നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും. സ്ത്രീകളോടുള്ള മോശം പെരുമാറ്റം, ലൈംഗിക സൂചനയോടെ ഉള്ള പരാമർശം, സ്ത്രീകൾക്കെതിരായ അശ്ലീല പ്രയോഗം, മത സ്പർദ്ധ വളർത്തൽ, മതവികാരം വൃണപ്പെടുത്താൽ തുടങ്ങിയ വകുപ്പുകളാണ് നിലവിൽ ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്.
ടിനി ടോമിനെ വീണ്ടും ചോദ്യം ചെയ്യും
