WhatsApp Image 2026 07 02 at 1.32.53 PM

സെബി നിർദേശങ്ങളുടെ ന​ഗ്നമായ ലംഘനമാണ് വിഴിഞ്ഞം ഓഹരി കൈമാറ്റമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാരിനെ അറിയിക്കാതെ ഓഹരി കൈമാറ്റം നടത്താൻ അദാനിക്ക് ഇത്ര ധൈര്യം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് ഇതിലെല്ലാം ദുരൂഹതയുണ്ടെന്നും കുട്ടിച്ചേർത്തു.

 

കൂട്ടപ്പിരിച്ചുവിടലുമായി ബന്ധപ്പെട്ട് ഒത്തുതീർപ്പ് ധാരണ തെറ്റിച്ച് കോറോ ഹെൽത്ത്. പുതിയ ലേബർ കോഡ് അടിസ്ഥാനമാക്കിയാണ് പിരിച്ചുവിടൽ എന്നാണ് കമ്പനിയുടെ വാദം. പുതിയ ലേബർ കോഡ് കേരളം നടപ്പാക്കിയിട്ടില്ലെന്നും സർക്കാർ വ്യക്തമാക്കുന്നു. എന്നാൽ ചർച്ചകളിലൂടെ കമ്പനിയെ കേരളത്തിൽ തുടരാൻ പ്രേരിപ്പിക്കുകയാണ് സർക്കാരിന്‍റെ ലക്ഷ്യം.

 

സംസ്ഥാനത്ത് ലോട്ടറി ഡയറക്ടറേറ്റിൽ വിൽക്കാത്ത ലോട്ടറിക്ക് സമ്മാനമടിച്ചു. നെയ്യാറ്റിൻകര ലോട്ടറി ഓഫീസിൽ നിന്നും വിൽക്കാത്ത പട്ടികയിലുള്ള ലോട്ടറിയുമായാണ് പലരും വിവിധ ഓഫീസുകളിലെത്തിയത്. 5000വും താഴെയുമുള്ള സമ്മാനം ലഭിച്ചുവെന്നാണ് ടിക്കറ്റ് ഹാജരാക്കിയവർ അവകാശവാദം ഉന്നയിക്കുന്നത്.

 

ഡിവൈഎഫ്ഐ കൊല്ലം ബ്ലോക്ക് കമ്മിറ്റി നേതാവ് സനോഫറിന് ആർ.എസ്.പി അംഗത്വം നൽകിയതിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ്. സിപിഎം ക്രിമിനലുകൾക്ക് ആർ.എസ്.പി രാഷ്ട്രീയ അഭയം നൽകുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു

 

മന്ത്രി കെ മുരളീധരന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ശ്രീലാൽ, അസി.പ്രൈവറ്റ് സെക്രട്ടറി ഗോവിന്ദരാജ് എന്നിവർ രാജിവച്ചു. രാജിവെച്ച രണ്ട് പേർ‌ക്ക് പകരം ആളെ നിയമിക്കുകയും ചെയ്തു. സ്റ്റാഫ് അം​ഗങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസം കാരണമാണ് രാജി എന്നാണ് സൂചന.

 

കരുവന്നൂർ സഹകരണ ബാങ്ക് വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള ഇഡി കേസിൽ സിപിഎം നേതാക്കളായ മുൻ ജില്ലാ സെക്രട്ടറിമാരായ കെ രാധാകൃഷ്ണൻ എംപി, എസി മൊയ്തീൻ എംഎൽഎ, എം എം വർഗീസ് അടക്കമുള്ള നേതാക്കൾ കോടതിയിൽ ഹാജരായി. വിചാരണയ്ക്ക് മുന്നോടിയായാണ് പ്രതികൾ ഹാജരായത്.

 

കശുവണ്ടി കോർപ്പറേഷൻ അഴിമതിക്കേസിൽ സംസ്ഥാന സർക്കാരിന്റെ വിവാദ ഉത്തരവിനെതിരെ പരാതിക്കാരൻ കടകംപള്ളി മനോജ് ഇന്ന് ഇന്ന് ഹൈക്കോടതിയെ സമീപിക്കും. കേസിൽ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്താണ് ഹർജി.

