ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിനുള്ളിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. ഹിൽപാലസ് പൊലീസ് ക്യാമ്പിലെ ബാരക്കിൽ നടന്ന പതിവ് പരിശോധനയ്ക്കിടെയാണ് ഇവർ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. കെഎപി ഒന്നാം ബറ്റാലിയനിലെ ഉദ്യോഗസ്ഥരായ കെ യു അഭിലാഷ്, എൻ നവാസ്, എം വിഷ്ണു എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എറണാകുളത്ത് പൊലീസ് ക്യാമ്പിൽ ഇരുന്ന് മദ്യപിച്ച മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
