Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ ആൾമാറാട്ടം നടത്തിയ 24 പേർഅറസ്റ്റിലായി

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ ആൾമാറാട്ടം നടത്തിയ 24 പേർഅറസ്റ്റിലായി.ആൾമാറാട്ടക്കേസിൽ ഇതുവരെ 24 പേർ പിടിയിലായി. ഡീൽ നടന്നത് 40 ലക്ഷം രൂപക്കാണെന്നും അറസ്റ്റിലായത് സോവർ ഗ്യാങ്ങ് സംഘമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ 5 മെഡിക്കൽ വിദ്യാർത്ഥികളും ഉൾപ്പെടുന്നു. ബയോമെട്രിക്ക് പരിശോധന ചുമതലയിലുള്ള ഉദ്യോഗസ്ഥരും പിടിയിലായി. ബിഹാറിൽ ആൾമാറാട്ടം നടത്തിയ ഒൻപത് പേർ നേരത്തെ അറസ്റ്റിലായിരുന്നു. യഥാർത്ഥ വിദ്യാർത്ഥികൾക്ക് പകരം അറസ്റ്റിലായവർ പരീക്ഷ എഴുതിയെന്ന് പൊലീസ് പറഞ്ഞു. യുപിയിൽ പരീക്ഷയെഴുതിയ വിദ്യാർഥിയിൽ നിന്ന് സിംകാർഡും പഴയ ചോദ്യപേപ്പറും […]

Posted inഷോർട് ന്യൂസ്

പ്രഭാത വാര്‍ത്തകള്‍ | ജൂണ്‍ 22, തിങ്കള്‍

താരസംഘടനയായ ‘അമ്മ’ പ്രസിഡന്റ് ശ്വേത മേനോനും ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരനും അടക്കം 17 അംഗ എക്സിക്യൂട്ടീവ് രാജിവച്ചു. ‘അമ്മ’യുടെ ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടും വരവു ചെലവു കണക്കുകളും സംബന്ധിച്ച തര്‍ക്കമാണ് രാജിയില്‍ കലാശിച്ചത്. കണക്കുകളില്‍ വ്യക്തതയില്ലെന്ന് സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്നവര്‍ ആരോപിച്ചു. 67 ലക്ഷം രൂപയുടെ കണക്ക് എവിടെയെന്ന് അംഗങ്ങള്‍ ചോദിച്ചതോടെ തര്‍ക്കം മൂത്തു. പിറകേ, ശ്വേത രാജി പ്രഖ്യാപിക്കുകയായിരുന്നു. രാഷ്ട്രീയമില്ലാത്ത തന്നെ ബിജെപിക്കാരിയാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ശ്വേത […]

Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

    സംസ്ഥാനത്ത് നിപ നിയന്ത്രണവിധേയമെന്ന് ആരോ​ഗ്യവകുപ്പ്. നിലവിൽ നിരീക്ഷണത്തിലുള്ള ആർക്കും രോഗലക്ഷണങ്ങളില്ല. അതേസമയം, നിപ രോഗബാധിതൻ്റെ ആരോഗ്യനിലയിൽ പുരോഗതിയില്ലെന്നും വെൻ്റിലേറ്ററിൽ തുടരുകയാണെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.   പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു. തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. ‘www.hscap.kerala.gov.in’ൽ അലോട്ട്മെൻ്റ് ഫലം ലഭ്യമാകും.   പിഎം ശ്രീയിൽ നിന്ന് പിന്മാറാൻ യു.ഡി.എഫ്. സർക്കാർ രാഷ്ട്രീയ തീരുമാനം എടുക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവർത്തകരുടെ കൂട്ടായ്മ. ജസ്റ്റിസ് പി.കെ. ഷംസുദീന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ-സാംസ്‌കാരിക […]

Posted inലേറ്റസ്റ്റ്

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളിലും കേസിലും അധിക്ഷേപങ്ങളോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിലും കെ കെ മഹേശന്‍റെ മരണത്തിലും ഉയരുന്ന ആരോപണങ്ങളിലും കേസിലും അധിക്ഷേപങ്ങളോടെ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ. തന്നെ വേട്ടയാടാൻ ചില ‘പുല്ലന്മാർ’ ഒട്ടനവധി തവണ ശ്രമിച്ചിട്ടും ഒന്നും നടന്നില്ല. സി ബി ഐയും സുപ്രീം കോടതിയും വരെ പല കാര്യങ്ങളും പരിശോധിച്ചതാണ്. സി ബി ഐ തന്റെ വീടിന്റെ കോമ്പൗണ്ടിൽ പോലും കയറിയിട്ടില്ലെന്നും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തന്നെ ശിക്ഷിക്കട്ടെയെന്നും അദ്ദേഹം വെല്ലുവിളിച്ചു. സമുദായത്തിൽ തന്നെയുള്ള കുലംകുത്തികളാണ് തനിക്കെതിരെ പ്രവർത്തിക്കുന്നതെന്നും തന്നെ ചൊറിയാൻ വരുന്നത് തനിക്ക് […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം. സെന്റ് പീറ്റേർസ് പോൾ സീ ഫുഡ് എക്സ്പോട്ട്സ് കമ്പനിയിലുണ്ടായ വാതക ചോർച്ചയെ തുടർന്ന് ഏഴ് പേർക്ക് ജീവൻ നഷ്ടമായി. മരണപ്പെട്ടവരെല്ലാം സ്ത്രീ തൊഴിലാളികളാണ്. 64 പേരെ ചെന്നെയിലെ സ്റ്റാൻലി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവരിൽ 23 പേർ തീവ്രപരിചരണ വിഭാഗത്തിലാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദേശീയ ദുരന്തനിവാരണസേന സ്ഥലത്ത് പരിശോധന നടത്തി […]