 

കേരളത്തിൽ നിന്നുള്ള പണം പുറത്തേക്ക് പോകുന്നതിനെക്കുറിച്ചും, തൊഴിലാളികളെക്കുറിച്ചും മുഖ്യമന്ത്രി പറഞ്ഞത് അദ്ദേഹത്തിൻ്റെ നാക്കുപിഴവോ, കണക്കിലെ പിഴവോ അല്ല, പിന്നിൽ കുടിയേറ്റ, അതിഥി തൊഴിലാളി വിരുദ്ധതയാണെന്ന് സുന്നി എപി വിഭാഗത്തിന്റെ വിമർശനം. കേരളത്തിൽ വിദേശത്ത് നിന്ന് എത്തുന്നതിന്റെ പത്ത് ശതമാനം പോലും അതിഥി തൊഴിലാളികൾ കൊണ്ടുപോകുന്നില്ല. പിന്നെ എങ്ങനെ പണത്തിന്റെ സിംഹ ഭാഗം എന്ന് പറയുമെന്നും എ പി അബ്ദുൽ ഹക്കീം അസ് ഹരി വിമർശിച്ചു.

 

സാമ്പത്തിക ക്രമക്കേടിന്റെ പേരിൽ ആണ് ശ്വേത ഉൾപ്പെട്ട കമ്മറ്റി താഴെ പോയതെന്നും അങ്ങനെ ഒരു കമ്മറ്റിയെ എങ്ങനെ തുടരാൻ അനുവദിക്കുമെന്നും നടി അൻസിബ.

 

അമ്മ പ്രസിഡന്റ് ശ്വേത മേനോനെതിരെ ആരോപണവുമായി നടി മാലാ പാര്‍വതി. അമ്മയിൽ നടക്കുന്നത് കഴിഞ്ഞ 32 വർഷത്തിനിടെ കേട്ടു കേൾവി പോലും ഇല്ലാത്തതാണ് എന്ന് മാലാ പാര്‍വതി പറഞ്ഞു. കലാകാരൻമാർക്ക് ഇടയിൽ ധ്രുവീകരണം നടത്തുന്ന ഒരാൾ അല്ല അമ്മ ഭരിക്കേണ്ടത് എന്നും മാലാ പാര്‍വതി പറഞ്ഞു.

 

അറബിക്കടലിൽ പുതിയൊരു ആഴക്കടൽ മത്സ്യ ഇനത്തെ കണ്ടെത്തിയതായി കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനം അറിയിച്ചു. ലക്ഷദ്വീപ് കടലിന്റെ കിഴക്കൻ ഭാഗത്ത് 350 മുതൽ 500 മീറ്റർ വരെ ആഴത്തിലാണ് ഈ പുതിയ ഇനത്തെ കണ്ടെത്തിയത്.

 

പത്തനംതിട്ടയിൽ 13കാരിയെ സഹപാഠികള്‍ ചേര്‍ന്ന് പീഡിപ്പിച്ച സംഭവത്തിൽ പെൺകുട്ടിയുടെ സഹോദരിയാണ് ചൂഷണത്തിനിരയായ കാര്യം സ്കൂൾ ടീച്ചറെ അറിയിക്കുന്നത്. ചൈൽഡ് ഹെൽപ് ലൈൻ കൗൺസിലിംഗ് വഴിയാണ് പീഡന വിവരം പുറത്ത് വരുന്നത്.

