ഇമ്രാന്‍ ഹാഷ്മിയുെട ആക്ഷന്‍ റൊമാന്റിക് ചിത്രം ‘ആവാരപന്‍’ രണ്ടാം ഭാഗം ടീസര്‍ എത്തി. 2007-ല്‍ പുറത്തിറങ്ങിയ സിനിമയുടെ തുടര്‍ച്ചയായാണ് ‘ആവാരപന്‍ 2’ എത്തുന്നത്. മോഹിത് സൂരിയാണ് ആദ്യ ഭാഗമൊരുക്കിയതെങ്കില്‍ രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത് നിഥിന്‍ കക്കര്‍ ആണ്. നിര്‍മാണം വിശേഷ് ഭട്ട്. ദിഷ പതാനി, ഷബാന ആസ്മി എന്നിവര്‍ക്കൊപ്പം ഇമ്രാന്‍ ഹാഷ്മിയും തിരിച്ചെത്തുന്നു, സുരേന്ദര്‍ വിക്കി, വിജയന്ത് കോലി, അതുല്‍ കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു. ചിത്രം ഓഗസ്റ്റ് 14ന് തിയറ്ററുകളിലെത്തും.
