ജന്തർ മന്തറിൽ രാവിലെ മുതൽ തുടങ്ങിയ പ്രതിഷേധം നാളെ രാവിലെ വരെ നീട്ടിയതായി സി ജെ പി നേതാവ് അഭിജിത് ദീപ്കെ. കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ദില്ലി ജന്തർ മന്തറിലെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് സിജെപി പ്രഖ്യാപിച്ചു. രാത്രി സമരത്തിനായി അതിവേഗം കത്ത് നൽകിയെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു. ഇന്ന് വൈകിട്ട് ആറു മണിക്ക് ആരംഭിച്ച് നാളെ വരെ നീളുന്ന രാപകൽ സമരവുമായി മുന്നോട്ട് പോകാനാണ് സി ജെ പിയുടെ തീരുമാനം. രാത്രിയിലും ജന്തർ […]
കിഫ്ബി ഇന്നത്തെ കാലത്തിനുസരിച്ച് പുനരാവിഷ്കരിക്കണമെന്ന് ജി സുധാകരൻ
കിഫ്‌ബി ഇന്നത്തെ കാലത്തിനുസരിച്ച് പുനരാവിഷ്കരിക്കണമെന്നും, സർക്കാർ കിഫ്ബിയെ കുറിച്ച് പഠിച്ച് നല്ല നിലയിൽ കൊണ്ടുവരട്ടെയെന്നും അമ്പലപ്പുഴ എംഎൽഎ ജി സുധാകരൻ. കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും, കേരളം മൊത്തം നോക്കിയാൽ വൻകിട പദ്ധതികൾ എല്ലാം നടപ്പാക്കിയത് കിഫ്ബി വഴിയാണെന്നും സുധാകരൻ പറഞ്ഞു. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമ്മാണം 90% വും കിഫ്ബി വഴി ആണെന്നും, അത് സർക്കാരിൻ്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിഎംശ്രീക്കെതിരെ യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കി
ഫെഡറൽ തത്വങ്ങൾ ദുർബലപ്പെടുത്തുന്ന പിഎംശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കരുതെന്ന പ്രമേയം പാസാക്കി യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റി. രാജ്യത്ത് മതനിരപേക്ഷതയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മുന്നേറണം. വിദ്യാഭ്യാസ മേഖലയിൽ സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനെ പ്രതിരോധിക്കുന്നതിനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചതെന്നും, കേരളത്തിൽ സംഘപരിവാർ അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ ചെറുത്തു തോൽപ്പിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസികളുടെയും ബാധ്യതയാണെന്നും പ്രമേയത്തിൽ പറയുന്നു.
തൃണമൂൽ കോൺഗ്രസിന്‍റെ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു
തൃണമൂൽ കോൺഗ്രസിന്‍റെ 440 കോടിയോളം രൂപ നിക്ഷേപമുള്ള മൂന്ന് ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. പാർട്ടിയിലെ വിമത എംഎൽഎമാർ നൽകിയ പരാതിയെത്തുടർന്നാണ് പോലീസിന്‍റെ ഈ നടപടി. ഫണ്ടുകളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷണം വേണമെന്നാണ് വിമതർ ആവശ്യപ്പെട്ടിരിക്കുന്നത്. ഒരു സ്വകാര്യ ബാങ്കിലുള്ള ഈ മൂന്ന് അക്കൗണ്ടുകളിൽ നിന്നുമുള്ള പണം പിൻവലിക്കുന്നതും തടഞ്ഞിരിക്കുകയാണ്. എന്നാൽ അക്കൗണ്ടുകളിലേക്ക് പണം വരുന്നതിന് തടസ്സമില്ലെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതോടെ പാർട്ടിക്കുള്ളിലെ ആഭ്യന്തര അധികാരത്തർക്കവും സാമ്പത്തിക പ്രതിസന്ധിയും കൂടുതൽ രൂക്ഷമായിരിക്കുകയാണ്.
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് സംരക്ഷണസമിതി
എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശൻ രാജിവെക്കണമെന്ന് എസ്എൻഡിപി സംരക്ഷണസമിതി. വെള്ളാപ്പള്ളി നടേശനെതിരായ കുറ്റപത്രത്തിന് വിജിലൻസ് ഡയറക്ടർ അനുമതി നൽകിയതിനിടെയാണ് എസ്എൻഡിപി സംരക്ഷണസമിതിയുടെ പ്രതികരണം. കെ കെ മഹേശൻ്റെ മരണത്തിലും വെള്ളാപ്പള്ളി പ്രതിയാണെന്നും, കഴിഞ്ഞ സർക്കാരിൻ്റെ കാലത്തെ സ്വാധീനം കൊണ്ടാണ് പല കേസുകളിൽ നിന്നും വെള്ളാപ്പള്ളി രക്ഷപ്പെട്ടതെന്നും എസ്എൻഡിപി സംരക്ഷണസമിതി ചെയർമാർ എസ് ചന്ദ്രസേനൻ പറഞ്ഞു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 20, ശനി
പൊതുറോഡുകളില്‍ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി. തടസമില്ലാതെ നടക്കാന്‍ പൗരന് മൗലികാവകാശമുണ്ട്. സുരക്ഷിതവും തടസ്സരഹിതവുമായ നടപ്പാതകള്‍ ഉറപ്പാക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ സുപ്രധാന നിരീക്ഷണം. സംസ്ഥാനത്ത് 140 നിയോജക മണ്ഡലങ്ങളിലെ എംഎല്‍എമാരെയും എംപിമാരെയും അണിനിരത്തി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് തൂഫാന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്‍ തൂഫാനിലൂടെ 15 കോടിയോളം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി. ലഹരിക്കെതിരെ കൂടുതല്‍ മതനേതാക്കളുടെ പിന്തുണ […]
തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം
തെക്കൻ ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം. ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വന്ന് മണിക്കൂറുകൾക്കകം ശനിയാഴ്ച പുലർച്ചെയുണ്ടായ വ്യോമ-ഡ്രോൺ ആക്രമണങ്ങളിൽ അഞ്ച് പേർ കൊല്ലപ്പെട്ടതായി ലെബനൻ ഔദ്യോഗിക വാർത്താ ഏജൻസിയായ എൻഎൻഎ റിപ്പോർട്ട് ചെയ്തു. ഇതോടെ മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തൽ കരാർ വീണ്ടും ലംഘിക്കപ്പെട്ടു. വെള്ളിയാഴ്ച പ്രാദേശിക സമയം വൈകുന്നേരം 4 മണിയോടെയാണ് യു.എസും ഖത്തറും മധ്യസ്ഥത വഹിച്ച വെടിനിർത്തൽ കരാർ നിലവിൽ വന്നത്.
എന്‍എസ്ഇ ഐപിഒയില്‍ വന്‍ നേട്ടം സ്വന്തമാക്കാന്‍ എസ്ബിഐ
30,000 കോടി രൂപ മൂല്യമുള്ള പ്രാരംഭ ഓഹരി വില്പനയുമായി എന്‍എസ്ഇ എത്തുമ്പോള്‍ വന്‍ നേട്ടം സ്വന്തമാക്കാന്‍ എസ്ബിഐ. തൊണ്ണൂറുകളിലെ നിക്ഷേപത്തിലൂടെ നേടിയ ഓഹരികള്‍ വില്‍ക്കുന്നതിലൂടെയാണ് എസ്ബിഐക്ക് ഇത്രയും തുക ലഭിക്കുക. 80 പൈസയ്ക്കാണ് ഇവര്‍ ഓഹരികള്‍ വാങ്ങിയത്. അതായത് 2,56,775 ശതമാനം നേട്ടം. 1.98 കോടി രൂപയാണ് അന്ന് നിക്ഷേപിച്ചത്. ന്യൂ ഇന്ത്യ അഷ്വറന്‍സ്, നാഷണല്‍ ഇന്‍ഷുറന്‍സ് കമ്പനി 32 പൈസയ്ക്ക് വാങ്ങിയ ഓഹരിയിലൂടെ 6,422 മടങ്ങ് ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. സ്റ്റോക്ക് ഹോള്‍ഡിംഗ് കോര്‍പ്പറേഷന്‍ ഓഫ് […]
എഐ ഇന്നൊവേഷനില്‍ ബംഗളൂരുവിന് ഏഷ്യയില്‍ രണ്ടാം സ്ഥാനം
ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് 2026 പ്രകാരം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്നൊവേഷനില്‍ ബംഗളൂരു ഏഷ്യയില്‍ രണ്ടാം സ്ഥാനം കൈവരിച്ചു. മികച്ച പ്രകടനം, ഗവേഷണം എന്നിവയുടെ കാര്യത്തില്‍ ലോകത്തിലെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിലും ബംഗളൂരു ഇടം നേടി. ആഗോള സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൂചികയില്‍ 15-ാം സ്ഥാനത്താണ് ബംഗളൂരു. 152.8 ബില്യണ്‍ യു.എസ് ഡോളറിന്റെ ഇക്കോസിസ്റ്റം മൂല്യമാണ് നഗരത്തിനുള്ളത്. ഇന്ത്യയിലെ മൊത്തത്തിലുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിങ്ങിന്റെ ഏകദേശം 58 ശതമാനവും കര്‍ണാടകയിലേക്കാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന […]
സയന്‍സ് ഫിക്ഷന്‍ ചിത്രം ‘പ്ലൂട്ടോ’യിലെ ആദ്യ ഗാനം
പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘പ്ലൂട്ടോ’യിലെ ആദ്യ വീഡിയോ ഗാനം ‘യുഎഫ്ഒ മോഡ്’ റിലീസ് ചെയ്തു. അര്‍ക്കാഡോ സംഗീത സംവിധാനം നിര്‍വ്വഹിച്ച ഏറ്റവും പുതിയ ഗാനം കൂടിയാണിത്. യുവതലമുറയെ ഹരം കൊള്ളിക്കുന്ന വെസ്റ്റേണ്‍ ബീറ്റുകളും വേറിട്ട വരികളും കോര്‍ത്തിണക്കിയാണ് ‘യുഎഫ്ഒ മോഡ്’ ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് നിയാസ് മുഹമ്മദ് ആണ്. അല്‍ത്താഫ് സലീം അന്യഗ്രഹ ജീവിയായി […]