 

കട്ടപ്പനയിലെ നിക്ഷേപകന്റെ ആത്മഹത്യ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ആത്മഹത്യ ചെയ്ത സാബുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. 2024 ഡിസംബർ 20നായിരുന്നു സാബു കട്ടപ്പന റൂറൽ സർവീസ് സൊസൈറ്റിക്ക് മുന്നിൽ ആത്മഹത്യ ചെയ്തത്. നിക്ഷേപിച്ച പണം പിൻവലിക്കാൻ ചെന്നപ്പോൾ ജീവനക്കാർ അപമാനിച്ചെന്നായിരുന്നു പരാതി

 

വിജയ്ക്കെതിരെ ​ഗവർണർക്ക് പരാതി നൽകി ബിജെപി. കാബിനറ്റ് യോ​ഗത്തിൽ മന്ത്രിമാരല്ലാത്തവരും പങ്കെടുത്തെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. വിജയ്‍യുടെ ഉപദേശകൻ ജോൺ ആരോ​ഗ്യസാമിയും സു​ഹൃത്ത് വിഷ്ണു റെഡ്ഡിയും പങ്കെടുത്തു. ​ഗവർണർ രാജേന്ദ്ര ആർലേക്കറിന് നൈനാർ നാ​ഗേന്ദ്രനാണ് പരാതി നൽകിയത്.

 

അയോധ്യ രാമക്ഷേത്രത്തിന് പിന്നാലെ ഉത്തരാഖണ്ഡിലെ ബദ്രീനാഥ് ക്ഷേത്രത്തിലും സംഭാവനക്കൊള്ള വിവാ​ദം. ക്ഷേത്രത്തിൽ സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന ആരോപണം ശക്തമായതോടെ ക്ഷേത്രസമിതി ആഭ്യന്തര അന്വേഷണത്തിന് ഉത്തരവിട്ടു.

 

ദില്ലിയിൽ കോക്റോച്ച് ജനത പാർട്ടി (സിജെപി) നടത്തുന്ന പ്രതിഷേധത്തിൻ്റെ ഭാഗമായി നിരാഹാര സമരം അനുഷ്ഠിക്കുന്ന സോനം വാങ്ചുക്കിൻ്റെ ശരീരഭാരം അഞ്ച് കിലോയിലധികം കുറഞ്ഞുവെന്ന് സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ്കെ

 

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കിടെ ഇസ്രയേൽ മുതിർന്ന ഇറാനിയൻ നേതാക്കളെ വധിക്കാൻ ലക്ഷ്യമിട്ടിരുന്നെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ തള്ളി ഇസ്രയേൽ. ഇത്തരം വാർത്തകൾ വ്യാജമാണെന്നും യാഥാർഥ്യത്തെ വളച്ചൊടിച്ച റിപ്പോർട്ടുകളാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു

 

അയോധ്യയിൽ കഴിഞ്ഞ കൊല്ലം മഹാകുംഭമേള സമയത്ത് ഒരോ ദിവസവും പത്തിനും പന്ത്രണ്ട് ലക്ഷത്തിനും ഇടയിൽ വിശ്വാസികൾ അയോധ്യയിലെത്തിയെന്നും തിരക്ക് കാരണം സംഭാവന എണ്ണാൻ കൂടുതൽ താല്ക്കാലിക ജീവനക്കാരെ അന്ന് നിയമിച്ചു. ഇതോടയൊണ് കാണിക്ക പുറത്തേക്ക് കടത്താനുള്ള സംഘടിത നീക്കം തുടങ്ങിയതെന്ന് സൂചന.

 

പാകിസ്ഥാനിൽ കോസ്റ്റ് ഗാർഡ് ക്യാമ്പിന് നേരെ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി നിരോധിത സംഘടനയായ ബലൂച് ലിബറേഷൻ ആർമി. ഗ്വാദർ ജില്ലയിലെ പൻവാനിൽ നടത്തിയ ആക്രമണത്തിൽ 30ലധികം പാകിസ്ഥാനി സുരക്ഷാ ഉദ്യോഗസ്ഥർ കൊലപ്പെട്ടുവെന്നാണ് റിപ്പോർട്ട്.

 

മധ്യപ്രദേശിലെ ഉജ്ജൈനിൽ ഭർത്താവിനെ ഉപേക്ഷിച്ച് മറ്റൊരാളെ വിവാഹം ചെയ്ത യുവതിക്ക് നേരെ ക്രൂരമായ ആക്രമണം. യുവാവിൻ്റെ ബന്ധുക്കളും നാട്ടുകാരും ചേർന്ന് യുവതിയെ അർദ്ധനഗ്നയാക്കി, മുടി മുറിച്ച്, ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു. സംഭവത്തിൽ 11 പേർക്കെതിരെ കേസെടുത്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.

