7 6

മഴക്കാലത്ത് രോഗപ്രതിരോധശേഷി നിലനിര്‍ത്താന്‍ സഹായിക്കുന്നവയാണ് മഞ്ഞള്‍, നെയ്യ്, കുരുമുളക് തുടങ്ങിയവ. സന്ധിവേദന, ആസ്ത്മ, ഹൃദയപ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇന്‍ഫ്‌ലമേഷന്‍ ഒരു കാരണമാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിനും കുരുമുളകിലടങ്ങിയ പെപ്പറൈനും ചേര്‍ന്ന് ഇന്‍ഫ്‌ലമേഷനെ പ്രതിരോധിക്കുന്നു. നെയ്യിലടങ്ങിയ ബ്യൂട്ടിറേറ്റ് രോഗം സുഖപ്പെടുത്താന്‍ സഹായിക്കും. നെയ്യ്, മഞ്ഞള്‍, കുരുമുളക് ഇവ മഴക്കാലത്തുണ്ടാകുന്ന ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. കുരുമുളക് ദഹനത്തിന് സഹായിക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നു. മഞ്ഞളാകട്ടെ ആസിഡ് റിഫ്‌ലക്‌സ് ഉള്‍പ്പെടെയുള്ള ഉദരപ്രശ്‌നങ്ങളകറ്റുന്നു. പോഷകങ്ങളുടെ ആഗിരണം വേഗത്തിലാക്കാന്‍ നെയ്യ് സഹായിക്കും. ഇവ മൂന്നും ചേരുമ്പോള്‍ മഴക്കാലത്തുണ്ടാകുന്ന ദഹനക്കേട് അകറ്റാനും വയറുകമ്പിക്കല്‍ തടയാനും സഹായിക്കും. ഒരു ടീസ്പൂണ്‍ മഞ്ഞള്‍, ഒരു ടീസ്പൂണ്‍ ഉരുക്കിയ നെയ്യ്, ഒരു നുള്ള് കുരുമുളക് പൊടി ഇവ നന്നായി മിക്‌സ് ചെയ്യുക. ഈ മിശ്രിതം വെറും വയറ്റില്‍ കുടിക്കുന്നത് ആരോഗ്യഗുണങ്ങള്‍ വര്‍ധിപ്പിക്കും. ഇവ മൂന്നും ചേരുമ്പോള്‍ രക്തസമ്മര്‍ദം നിയന്ത്രിക്കുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും ഹൃദയസംബന്ധമായ ആരോഗ്യം ശക്തിപ്പെടുത്തുകയും ചെയ്യും. ഡെങ്കി, മലേറിയ, കോളറ തുടങ്ങിയ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകയും അള്‍ഷീമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ രോഗങ്ങള്‍ തടയാനും ബൗദ്ധിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താനും മനസ്സിനെ ഏകാഗ്രമാക്കി നിര്‍ത്താനും ഇത് സഹായിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *