Posted inഷോർട് ന്യൂസ്

രാത്രി വാർത്തകൾ 

  തമിഴ്നാട്, കർണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള അധിക വൈദ്യുതി ലഭ്യമായതിനെത്തുടർന്ന് ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഒഴിവായി. കേരളത്തിലേക്ക് വൈദ്യുതി എത്തിക്കാനുള്ള പവർ കോറിഡോറിൽ നിയന്ത്രണം ഇല്ലാത്തതും കെ എസ് ഇ ബിക്ക് സഹായകമായി.   കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.   വീണ […]

Posted inബിസിനസ്സ്

ചരക്കുനീക്കത്തില്‍ റെക്കോഡിട്ട് വല്ലാര്‍പാടം

ദുബൈ ആസ്ഥാനമായ ഡിപി വേള്‍ഡിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്നര്‍ ട്രാന്‍സ്ഷിപ്പ്മെന്റ് ടെര്‍മിനല്‍ മേയ് മാസത്തില്‍ ചരക്കുനീക്കത്തില്‍ റെക്കോഡിട്ടു. മേയില്‍ മാത്രം 77,637 ടി.ഇ.യു കണ്ടെയ്നറുകളാണ് തുറമുഖം കൈകാര്യം ചെയ്തത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന അനിശ്ചിതത്വങ്ങള്‍ക്കിടയിലാണ് ഇത്രയും മികച്ച നേട്ടം കൈവരിക്കാന്‍ സാധിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവിലെ ടെര്‍മിനല്‍ ചരക്കുനീക്കത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് നാലു ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. മറ്റ് തുറമുഖങ്ങളില്‍ നിന്ന് തിരിച്ചുവിട്ട ചരക്കുകള്‍ ഉള്‍പ്പെടെയുള്ള ട്രാന്‍സ്ഷിപ്പ്മെന്റില്‍ ഉണ്ടായ […]

Posted inടെക്നോളജി

‘കില്‍ സ്വിച്ച്’ ഏര്‍പ്പെടുത്തി മൊബൈല്‍ കമ്പനികള്‍

സ്റ്റോറുകളില്‍ നിന്ന് മോഷ്ടിക്കപ്പെട്ട ഫോണുകള്‍ പ്രവര്‍ത്തനരഹിതമാക്കാന്‍ കഴിയുന്ന ‘കില്‍ സ്വിച്ച്’ ഏര്‍പ്പെടുത്തി യു.കെയിലെ രണ്ട് മൊബൈല്‍ നെറ്റ്വര്‍ക്ക് പ്രൊവൈഡര്‍മാര്‍. വെര്‍ജിന്‍ മീഡിയ ഒ2, വോഡാഫോണ്‍ ത്രീ എന്നിവയാണ് പുതിയ സംവിധാനം അവതരിപ്പിച്ചത്. ആപ്പിള്‍, സാംസങ് തുടങ്ങിയ നിര്‍മ്മാതാക്കള്‍ മോഷണം തടയുന്നതിനുള്ള ഇത്തരം നടപടികളില്‍ നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു. എന്നാല്‍ മോഷണം റിപ്പോര്‍ട്ട് ചെയ്യുന്ന നിമിഷം തന്നെ ഉപകരണങ്ങള്‍ പ്രവര്‍ത്തനരഹിതമാക്കുന്ന സാങ്കേതികവിദ്യയാണ് രണ്ട് കമ്പനികള്‍ അവതരിപ്പിച്ചിട്ടുള്ളത്. മോഷ്ടിക്കപ്പെട്ട ഫോണുകള്‍ വിപണിയിലെത്തുന്നത് തടയാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ലണ്ടനില്‍ മാത്രം കഴിഞ്ഞ […]

Posted inവിനോദം

‘വരവ് ‘ ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ്

ജോജു ജോര്‍ജ്- ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മാസ്സ് ആക്ഷന്‍ ചിത്രം ‘വരവ് ‘ സെന്‍സര്‍ ചെയ്തു. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. ഉടന്‍ റിലീസിനെത്തും. ബിഗ് ബഡ്ജറ്റില്‍ 98 ദിവസങ്ങള്‍ എടുത്ത് ചിത്രീകരണം പൂര്‍ത്തിയാക്കിയ ‘വരവ് ‘ഹൈറേഞ്ച് പശ്ചാത്തലത്തില്‍ പ്ലാന്റര്‍മാര്‍ക്കിടയിലെ കുടിപ്പകയും അതിജീവനവുമാണ് പ്രമേയമാക്കുന്നത്. എ.കെ. സാജന്‍ ആണ് തിരക്കഥയൊരുക്കുന്നത്. വാണി വിശ്വനാഥ്, സുകന്യ, മുരളി ഗോപി, അര്‍ജുന്‍ അശോകന്‍, ദീപക് പറമ്പോല്‍, ബാബുരാജ്, അസീസ് നെടുമങ്ങാട്, ബൈജു സന്തോഷ്, അഭിമന്യു തിലകന്‍, ബോബി […]

Posted inവിനോദം

‘പട്ടാംമ്പൂച്ചി’ ഗാനത്തിന് 6 മില്യണിലധികം കാഴ്ചക്കാര്‍

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ ആദ്യഗാനം ജനശ്രദ്ധനേടുന്നു. റിലീസ് ചെയ്ത് രണ്ട് ദിവസത്തില്‍ 6 മില്യണിലധികം കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ജി വി പ്രകാശ് കുമാര്‍ ആണ് പട്ടാംമ്പൂച്ചി എന്ന ഗാനത്തിന് സംഗീതം ഒരുക്കിയത്. സുബ്ലഷിണി ആലപിച്ച ഗാനത്തിന് വരികള്‍ രചിച്ചത് അരുണ്‍രാജ കാമരാജ് ആണ്. ഏറെ രസകരമായ, ഒരേ സമയം ചടുലവും മെലഡി നിറഞ്ഞതുമായ താളത്തില്‍ ഒരുക്കിയ ഒരു റൊമാന്റിക് ഗാനമാണ് പട്ടാംമ്പൂച്ചി. […]

Posted inഓട്ടോമോട്ടീവ്

എന്‍ഫീല്‍ഡ് ഫ്‌ലയിംഗ് ഫ്‌ലീ ഇ6 ഡെലിവറി തുടങ്ങി

ഐക്കണിക്ക് ടൂവീലര്‍ ബ്രാന്‍ഡായ റോയല്‍ എന്‍ഫീല്‍ഡ് തങ്ങളുടെ ഫ്‌ലയിംഗ് ഫ്‌ലീ ഇ6 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ഡെലിവറി ബെംഗളൂരുവില്‍ ആരംഭിച്ചു. ബൈക്കിനായി ഒരു പ്രത്യേക സര്‍വീസ് സംവിധാനവും കമ്പനി വികസിപ്പിച്ചെടുത്തിട്ടുണ്ട്. പ്രധാന അറ്റകുറ്റപ്പണികളും അറ്റകുറ്റപ്പണികളും നടത്തുന്ന ബിടിഎം ലേഔട്ടില്‍ റോയല്‍ എന്‍ഫീല്‍ഡ് ഒരു വലിയ സര്‍വീസ് സെന്റര്‍ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പൊതുവായ സര്‍വീസിംഗിനായി നഗരത്തിലുടനീളം ചെറിയ സര്‍വീസ് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം 2.79 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ ഫ്‌ലൈയിംഗ് ഫ്‌ലീ ഇ6 പുറത്തിറക്കി. 3.91 […]

Posted inപുസ്തകങ്ങൾ

അവള്‍ക്കൊപ്പം

‘അവള്‍ക്കൊപ്പം’ എന്നത് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ പിന്നാലെ നടത്തിയ സുദീര്‍ഘവും അപകടം നിറഞ്ഞതുമായ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ അനുഭവക്കുറിപ്പാണ്. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച പ്രമുഖരുടെ ഗൂഢനീക്കങ്ങളെയും വേട്ടക്കാരെ സഹായിച്ച വ്യവസ്ഥിതിയെയും തുറന്നുകാട്ടുന്നതോടൊപ്പം, നീതിക്കായുള്ള ഒരു മാധ്യമപ്രവര്‍ത്തകന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടത്തിന്റെ കഥയും ഈ പുസ്തകം പങ്കുവെക്കുന്നു. ‘അവള്‍ക്കൊപ്പം’. ആര്‍. റോഷിപാല്‍. ഡിസി ബുക്‌സ്. വില 198 രൂപ.

Posted inആരോഗ്യം

രാത്രിയില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞാല്‍

രക്തത്തിലെ പഞ്ചസാരയുടെ അളവില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ചിലര്‍ക്ക് രാത്രിയില്‍ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയാനും ഗുരുതരാവസ്ഥയിലാകാനും സാധ്യതയുണ്ട്. നൊക്ട്രേണല്‍ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയെ വിശേഷിപ്പിക്കുന്നത്. പ്രമേഹ രോഗികള്‍ക്ക് മാത്രമല്ല, അപൂര്‍വമായാണെങ്കിലും പ്രമേഹമില്ലാത്തവരിലും ഈ അവസ്ഥ സംഭവിക്കാം. ഹൃദയം വരെ നിലയ്ക്കാവുന്ന സാഹചര്യത്തിലേക്ക് ഹൈപ്പോഗ്ലൈസീമിയ നയിക്കാം. രക്തത്തിലെ പഞ്ചസാരയുടെ അളവു പെട്ടെന്ന് കുറയാന്‍ പല ഘടകങ്ങള്‍ ഉണ്ട്. ഉപവസിക്കുന്നതു കൊണ്ടോ അല്ലാതെയോ ഭക്ഷണം ഒഴിവാക്കുന്നത്. പോഷകക്കുറവു മൂലം, ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റിന്റെ അളവു കുറയുന്നത്, […]

Posted inലേറ്റസ്റ്റ്

അമേരിക്കയും ഇറാനും തമ്മിലുള്ള  ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്

അമേരിക്കയും ഇറാനും തമ്മിലുള്ള  ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അന്താരാഷ്ട്ര ആണവോർജ ഏജൻസി (IAEA) യുടെ പരിശോധനകൾക്ക് ഇറാൻ അനുമതി നൽകിയതായി ജെ ഡി വാൻസ് അറിയിച്ചു. ഇസ്രയേൽ ലെബനനിൽ നടത്തിയ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ആരോപിച്ച് ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ചുപൂട്ടുകയാണെന്ന് ഇറാൻ പ്രഖ്യാപിച്ചതോടെയാണ് ചർച്ചകൾ പ്രതിസന്ധിയിലായത്. തുടക്കത്തിൽ ചില അസ്വാരസ്യങ്ങൾ ഉണ്ടായെങ്കിലും സ്വിറ്റ്സർലന്‍റിലെ ചർച്ചകൾ വിജയകരമായി മുന്നോട്ടുപോയെന്നും വലിയ പുരോഗതി കൈവരിക്കാൻ കഴിഞ്ഞെന്നും വാൻസ് കൂട്ടിച്ചേർത്തു.

Posted inപ്രധാന വാർത്തകൾ, ലേറ്റസ്റ്റ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിലും 25ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും 26ന് എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.