 

നിറകണ്ണുകളോടെയാണ് ഇറാൻ ജനത മുൻ പരമോന്നത നേതാവിനും കുടുംബാം​ഗങ്ങൾക്കും യാത്രമൊഴിയേകുന്നത്. ഇറാന്റെ പതാക പുതപ്പിച്ചാണ് ഖമനേയിയുടെ ശവമഞ്ചം പൊതുദർശനം നടക്കുന്ന വേദിയിലെത്തിച്ചത്. അദ്ദേഹത്തിന്റെ തലപ്പാവും ശവമഞ്ചത്തിന് മുകളിൽവെച്ചിരുന്നു.

ഖമനേയിയുടെ ശവമഞ്ചത്തിനരികെ കൊല്ലപ്പെട്ട കുടുംബാം​ഗങ്ങളുടെ ശവമഞ്ചവും പൊതുദർശനത്തിനായി വെച്ചിട്ടുണ്ട്.

 

ഇറാനിൽ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങുകൾ ആരംഭിച്ചതിനിടെ പരിഹാസവുമായി യുഎസ് പ്രസിഡൻ്റ് ഡോണാൾഡ് ട്രംപ്. അമേരിക്ക നല്ലവരായതുകൊണ്ടാണ് സംസ്കാര ചടങ്ങിനായി ഒരാഴ്ച അവധി നൽകിയതെന്ന് ട്രംപ് പരിഹസിച്ചു.

 

മഹാരാഷ്ട്രയിലെ ജാൽന ജില്ലയിലുള്ള സ്കൂളിൽ വാർഷികാഘോഷ പരിപാടിക്കിടെ വിദ്യാർത്ഥികൾ വാളുമേന്തി നൃത്തം ചെയ്ത സംഭവം വിവാദമാകുന്നു.ഈ നൃത്തത്തിന് എങ്ങനെയാണ് സ്കൂൾ അധികൃതർ അനുമതി നൽകിയതെന്ന കാര്യത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

 

ഫിഫ ലോകകപ്പില്‍ കേപ്പ് വെര്‍ദെക്കെതിരെ കഷ്ടിച്ച് ജയിച്ചതിന് പിന്നാലെ ടീമിലെ പോരായ്മകളെക്കുറിച്ച് ലിയോണല്‍ മെസി തുറന്നുപറഞ്ഞു. അമിത ആത്മവിശ്വാസവും പിഴവുകളുമാണ് തിരിച്ചടിക്ക് കാരണമായതെന്നും, കിരീടം നിലനിര്‍ത്താന്‍ പ്രകടനം മെച്ചപ്പെടുത്തണമെന്നും മെസി വ്യക്തമാക്കി.

 

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ കേപ് വെർദെയെ കഷ്ടിച്ച് തോൽപ്പിച്ചതിന് പിന്നാലെ പ്രതികരണവുമായി അർജന്റീന കോച്ച് ലയണൽ സ്കലോണി. ലോകകപ്പിൽ എളുപ്പമുള്ള മത്സരങ്ങളില്ലെന്നും, തങ്ങൾക്ക് എളുപ്പവഴിയാണ് ലഭിച്ചതെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് ഈ മത്സരമെന്നും അദ്ദേഹം പറഞ്ഞു.

 

ഫിഫ ലോകകപ്പിലെ ആവേശകരമായ പോരാട്ടത്തില്‍ ഘാനയെ 1-0ന് പരാജയപ്പെടുത്തി കൊളംബിയ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. മത്സരത്തിന്റെ 14-ാം മിനിറ്റില്‍ ജോണ്‍ ഏരിയാസ് നേടിയ ഏക ഗോളാണ് കൊളംബിയക്ക് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ കൊളംബിയ നോക്കൗട്ട് ഘട്ടത്തിലെത്തുന്ന അവസാന ടീമായി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *