ഇന്ത്യയില്‍നിന്ന് ചൈനയിലേക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം കയറ്റി അയച്ചത് 14,000 കോടി രൂപയുടെ പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകള്‍. 2024 -’25 നെ അപേക്ഷിച്ച് 40 മടങ്ങ് വളര്‍ച്ച. 2025-’26 സാമ്പത്തികവര്‍ഷം ആകെ 18,000 കോടി രൂപയുടെ പി.സി.ബി.യാണ് ഇന്ത്യ കയറ്റി അയച്ചത്. ഇതില്‍ 80 ശതമാനത്തിനടുത്ത് കയറ്റുമതിയും ചൈനയിലേക്കായിരുന്നു. 2024-’25 സാമ്പത്തികവര്‍ഷം വെറും 343 കോടി രൂപയുടെ കയറ്റുമതി മാത്രമായിരുന്നു ഈ രംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ചൈനയില്‍നിന്ന് 4.43 ലക്ഷം കോടി രൂപയുടെ ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. ചൈനയില്‍നിന്നുള്ള മൊത്തം ഇറക്കുമതിയുടെ 35 ശതമാനം വരുമിത്. അതേസമയം, ഇന്ത്യയില്‍നിന്ന് ചൈനയിലേക്കുള്ള കയറ്റുമതിയില്‍ 37 ശതമാനം വളര്‍ച്ച കൈവരിക്കാനായി. ആകെ 1.86 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങളാണ് ഇന്ത്യ ചൈനയിലേക്കയച്ചത്. നാഫ്ത കഴിഞ്ഞാല്‍ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ രണ്ടാം സ്ഥാനത്തേക്ക് പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളെത്തി.
