മുഖ്യമന്ത്രി വി ഡി സതീശനെതിരെ പരിഹസിച്ച് സിപിഎം നേതാവ് എം ബി രാജേഷ്. ഫെയ്‌സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമാണ് എം ബി രാജേഷ് മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി എത്തിയത്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരം ലയണല്‍ മെസി. ലിസ്റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും കുഞ്ഞ പന്തില്‍ അര സെഞ്ച്വറിയടിച്ച താരം വൈഭവ് സൂര്യവംശി. അതുപോലെ ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഏറ്റവും കൂടുതല്‍ തവണ നിലപാട് മാറ്റിയ മുഖ്യമന്ത്രി വി ഡി സതീശനാണെന്നുമാണ് എം ബി രാജേഷിന്റെ പോസ്റ്റ്.
കൊട്ടാരക്കര അപകടത്തിൽ ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു
കൊട്ടാരക്കരയിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ ടിപ്പർ ഡ്രൈവറെ പ്രതിയാക്കി കേസെടുത്തു. പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് ഇറങ്ങിയപ്പോൾ വേഗത കുറച്ചില്ല.ബോധപൂർവ്വം അലക്ഷ്യമായി വാഹനമോടിക്കൽ,അലക്ഷ്യമായി വാഹനമോടിച്ചു അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പും ചുമത്തി കേസെടുത്തു. കടുത്ത നിയമലംഘനങ്ങൾ നടന്നതായി ട്രാൻസ്പോർട്ട് കമ്മീഷണർ അറിയിച്ചു.
സായാഹ്ന വാര്‍ത്തകള്‍ | ജൂണ്‍ 23, ചൊവ്വ
വീര്യം കുറഞ്ഞ മദ്യത്തിനു നികുതിയിളവു പ്രഖ്യാപിച്ച മുഖ്യമന്ത്രി വി.ഡി സതീശന്റെ ബജറ്റ് നിര്‍ദ്ദേശത്തിനു പിന്നില്‍ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. നിയമസഭയില്‍ പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിക്കാനുള്ള അനുമതിതേടി സംസാരിക്കുകയായിരുന്നു പിണറായി. ബക്കാഡി മദ്യ കമ്പനിക്ക് അമിതമായ ലാഭം ഉണ്ടാക്കാനുള്ള ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. അടിയന്തര പ്രമേയം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തില്‍ ഇറങ്ങി. പിന്നീടു സഭയില്‍നിന്ന് ഇറങ്ങിപ്പോയി. കൊല്ലം കൊട്ടാരക്കര നീലേശ്വരത്ത് അമിതവേഗതയിലെത്തിയ ടിപ്പര്‍ ലോറി […]
സ്പേസ്എക്സിന്റെ വിപണി മൂല്യത്തില്‍ വന്‍ ഇടിവ്
ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ്എക്സിന് ഓഹരി വിപണിയില്‍ ചരിത്രം കുറിച്ച അരങ്ങേറ്റത്തിന് പിന്നാലെ വന്‍ തിരിച്ചടി. കമ്പനിയുടെ വിപണി മൂല്യം മൂന്ന് ദിവസത്തിനിടെ 60,000 കോടി ഡോളറിലേറെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആദ്യ ദിവസങ്ങളിലെ വ്യാപാരത്തില്‍ റീട്ടെയില്‍ നിക്ഷേപകര്‍ വലിയ രീതിയില്‍ താല്‍പര്യം കാണിച്ചതോടെ സ്പേസ്എക്‌സ് ഓഹരി ഉയരങ്ങളിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ഇടിവോടെ ഓഹരി വിലയില്‍ ശക്തമായ സമ്മര്‍ദ്ദമാണ് രേഖപ്പെടുത്തിയത്. ഏറ്റവും ഒടുവില്‍ ഓഹരി ഏകദേശം 16 ശതമാനം വരെ ഇടിഞ്ഞതോടെ […]