Posted inലേറ്റസ്റ്റ്

മലയാള സിനിമയിലെ താര സംഘടനയായ `അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ്

മലയാള സിനിമയിലെ താര സംഘടനയായ `അമ്മ’യുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്ന് മന്ത്രി പി സി വിഷ്ണുനാഥ്. കൂടാതെ രാജ്യാന്തര ചലച്ചിത്ര മേള ഇത്തവണയും തിരുവനന്തപുരത്ത് തന്നെ നടക്കുമെന്നും കൊച്ചിയിലേക്ക് വേദി മാറ്റി എന്നുള്ള പ്രചാരണം വ്യാജമാണെന്നും മന്ത്രി വ്യക്തമാക്കി.ഇന്ന് വാർഷിക ജനറൽബോഡി തർക്കത്തിന് പിന്നാലെയാണ് `അമ്മ’ ഭരണസമിതി രാജിവെച്ചത്. താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണെന്നും അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്നും മന്ത്രി പി സി വിഷ്ണുനാഥ് മാധ്യമങ്ങളോട് പറഞ്ഞു. `അമ്മ’യിൽ നടന്ന […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു.  ‘www.hscap.kerala.gov.in’ൽ അലോട്ട്മെൻ്റ് ഫലം ലഭ്യമാകും.  അലോട്ട്‌മെൻ്റ് വിവരങ്ങൾ അഡ്‌മിഷൻ വെബ്സൈറ്റായ ‘www.hscap.kerala.gov.in’ ൽ ഉള്ള ‘Candidate Login-SWS’ലെ ‘Second Allot Results’ ലിങ്കിലൂടെ ലഭിക്കും. ജൂൺ 22 തിങ്കളാഴ്ച രാവിലെ 10 മണിമുതൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നേടാം. പ്രവേശനം ജൂൺ 23ന് വൈകിട്ട് അഞ്ചുമണിവരെ നടക്കും.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

അമ്മ ഭരണ സമിതി രാജിവെച്ചു

വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ താരസംഘടന അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡൻ്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ തുടങ്ങി എല്ലാ അം​ഗങ്ങളും രാജിവെച്ചു. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിക്കും. ഇന്ന് രാവിലെ തുടങ്ങിയ ‘അമ്മ’യുടെ ജനറൽ ബോഡി യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി ഉണ്ടായ തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ പ്രഖ്യാപിച്ചിരുന്നു. തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബി ജെ […]

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ മടക്കയാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി

നീറ്റ് പരീക്ഷ എഴുതാൻ പോകുന്ന വിദ്യാർത്ഥികൾക്ക് യാത്രാതടസ്സങ്ങൾ ഉണ്ടാകാതിരിക്കാൻ  ഡൽഹി വിമാനത്താവളത്തിൽ നിന്ന് വീട്ടിലേക്കുള്ള മടക്കയാത്ര വൈകിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉച്ചയ്ക്ക് 1:15 ഓടെ ഡൽഹി വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രി 2 മണിവരെയാണ് വിമാനത്താവളത്തിൽ കാത്തിരുന്നത്. തൻ്റെ യാത്രയ്ക്കായുള്ള മുന്നൊരുക്കം മൂലം ഗതാഗത കുരുക്ക് ഉണ്ടാകാതിരിക്കാനുള്ള കരുതലെടുത്താണ് പ്രധാനമന്ത്രിയുടെ നടപടി.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

ഓൺലൈൻ ഫുഡ് ഡെലിവറിക്കാർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി

ഓൺലൈൻ ഡെലിവറിയുടെ മറവിൽ ലഹരിവിൽപ്പന നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാർ വഴി ലഹരി കടത്തുന്നതായി പരാതിയുണ്ട് ഈ പരിപാടി ഉടനടി നിർത്തണമെന്നും തുടർന്നാൽ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ‘ഓപ്പറേഷൻ തൂഫാൻ’ വഴിയുള്ള കേസുകളിൽ ആരുടെയും ശുപാർശ കേൾക്കരുതെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. ആംബുലൻസുകൾ ലഹരി വിൽപ്പനയ്ക്കായി ഉപയോഗിക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ അവയും കർശന പരിശോധനയ്ക്ക് വിധേയമാക്കുമെന്നും […]