സൂര്യയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തുന്ന ‘വിശ്വനാഥ് ആന്റ് സണ്‍സിന്റെ’ റിലീസ് തീയതി പുറത്ത്. വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്റ്റ് 14 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ന്യൂ സൂര്യ ഫിലിംസാണ് ഈ ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിക്കുന്നത്. സൂര്യയും മമിതയും ചേര്‍ന്നുള്ള പട്ടാം പൂച്ചി എന്ന പ്രൊമോ സോങ് ഇതിനോടകം നവമാധ്യമങ്ങളില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. ജി വി പ്രകാശ് കുമാറിന്റേതാണ് സംഗീതം. വലിയ മുതല്‍ മുടക്കിലാണ് ഈ ചിത്രം ഒരുക്കുന്നത്. സൂര്യയുടെ കരിയറിലെ നാല്പത്തിയാറാം ചിത്രമായി എത്തുന്ന ഈ സിനിമ ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന് തെലുങ്കിലെ പ്രമുഖ ബാനര്‍ ആയ സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സ് ആണ്. നിര്‍മിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. ഒരു പക്കാ ഫാമിലി എന്റെര്‍ടെയ്‌നര്‍ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന.
‘വിശ്വനാഥ് ആന്റ് സണ്‍സ്’ ഓഗസ്റ്റ് 14 എത്തും
