രാജ്യത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിഷ്‌ക്രിയമായി കിടക്കുന്ന സ്വര്‍ണം പ്രയോജനപ്പെടുത്താന്‍ പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ഉടന്‍ പ്രഖ്യാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന. ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി വന്‍തോതില്‍ കുറയ്ക്കാനും ഡോളറിനെതിരെയുള്ള ഇന്ത്യന്‍ രൂപയുടെ മൂല്യം ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇന്ത്യന്‍ വീടുകളില്‍ വെറുതെ കിടക്കുന്ന ഏകദേശം 30,000 ടണ്‍ സ്വര്‍ണത്തിന്റെ ഒരു ഭാഗമെങ്കിലും വിപണിയില്‍ എത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പദ്ധതിയുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി രാജ്യത്തുടനീളമുള്ള ജ്വല്ലറികളെ ‘കളക്ഷന്‍ പാര്‍ട്ണര്‍മാരായി’ ഉള്‍പ്പെടുത്താനാണ് പുതിയ ഫ്രെയിംവര്‍ക്കില്‍ ആലോചിക്കുന്നത്. നിലവില്‍ ബാങ്കുകള്‍ക്ക് മാത്രമായിരുന്നു ഈ അനുമതി. ഇന്ത്യന്‍ വീടുകളിലുള്ള മൊത്തം സ്വര്‍ണത്തിന്റെ വെറും 5 ശതമാനം എങ്കിലും ഇത്തരത്തില്‍ മോണിറ്റൈസ് ചെയ്യാന്‍ സാധിച്ചാല്‍ വിപണിയില്‍ ഏകദേശം 7.5 ലക്ഷം കോടി രൂപയുടെ ധനലഭ്യത ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍.
പരിഷ്‌കരിച്ച ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം ഉടന്‍