വാട്സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍
വാട്സ്ആപ്പ് തലപ്പത്തേക്ക് ഇന്ത്യക്കാരന്‍. മുംബൈ സ്വദേശിയായ കുനാല്‍ ഷാ(47) ആണ് ഇനി വാട്സ്ആപ്പിനെ നയിക്കുക. ഏഴ് വര്‍ഷം വാട്സ്ആപ്പ് സിഇഒ ആയിരുന്ന വില്‍ കാത്ത്കാര്‍ട്ട് പടിയിറങ്ങിയതോടെയാണ് പുതിയ നിയമനം. പ്രമുഖ ഫിനാന്‍ഷ്യല്‍ ആപ്പായ ക്രെഡിന്റെ തലപ്പത്ത് നിന്നാണ് കുനാല്‍ ഷാ വാട്സാപ്പിലേക്ക് ചേക്കേറുന്നത്. 2015ല്‍ സ്നാപ്ഡീല്‍ ഏറ്റെടുത്ത ഓണ്‍ലൈന്‍ റീചാര്‍ജ് പ്ലാറ്റ്‌ഫോമായ ഫ്രീചാര്‍ജിന്റെ സഹസ്ഥാപകനാണ്. പിന്നീടാണ് ക്രെഡിറ്റ്-കാര്‍ഡ് ബില്‍ പേയ്‌മെന്റ് റിവാര്‍ഡ് പ്ലാറ്റ്‌ഫോമായ ക്രെഡ് സ്ഥാപിച്ചത്. വാട്സ്ആപ്പിന്റെ മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് 900 മില്യണ്‍ ഡോളറിന്റെ നിക്ഷേപം […]
‘അനന്തന്‍ കാട്’ ചിത്രത്തിലെ ആദ്യ ഗാനം
മുരളി ഗോപിയുടെ തിരക്കഥയില്‍ ജിയെന്‍ കൃഷ്ണകുമാര്‍ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന മലയാള ചിത്രം ‘അനന്തന്‍ കാട്’ എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്ത്. ‘പൊന്നിന്‍ കട്ടയാണെന്നാലും നെഞ്ചില്‍ കൊണ്ടാല്‍ മറിഞ്ഞു വീഴും, പൊന്നിന്‍ സൂചിയാണെന്നാലും കണ്ണില്‍ കൊണ്ടാല്‍ മുറിഞ്ഞു നോവും’ എന്ന പഴയകാല ശ്രദ്ധേയ ഗാനത്തിന്റെ റീമേക്കായാണ് ഗാനം അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 25 – നാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. ഇത് 1977-ല്‍ പുറത്തിറങ്ങിയ ‘കണ്ണപ്പനുണ്ണി’ എന്ന മലയാള ചിത്രത്തിലെ പ്രശസ്തമായ ഈ ഗാനത്തിന് […]
‘കിരീടം’ റീ-റിലീസിന്, ട്രെയിലര്‍ എത്തി
മലയാള സിനിമയിലെ ക്ലാസിക്കുകളിലൊന്നാണ് ‘കിരീടം’. മോഹന്‍ലാല്‍-സിബി മലയില്‍-ലോഹിതദാസ് കൂട്ടുകെട്ടില്‍ പിറന്ന മാജിക്. 1989 ല്‍ പുറത്തിറങ്ങിയ സിനിമ ഇന്നും മലയാളികളുടെ മനസില്‍ പ്രദര്‍ശനം തുടരുകയാണ്. സേതു മാധവനും അയാളുടെ ആത്മസംഘര്‍ഷങ്ങളും വേദനയുമെല്ലാം മലയാളി സ്വന്തം നെഞ്ചിലാണ് പേറുന്നത്. ഇപ്പോഴിതാ, നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടം വീണ്ടുമെത്തുകയാണ്. ഡോള്‍ബി അറ്റ്മോസ് 4 കെ ദൃശ്യ മികവോടെയാണ് കിരീടത്തിന്റെ റീ-റിലീസ്. അതിന് മുന്നോടിയായി ട്രെയിലര്‍ പുറത്തു വിട്ടു. ലോഹിതദാസ് തിരക്കഥയെഴുതിയ സിനിമയുടെ സംഗീതം ജോണ്‍സണ്‍ മാസ്റ്ററായിരുന്നു. മോഹന്‍ലാല്‍-തിലകന്‍ കൂട്ടുകെട്ട് […]
