ആകാശദേവത വഴക്കുപറഞ്ഞതിന്റെ സങ്കടത്തില്‍ ഒരിക്കല്‍ മേഘക്കൂട്ടില്‍ കെറുവിച്ചിരിപ്പായി കുറുമ്പിയായ നമ്മുടെ മഴക്കുട്ടി. ഭൂമിയാകെ ചുട്ടുപഴുക്കാനും തുടങ്ങി. അവളുടെ പിണക്കം അലിയിച്ചുകളയാന്‍ അടവുകള്‍ പലതും പലരും പയറ്റിയെങ്കിലും ഒന്നുമൊന്നും ഫലിച്ചില്ല. മഴക്കുട്ടിയെ വീണ്ടും പഴയ മിടുക്കിക്കുട്ടിയാക്കാന്‍ ഒടുവില്‍ മേഘമുത്തശ്ശി ഒരു ഉപായം കണ്ടെത്തി… ആലിപ്പഴത്തണുപ്പുപോലെ കുഞ്ഞുമനസ്സുകളിലേക്കു കിനിഞ്ഞിറങ്ങുന്ന ഒരു കഥ. ‘മഴക്കുട്ടി’. കവിത ആര്‍.ജെ. എച്ആന്‍ഡ്‌സി ബുക്‌സ്. വില 95 രൂപ.
മഴക്കുട്ടി
