Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  ബജറ്റിൽ ഫണ്ട് വകയിരുത്താത്ത ലൈഫ് പദ്ധതിയിൽ പ്രശ്നങ്ങളുണ്ടെന്നും അവ പരിഹരിക്കുമെന്നും മന്ത്രി കെ.എം. ഷാജി വ്യക്തമാക്കി. എന്നാൽ പ്രതികാരബുദ്ധിയോടെ പദ്ധതിയെ സമീപിക്കില്ലെന്നും അർഹതപ്പെട്ടവർക്ക് വീട് നൽകുമെന്നും അദ്ദേഹം ഉറപ്പുനൽകിയപ്പോൾ, പദ്ധതിയെ ഇഞ്ചിഞ്ചായി കൊല്ലാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് മുൻ മന്ത്രി എം.ബി. രാജേഷ് ആരോപിച്ചു.   നിപ രോഗബാധിതന്റെ സമ്പർപ്പട്ടികയിൽ ഉൾപ്പെട്ട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ഇന്നലെ സാമ്പിൾ ശേഖരിച്ച ആരോഗ്യ പ്രവർത്തകയുടെ പരിശോധനാ ഫലവും നെഗറ്റീവെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ. ഇതോടെ രോഗിയുടെ സമ്പർക്ക […]

Posted inവിനോദം

പൃഥ്വിരാജും കരീന കപൂറും ഒന്നിക്കുന്ന ‘ദായ്‌റ’ റിലീസിന്

പൃഥ്വിരാജ് സുകുമാരനും കരീന കപൂര്‍ ഖാനും ആദ്യമായി ഒന്നിക്കുന്ന ബോളിവുഡ് ചിത്രമായ ‘ദായ്‌റ’യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. മേഘ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 2026 സെപ്റ്റംബര്‍ 18ന് തിയറ്ററുകളിലെത്തും. ജംഗിള്‍ പിക്‌ചേഴ്‌സും പെന്‍ സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. പോലീസ് വേഷത്തിലാണ് പ്രിഥ്വിരാജ് എത്തുന്നത്. യഥാര്‍ഥ സംഭവങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുള്ള ത്രില്ലര്‍ ചിത്രമായ ‘ദായ്‌റ’യുടെ തിരക്കഥ യാഷ് കെസ്വാനി, സീമ അഗര്‍വാള്‍, മേഘ്‌ന ഗുല്‍സാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. ‘റാസി’, ‘തല്‍വാര്‍’ എന്നീ ശ്രദ്ധേയ […]

Posted inബിസിനസ്സ്

‘ബിഎസ്ഇ സാത്വിക് 100’ പുറത്തിറക്കി

ഓഹരി വിപണിയില്‍ കേവലം സാമ്പത്തിക ലാഭത്തിനപ്പുറം ധാര്‍മ്മികതയ്ക്കും സുതാര്യതയ്ക്കും മുന്‍ഗണന നല്‍കുന്ന നിക്ഷേപകര്‍ക്കായി പുതിയ സൂചിക അവതരിപ്പിച്ച് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്. ബിഎസ്ഇയുടെ ഇന്‍ഡെക്‌സ് സേവന വിഭാഗമായ ബിഎസ്ഇ ഇന്‍ഡെക്‌സ് സര്‍വീസസ് ലിമിറ്റഡാണ് രാജ്യത്തെ ആദ്യത്തെ ‘സാത്വിക്’ സൂചിക പുറത്തിറക്കിയത്. ‘ബിഎസ്ഇ സാത്വിക് 100’ എന്ന് പേരിട്ടിരിക്കുന്ന ഈ പുതിയ സൂചിക, മൂല്യാധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നവര്‍ക്കായാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ആഗോളതലത്തില്‍ ഇഎസ്ജി അധിഷ്ഠിത നിക്ഷേപങ്ങളോട് താല്പര്യം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ബിഎസ്ഇയുടെ ഈ നീക്കം. മൂല്യാധിഷ്ഠിത നിക്ഷേപകര്‍ക്ക് […]