ടെക്ടണിന്റെ ടീസര്‍ പുറത്തിറക്കി നിസാന്‍ ഇന്ത്യ
നിസാന്‍ ഇന്ത്യ വീണ്ടും ക്രെറ്റയുടെ എതിരാളിയായ ടെക്ടണിന്റെ ഒരു ടീസര്‍ പുറത്തിറക്കി. ഇത്തവണ വാഹനത്തിന്റെ ഡിസൈന്‍ ഘടകങ്ങള്‍ കാണാം. ജൂലൈ 9 ന് ഈ എസ്യുവി ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനോ ഡസ്റ്ററിനെ അടിസ്ഥാനമാക്കിയുള്ളതാണ് നിസാന്‍ ടെക്ടണ്‍, അതിനാല്‍ മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളുമായി ജോടിയാക്കിയ ഡസ്റ്ററിന്റെ രണ്ട് ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനുകള്‍ ഇതില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയുണ്ട്. സ്‌ട്രോംഗ്-ഹൈബ്രിഡ് പവര്‍ട്രെയിന്‍ ഈ വര്‍ഷാവസാനം ടെക്ടണിലും ഉള്‍പ്പെടുത്താം. എക്‌സ്-ഷോറൂം വില 10.50 ലക്ഷം മുതല്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. […]
അപഹരണം
അധിനിവേശത്തിനു മുന്‍പും അതേത്തുടര്‍ന്നുമുള്ള ആഫ്രിക്ക എന്ന ഭൂഖണ്ഡത്തിന്റെ ഒത്തുമാറ്റങ്ങളെയും പലതരത്തില്‍പ്പെട്ട വിനിമയങ്ങളെയും നോവല്‍ എന്ന സാഹിത്യരൂപത്തിലൂടെ സംക്രമിപ്പിക്കുകയാണ് ഗുര്‍ണ ചെയ്യുന്ന ചരിത്രദൗത്യം. മടക്കമില്ലാത്ത പലായനങ്ങളില്‍ അധിഷ്ഠിതമായ രംഗങ്ങളാണ് അദ്ദേഹത്തിന്റെ കൃതികളുടെ സത്തയും സത്യവും എന്നുറപ്പിച്ചുപറയാം. നോവലുകളെ സാംസ്‌കാരികരൂപങ്ങളാക്കി പരിണമിപ്പിക്കുന്നതില്‍ തത്പരനാണ് അബ്ദുള്‍റസാഖ് ഗുര്‍ണ എന്നത് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ഈ നോവലും തെളിയിക്കുന്നു. ‘അപഹരണം’. അബ്ദുള്‍ റസാഖ് ഗൂര്‍ണ. വിവര്‍ത്തനം – അനൂപ് ചന്ദ്രന്‍. ഡിസി ബുക്‌സ്. വില 360 രൂപ.
ഷുഗര്‍കട്ട് ഡയറ്റുകാരുടെ എണ്ണം കൂടിവരുന്നു
പ്രത്യേകിച്ച് യാതൊരു പോഷകഗുണവുമില്ലാത്ത പഞ്ചസാരയെ പുറത്താക്കിക്കൊണ്ടുള്ള ഷുഗര്‍കട്ട് ഡയറ്റ് എടുക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. മധുരം ഒഴിവാക്കുമ്പോള്‍ ശരീരത്തിലേക്ക് എത്തുന്ന അധിക കലോറി കുറയും. ഇതുവഴി ശരീരഭാരം നിയന്ത്രിക്കാനും അമിതവണ്ണം കുറയ്ക്കാനും സഹായിക്കും. പഞ്ചസാര ഒഴിവാക്കുമ്പോള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരതയോടെ നിലനില്‍ക്കുന്നതിനാല്‍ ഊര്‍ജ നിലയും മെച്ചപ്പെടും. ചര്‍മം കൂടുതല്‍ തിളക്കമുള്ളതും ആരോഗ്യകരവുമാകാന്‍ സാധ്യതയുണ്ട്. അമിത പഞ്ചസാര രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, ട്രൈഗ്ലിസറൈഡ് അളവ് എന്നിവ വര്‍ധിപ്പിക്കാം. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുന്നത് ഹൃദ്രോഗസാധ്യത കുറയ്ക്കാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് […]
