ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി.തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്ന് ഉയർന്ന വിലയ്ക്ക് അധിക വൈദ്യുതി വാങ്ങി , കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി. എകദേശം 650 മെഗാവാട്ട് വൈദ്യുതി ഉയർന്ന വിലയ്ക്ക് വാങ്ങിയെത്തിച്ചാണ് നിയന്ത്രണം ഒഴിവാക്കിയത്. ഷെഡ്യൂൾ ചെയ്തതിനെക്കാൾ അധിക വൈദ്യുതി ഗ്രിഡിൽ നിന്നും തുടർച്ചയായി എടുക്കുന്നത് ഗ്രിഡ് കോഡിന്റെ ലംഘനം ആയതിനാൽ ഇത് ഒരു സ്ഥിരം സ്രോതസ്സായി കണക്കാക്കാനാവില്ല.
എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷം
എഐഎസ്എഫും എഐവൈഎഫും നടത്തിയ നിയമസഭാ മാർച്ചിൽ പൊലീസ് മലിനജലം പ്രയോഗിച്ചെന്ന് പ്രതിപക്ഷം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വെള്ളം നിറച്ച കുപ്പിയുമായി സഭയിലെത്തി. പകർച്ചവ്യാധിക്കാലത്ത് മലിന ഗുരുതര രോഗങ്ങൾ ഉണ്ടാക്കുന്ന വെള്ളം ജലപീരങ്കിയിൽ പ്രയോഗിച്ചത് ഗൗരവമായി കാണണമെന്നും വിഷയത്തില്‍ ആഭ്യന്തര മന്ത്രി മറുപടി പറയണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. കേരളത്തിൽ ആദ്യമായിട്ടല്ലല്ലോ ജലപീരങ്കി എന്നായിരുന്നു ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ മറുപടി.
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും
ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് സ്റ്റേ ചെയ്ത ട്രിബ്യൂണൽ വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി നാളെ വിധി പറയും. റീനയുടെ കാലാവധി കഴിഞ്ഞെന്നാണ് സർക്കാർ വാദം. വിധി ആരോഗ്യവകുപ്പിനെ സംബന്ധിച്ച് നിർണായകമാണ്. ഇന്ന് വിശദമായ വാദം കേട്ട ഹൈക്കോടതി നാളെ വൈകിട്ട് 4 മണിക്ക് വിധി പറയാമെന്ന് വ്യക്തമാക്കി. റീനയുടെ സ്ഥലംമാറ്റ ഉത്തരവ് ട്രിബ്യൂണൽ തടഞ്ഞതിനെ തുടർന്നാണ് സർക്കാർ അടിയന്തരമായി ഹൈക്കോടതിയെ സമീപിച്ചത്. കേസിൽ സർക്കാരിന്റെയും എതിർഭാഗത്തിന്റെയും വിശദമായ വാദങ്ങൾ കേട്ട […]
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും
തൊണ്ടർനാട് തൊഴിലുറപ്പ് തട്ടിപ്പ് വിജിലൻസ് അന്വേഷിക്കും. അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വരുത്തി വിജിലൻസ് പരിശോധന തുടങ്ങി. മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പാണ് തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ പഞ്ചായത്തിൽ നടന്നതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. സിപിഎം ഭരിച്ചിരുന്ന വയനാട്ടിലെ തൊണ്ടർനാട് പഞ്ചായത്തിൽ നിന്ന് കഴിഞ്ഞ വർഷമാണ് തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്. ആറു വർഷത്തോളം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക വിലയിരുത്തൽ.
