മലയാളികള്‍ ഹൃദയത്തിലേറ്റിയ ഒട്ടനവധി ചലച്ചിത്രഗാനങ്ങള്‍ സമ്മാനിച്ച ബി കെ ഹരിനാരായണന്‍, തന്റെ കാവ്യാത്മകമായ ഭാഷയെ നോവലിന്റെ വിശാലമായ ക്യാന്‍വാസിലേക്ക് പടര്‍ത്തിക്കൊണ്ട് തന്റെ സാഹിത്യസപര്യയില്‍ പുതിയൊരധ്യായത്തിന് തുടക്കം കുറിക്കുകയാണ്. ലോകമൊട്ടാകെയുള്ള പ്രണയികള്‍ക്ക് ‘താജ്മഹല്‍ ‘ എന്നത് വെറുമൊരു വെണ്ണക്കല്‍ നിര്‍മ്മിതിയല്ല. അത് അനശ്വരമായ പ്രണയത്തിന്റെ ആഗോളചിഹ്നമാണ്. ആഗോളമായ ആ പ്രണയസങ്കല്‍പ്പത്തെ പ്രാദേശികമായ മണ്ണിലേക്ക് പറിച്ചുനടുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവികമായ ആത്മാര്‍ത്ഥത ‘കുന്നംകുളം താജ്മഹല്‍’ എന്ന പേര് വായനക്കാരന് മുന്‍കൂട്ടി നല്‍കുന്നുണ്ട്. അത് പ്രണയത്തിന്റെ സാര്‍വ്വലൗകികതയെ നമ്മുടെ സ്വന്തം നാട്ടുവഴികളിലേക്ക് മനോഹരമായി ആനയിക്കുന്നു. ‘കുന്നംകുളം താജ്മഹല്‍’. ബി കെ ഹരിനാരായണന്‍. ഡിസി ബുക്‌സ്. വില 216 രൂപ.
കുന്നംകുളം താജ്മഹല്‍
