നിര്‍മിത ബുദ്ധിയുടെ വരവോടെ പ്രധാനപ്പെട്ട ഇന്ത്യന്‍ ഐടി കമ്പനികളുടെ ഓഹരിവില 50 ശതമാനത്തിലേറെ ഇടിഞ്ഞു. 10 ഇന്ത്യന്‍ ഐടി കമ്പനികളുടെ വിപണി മൂലധനത്തില്‍ 19 ലക്ഷം കോടി രൂപയിലധികമാണ് ചോര്‍ന്നു പോയത്. ടിസിഎസും ഇന്‍ഫോസിസും 2020നു ശേഷമുള്ള താഴ്ന്ന നിലയിലാണ്. 2024 ഓഗസ്റ്റ് 30ന് സര്‍വകാല റെക്കോഡായ 4,592.25 രൂപയിലെത്തിയ ടിസിഎസ് ഓഹരിവില ഇപ്പോള്‍ 56 ശതമാനമാണ് ഇടിഞ്ഞത്. 2021 ഒക്ടോബര്‍ 14ലെ 369.93 എന്ന സര്‍വകാല ഓഹരിവിലയില്‍ നിന്ന് 170 രൂപയിലേക്കാണ് വിപ്രോ കൂപ്പുകുത്തിയത്. 50 ശതമാനത്തിനടുത്താണ് ഇന്‍ഫോസിസിന്റെ ഓഹരിവില ഇടിഞ്ഞത്. എച്ച്സിഎല്‍ ടെക് 2025 ജനുവരിയില്‍ നിന്ന് 47 ശതമാനത്തിനു മുകളില്‍ താഴേക്ക് പോയപ്പോള്‍ പെര്‍സിസ്റ്റന്റ് സിസ്റ്റംസ് 36 ശതമാനം ഇടിഞ്ഞു. ടെക് മഹീന്ദ്രയുടെ വീഴ്ച്ച 25 ശതമാനത്തിന് മുകളിലാണ്. കോഡിംഗ്, കസ്റ്റമര്‍ സപ്പോര്‍ട്ട്, ബാക്ക്-ഓഫീസ് ജോലികള്‍ എന്നിവ എ.ഐ വേഗത്തില്‍ ഏറ്റെടുക്കുന്നത് ഇന്ത്യന്‍ ഐടി മോഡലിന് ഭീഷണിയാണ്.
എഐ വരവോടെ കുപ്പുകുത്തി ഇന്ത്യന്‍ ഐടി കമ്പനികള്‍