വീണ ജോര്‍ജിന് പരിഹസിച്ച് മന്ത്രി കെ മുരളീധരൻ
വീണ ജോര്‍ജിന് പരിഹസിച്ച് മന്ത്രി കെ മുരളീധരൻ. ജനങ്ങൾ വീട്ടിലിരുത്തിയവർക്ക് ആര് മറുപടി നല്‍കാനാണ്, പോയി പണി നോക്കൂ എന്നായിരുന്നു കെ മുരളീധരന്‍റെ പരിഹാസം. സംസ്ഥാനത്തെ ആരോഗ്യവകുപ്പിൽ ഏകോപനമില്ലെന്ന വീണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിനാണ് കെ മുരളീധരന്‍റെ മറുപടി. കെ മുരളീധരൻ ഉത്തരവാദിത്വം മറക്കേണ്ടെന്നും വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂ എന്നുമായിരുന്നു ണ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 22 തിങ്കള്‍
ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കാന്‍ വൈകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍. ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനം പാലിക്കും. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പു തുടങ്ങിയ സ്ത്രീ സുരക്ഷാ പെന്‍ഷന്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്റെ ഭാഗമല്ലെന്നും ഈ പദ്ധതി തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ മുടങ്ങിേെല്ലാന്നും ഈ മാസത്തെ പെന്‍ഷന്‍ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ക്ഷേമ പെന്‍ഷന്‍ കിട്ടിയില്ലെന്ന് ലോസ് ആഞ്ചല്‍സില്‍ ഉള്ളയാള്‍ പരാതിപ്പെട്ടെന്ന് സഭയില്‍ മുഖ്യമന്ത്രി വി ഡി […]
സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍
ഇന്ത്യയുടെ സമുദ്രോല്‍പന്ന കയറ്റുമതി സര്‍വകാല റെക്കോഡില്‍. 8.46 ബില്യണ്‍ (73,890.46 കോടി രൂപ) യു.എസ് ഡോളറിലെത്തിയതില്‍ കേരളത്തിനും വലിയ പങ്കുണ്ട്. 2025-26 സാമ്പത്തിക വര്‍ഷം രാജ്യത്തുനിന്ന് 73,890.46 കോടി രൂപ (8.46 ബില്യണ്‍) വിലമതിക്കുന്ന 19,72,018 മെട്രിക് ടണ്‍ സമുദ്രോല്‍പന്നങ്ങളാണ് കയറ്റിയയച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനം വളര്‍ച്ച. കേരളത്തിന്റെ വരുമാനത്തിലുണ്ടായത് 17 ശതമാനം വളര്‍ച്ചയാണ്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 1,94,224 മെട്രിക് ടണ്‍ ഉല്‍പന്നങ്ങള്‍ കയറ്റിയയച്ചതിലൂടെ 8466.77 കോടി രൂപയുടെ വരുമാനം നേടി. […]
‘ഫിഗര്‍ എ.ഐ’ യില്‍ കൂടുതലും റോബോട്ടുകള്‍
നിര്‍മിതബുദ്ധിയും റോബോട്ടുകളും മനുഷ്യന്റെ ജോലി ഇല്ലാതാക്കുമോ എന്ന ലോകമെമ്പാടുമുള്ള ചര്‍ച്ചകള്‍ക്കിടയില്‍ ചരിത്രപരമായ പ്രഖ്യാപനവുമായി പ്രമുഖ റോബോട്ടിക്‌സ് സ്റ്റാര്‍ട്ടപ്പായ ‘ഫിഗര്‍ എ.ഐ’. ഈ കമ്പനിയില്‍ മനുഷ്യ ജീവനക്കാരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ റോബോട്ടുകള്‍ ‘ജോലി’ ചെയ്യുന്നുണ്ടെന്ന് ഫിഗര്‍ എ.ഐ സി.ഇ.ഒ ബ്രെറ്റ് ആഡ്കോക്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ട്വിറ്ററിലൂടെ ‘ഹെഡ്കൗണ്ട് വേഴ്‌സസ് റോബോട്ടുകള്‍’ എന്ന ഗ്രാഫും പങ്കുവെച്ചു. പെട്ടികളില്‍ അടുക്കിവെച്ചിരിക്കുന്ന ഡസന്‍കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകളുടെ ചിത്രം പങ്കുവെച്ച് ‘പവര്‍ ഓണ്‍’ എന്നും അദ്ദേഹം കുറിച്ചു. 2022 മുതല്‍ 2026 ന്റെ രണ്ടാം […]
‘അനന്തന്‍ കാട്’ ചിത്രത്തിലെ മുരളി ഗോപിയുെട ഗ്ലിംപ്സ്
ടിയാന് ശേഷം മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ ഒരുക്കുന്ന ചിത്രമാണ് ‘അനന്തന്‍ കാട്’. തമിഴ് നടന്‍ ആര്യ ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരികെ വരുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെയുണ്ട്. ചിത്രത്തില്‍ മുരളി ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗ്ലിംപ്സ് വിഡിയോ പുറത്ത് വിട്ടു. തങ്കരാജ് പൊന്നപ്പന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ മുരളി ഗോപിയെത്തുന്നത്. രാഷ്ട്രീയ പാര്‍ട്ടിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന രംഗത്തില്‍, കോളേജില്‍ വന്ന വിദ്യാര്‍ത്ഥിയുടെ കയ്യിലെ ചരടും നെറ്റിയിലെ കുറിയും കളയാന്‍ നിങ്ങളാരാണ് എന്നാണ് […]
ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘വിസിറ്റര്‍’
ഉര്‍വശി, നവ്യ നായര്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്ന പുതിയ ചിത്രം ‘വിസിറ്റര്‍’ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. രാഹുല്‍ മുരളീധരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഔറിക ഫിലിംസ് ബാനറില്‍ അബ്ദുല്‍ ഗഫൂറാണ്. അനൂപ് ഹോര്‍മീസ്, അനില്‍ തമലം എന്നിവര് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. നീതു മാത്യു ആണ് ചിത്രം രചിച്ചിരിക്കുന്നത്. ഹൊറര്‍ ചിത്രമായാണ് ‘വിസിറ്റര്‍’ ഒരുക്കുന്നത്. സിദ്ധാര്‍ഥ് ഭരതന്‍, റോണി ഡേവിഡ്, മധു വാര്യര്‍, വിഷ്ണു ജി വാര്യര്‍, കെ പി എ സി […]