Posted inടെക്നോളജി

ഉപഗ്രഹ വാര്‍ത്താവിനിമയ രംഗത്തേക്ക് ജിയോ

ലോകത്തെ ഏറ്റവും വലിയ കോടീശ്വരനായ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള ആഗോള ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനദാതാക്കളുമായി നേരിട്ടുള്ള മത്സരത്തിന് ഒരുങ്ങി റിലയന്‍സ് ജിയോ. ഇന്ത്യയ്ക്കായി ഒരു ലോ എര്‍ത്ത് ഓര്‍ബിറ്റ് സാറ്റലൈറ്റ് കോണ്‍സ്റ്റലേഷന്‍ വികസിപ്പിച്ച് ഉപഗ്രഹ വാര്‍ത്താവിനിമയ രംഗത്തേക്ക് പ്രവേശിക്കാനുള്ള പദ്ധതികള്‍ ജിയോ പ്രഖ്യാപിച്ചു. നിലവില്‍ ആഗോള സാറ്റലൈറ്റ് ബ്രോഡ്ബാന്‍ഡ് വിപണിയില്‍ സ്റ്റാര്‍ലിങ്കാണ് മുന്‍പന്തിയില്‍. സ്റ്റാര്‍ലിങ്കിന് ഭ്രമണപഥത്തില്‍ ഏകദേശം 10,634 സജീവ ഉപഗ്രഹങ്ങളുണ്ട്. കൂടാതെ ലോകമെമ്പാടുമായി ഏകദേശം 12 ദശലക്ഷം ഉപഭോക്താക്കള്‍ക്ക് അവര്‍ സേവനം നല്‍കുന്നു. […]

Posted inവിനോദം

നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു

‘നേരം’, ‘പ്രേമം’ എന്നീ സൂപ്പര്‍ഹിറ്റുകള്‍ക്കുശേഷം നിവിന്‍ പോളിയും അല്‍ഫോന്‍സ് പുത്രനും വീണ്ടും ഒന്നിക്കുന്നു. നിവിന്‍ പോളിയുടെ അന്‍പതാം സിനിമയായാകും ഈ അല്‍ഫോന്‍സ് പുത്രന്‍ ചിത്രം ഒരുങ്ങുക. സിനിമയുടെ ൈടൈറ്റില്‍ ലോഞ്ച് വരുന്ന 27-ാം തിയതി പത്മ തിയറ്ററില്‍ വച്ച് രാവിലെ പത്ത് മണിക്ക് നിര്‍വഹിക്കും. ബൈക്ക് റേസിങുമായി ബന്ധപ്പെട്ടാകും സിനിമയുടെ കഥയെന്ന് സൂചനയുണ്ട്. ‘ഗോള്‍ഡിനു’ ശേഷം അല്‍ഫോന്‍സ് സംവിധാനം ചെയ്യുന്ന നാലാമത്തെ സിനിമയാണിത്. മുമ്പുള്ള സിനിമകളിലേതു പോലെ കഥ, തിരക്കഥ, സംഭാഷണം, എഡിറ്റിങ്, കളര്‍ ഗ്രേഡിങ് എന്നിവയും […]

Posted inഓട്ടോമോട്ടീവ്

‘എംജി എം9 പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍ സ്വന്തമാക്കി പ്രഭുദേവ

എംജി സെലക്ടിന്റെ പ്രീമിയം മോഡലായ ‘എംജി എം9 – പ്രസിഡന്‍ഷ്യല്‍ ലിമോസിന്‍’ സ്വന്തമാക്കി നടന്‍ പ്രഭുദേവ. യാത്രകളില്‍ അതീവ സുഖസൗകര്യങ്ങളും ആഡംബരവും ആഗ്രഹിക്കുന്നവര്‍ക്കായി രൂപകല്‍പ്പന ചെയ്തതാണ് ഈ ഫ്‌ലാഗ്ഷിപ്പ് മോഡല്‍. 16 തരത്തില്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന ഈ സീറ്റുകളില്‍ 8 മസാജ് മോഡുകള്‍, ഹീറ്റിങ്, വെന്റിലേഷന്‍ സൗകര്യങ്ങള്‍ എന്നിവയുണ്ട്. യാത്രാ അനുഭവം മെച്ചപ്പെടുത്താന്‍ കോന്യക് ബ്രൗണ്‍ ലെതര്‍ ഇന്റീരിയര്‍, ആംറെസ്റ്റിലെ ഇന്റലിജന്റ് കണ്‍ട്രോളുകള്‍, യാറ്റ് സ്‌റ്റൈല്‍ ഡ്യുവല്‍ സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിങ് എന്നിവയും ഇതിലൊരുക്കിയിരിക്കുന്നു. 13 സ്പീക്കറുകളുള്ള […]

Posted inപുസ്തകങ്ങൾ

ഒരു ചൈല്‍ഡ് ഫ്രീ പ്രണയ കഥ

ആധുനികമായ ചൈല്‍ഡ്ഫ്രീ ജീവിതശൈലിയും പരമ്പരാഗത കുടുംബ മൂല്യങ്ങളും തമ്മിലുള്ള രസകരമായ സംഘര്‍ഷത്തെ ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിക്കുന്നതോടൊപ്പം തലമുറകള്‍ തമ്മിലുള്ള അന്തരം കേവലം പ്രായത്തിന്റെ വ്യത്യാസം മാത്രമല്ല മറിച്ച് കാഴ്ചപ്പാടുകളുടേയും ബോധ്യങ്ങളുടേയുമാണെന്നും ബന്ധം, സ്‌നേഹം, സംരക്ഷണം, വാത്സല്യം എന്നിവയുടെ പേരില്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് നടത്തുന്ന കടന്നുകയറ്റങ്ങളെ പരിഹസിക്കുമ്പോഴും ഉള്ളുപൊള്ളിക്കുന്ന വൈകാരിക നിമിഷങ്ങളും പരസ്പര ബഹുമാനത്തോടെയുള്ള വിട്ടുവീഴ്ചകളും നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും. ഹാസ്യത്തിന്റെ മേമ്പൊടിയോടെ, എന്നാല്‍ മനുഷ്യജീവിതത്തിലെ സങ്കീര്‍ണ്ണതകളെയും വൈകാരികമായ ഉയര്‍ച്ചതാഴ്ചകളെയും ആഴത്തില്‍ സ്പര്‍ശിക്കുന്ന ഒന്നാണ് ഈ സ്‌ക്രീനെല്ല. […]

Posted inആരോഗ്യം

ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ നടത്തമാകാം

ദിവസവും 30 മുതല്‍ 45 മിനിറ്റ് വരെ നടക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളുടെയും സാധ്യത കുറയ്ക്കുകയും ജീവിതനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പതിവായുള്ള നടത്തം ഹൃദയത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും രക്തയോട്ടം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, സ്ട്രോക്ക് തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു. നടക്കുമ്പോള്‍ ശരീരത്തിലെ കലോറി ചെലവാകുന്നതിനാല്‍ അധിക കൊഴുപ്പ് കുറയുന്നു. ആരോഗ്യകരമായ ഭക്ഷണക്രമത്തോടൊപ്പം ദിവസവുമുള്ള നടത്തം ഉള്‍പ്പെടുത്തിയാല്‍ വണ്ണം നിയന്ത്രിക്കുന്നത് എളുപ്പമാകും. നടത്തം ശരീരത്തിലെ ഇന്‍സുലിന്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. അതുവഴി രക്തത്തിലെ പഞ്ചസാരയുടെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പി ഡി സന്തോഷ് കുമാറിനെതിരെ നൽകിയ കത്തിൽ വിശദീകരണവുമായി കെ മുരളീധരൻ

സ്വർണപാളികള്‍ കൊണ്ടുപോയതിൽ തിരുവിതാംകൂർ ദേവസ്വം അംഗമായ അഡ്വ. സന്തോഷിനെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കെ.മുരളീധരൻ എസ്ഐടിക്ക് കത്ത് നൽകിയതിൽ വിശദീകരണവുമായി ദേവസ്വം മന്ത്രി കെ മുരളീധരൻ. ശബരിമലയിലെ 2025ലെ സ്വർണം പൂശലുമായി ബന്ധപ്പെട്ട് സന്തോഷിനെ കുറിച്ച് പരാതികൾ ലഭിച്ചിരുന്നുവെന്നും അതുകൊണ്ടാണ് ഈ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന് കത്തയച്ചതെന്നും കെ. മുരളീധരൻ വ്യക്തമാക്കി. ദേവസ്വത്തിലെ യൂണിയനാണ് പരാതി നൽകിയത്. കിട്ടിയ പരാതി അന്വേഷിക്കണമെന്നതിനാലാണ് അന്വേഷണ സംഘത്തെ അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

സർക്കാരിന്‍റെ മദ്യ നയത്തെ വിമർശിച്ച് താമരശ്ശേരി ബിഷപ്പ്

സംസ്ഥാന സർക്കാർ മദ്യത്തിന്റെ നികുതി കുറച്ചതിലും വീര്യം കുറഞ്ഞ മദ്യ ഉത്പാദനത്തിനുള്ള തീരുമാനത്തിലും വിമർശനവുമായി താമരശ്ശേരി ബിഷപ്പ് മാർ റെമജിയോസ് ഇഞ്ചനാനിയൽ. സമൂഹത്തിന് തെറ്റായ സന്ദേശം നൽകുന്നതാണ് ഈ തീരുമാനങ്ങളെന്നും ഉടൻ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തീരുമാനം തൂഫാൻ പദ്ധതിയുടെ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതാണെന്നും താമരശ്ശേരി ബിഷപ്പ് ചൂണ്ടിക്കാട്ടി. മഹാത്മാ ഗാന്ധിയുടെ പിന്മുറക്കാരാണെന്ന് പറയുന്നവരിൽ നിന്നും ഇത്തരം ഒരു ലഹരി പ്രോത്സാഹന നടപടി ഒരിക്കലും പ്രതീക്ഷിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.