ര സ്ഫോടനത്തിൽ പരിക്കേറ്റവരുടെ എണ്ണം 54 ആയി. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദ്രവീകൃത പ്രകൃതിവാതക (എൽഎൻജി) ഉൽപാദന-കയറ്റുമതി കേന്ദ്രങ്ങളിലൊന്നാണിത്. അപകടത്തിൽ 18 ജീവനക്കാരെ കാണാതായി. ഇവർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാൽ, സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിലുള്ള യാതൊരുവിധ വാതക ചോർച്ചയും ഉണ്ടായിട്ടില്ലെന്നാണ് മന്ത്രാലയം വിശദീകരണം. അപകട സമയത്ത് ദോഹയിൽ വലിയ രീതിയിലുള്ള സ്ഫോടന ശബ്ദം കേട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.

Posted inലേറ്റസ്റ്റ്

തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ

തമിഴ്നാട്ടിൽ മുഖ്യമന്ത്രി വിജയ്‍യുടെ 52-ാം ജന്മദിനം ആഘോഷമാക്കി ടിവികെ.ഞായറാഴ്ച രാത്രി ശിവകാശിയിൽ വൻ വെടിക്കെട്ട് അരങ്ങേറി. പാർട്ടി പ്രവർത്തകരടക്കം നൂറുകണക്കിന് പേർ വെടിക്കെട്ട് കാണാനെത്തി. മന്ത്രി കീ‍ർത്തന, നടൻ ജയ് എന്നിവരും വെടിക്കെട്ട് കാണാൻ എത്തിയിരുന്നു. അതിനിടെ, വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന കുഞ്ഞുങ്ങൾക്ക് ടിവികെ നേതാവും മന്ത്രിയുമായ ശ്രീനാഥ് സ്വ‍ർണമോതിരം സമ്മാനിച്ചു. തൂത്തുക്കുടിയിലെ സർക്കാർ ആശുപത്രിയിൽ തിങ്കളാഴ്ച രാവിലെ സന്ദർശനം നടത്തിയ മന്ത്രിയാണ് വിജയ്‍യുടെ ജന്മദിനത്തിൽ പിറന്ന ആറ് കുട്ടികൾക്ക് സ്വ‍ർണമോതിരം സമ്മാനിച്ചത്.