3 5

രാജ്യത്ത് ഇന്റര്‍നെറ്റ് സുരക്ഷയും നിയന്ത്രണങ്ങളും കര്‍ശനമാക്കുന്നതിന്റെ ഭാഗമായി വിര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ക്കെതിരെ ശക്തമായ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. കേന്ദ്ര സര്‍ക്കാര്‍ നിരോധിക്കുന്ന ആപ്പുകളും വെബ്‌സൈറ്റുകളും സന്ദര്‍ശിക്കാന്‍ ആളുകള്‍ വ്യാപകമായി വിപിഎന്‍ ഉപയോഗിക്കുന്നത് തടയുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പുതിയ നിയമപ്രകാരം വിപിഎന്‍ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ഓഫീസുകള്‍ ഉണ്ടായിരിക്കുകയും സര്‍ക്കാരുമായി ആശയവിനിമയം നടത്താന്‍ പ്രത്യേക ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം. നിര്‍ദ്ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ കമ്പനിയുടെ ഇന്ത്യയിലെ ജീവനക്കാര്‍ക്ക് ജയില്‍ ശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വന്നേക്കാം. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ടെലിഗ്രാം നിരോധിച്ചപ്പോള്‍ ‘പ്രോട്ടോണ്‍ വിപിഎന്‍’ ഉപയോഗിക്കുന്നവരുടെ എണ്ണം ഇന്ത്യയില്‍ ഒരൊറ്റ ദിവസം കൊണ്ട് 120 ശതമാനത്തിലധികം വര്‍ധിച്ചിരുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *